Strict Standards: mktime(): You should be using the time() function instead in /home/csikatta/public_html/plugins/system/vvisit_counter/vvisit_counter.php on line 32

Strict Standards: Only variables should be assigned by reference in /home/csikatta/public_html/plugins/system/vvisit_counter/helper/vvisit_counter.php on line 28

Strict Standards: Only variables should be assigned by reference in /home/csikatta/public_html/plugins/system/vvisit_counter/helper/vvisit_counter.php on line 120

Strict Standards: Only variables should be assigned by reference in /home/csikatta/public_html/plugins/system/vvisit_counter/helper/vvisit_counter.php on line 123

Strict Standards: Only variables should be assigned by reference in /home/csikatta/public_html/plugins/system/vvisit_counter/vvisit_counter.php on line 46

Strict Standards: Only variables should be assigned by reference in /home/csikatta/public_html/plugins/system/vvisit_counter/vvisit_counter.php on line 106

Strict Standards: Only variables should be assigned by reference in /home/csikatta/public_html/plugins/system/livingword/livingword.php on line 28

Strict Standards: Only variables should be assigned by reference in /home/csikatta/public_html/components/com_livingword/helpers/lw_class.php on line 23

Strict Standards: Only variables should be assigned by reference in /home/csikatta/public_html/components/com_livingword/helpers/lw_includes.php on line 35

Strict Standards: Only variables should be assigned by reference in /home/csikatta/public_html/components/com_livingword/helpers/lw_includes.php on line 38

Strict Standards: Only variables should be assigned by reference in /home/csikatta/public_html/plugins/system/livingword/livingword.php on line 48

Strict Standards: Only variables should be assigned by reference in /home/csikatta/public_html/plugins/system/livingword/livingword.php on line 49
CSI Kattakada - ദക്ഷിണേന്തിയാ സഭ

Official Website of CSI Parish Kattakada, Thiruvananthapuram, Kerala

Official Website of CSI Parish Kattakada, Thiruvananthapuram, Kerala
Red Colour Orange Colour Green Colour Blue Colour

Wide Default

Strict Standards: Only variables should be assigned by reference in /home/csikatta/public_html/components/com_joomdoc/router.php on line 12

ദക്ഷിണേൻഡ്യാ സഭ (സീ. എസ്. ഐ.)

 

ദക്ഷിണേൻഡ്യാ സഭ (സീ. എസ്. ഐ.), ഇൻഡ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്രിസ്തീയ സഭാ വിഭാഗവും, ഏറ്റവും വലിയ പ്രൊട്ടെസ്റ്റൻറ് സഭാവിഭാഗവുമാണ്.  ദക്ഷിണേൻഡ്യയിലെ 4 സംസ്ഥാനങ്ങളിലായി - കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്‌- ഏകദേശം 40 ലക്ഷം വിശ്വാസികൾ ഇതിൽ അംഗങ്ങളായുണ്ട്.  കൂടാതെ, ശ്രീലങ്കയിലെ ജാഫ്നയിലും സഭയുടെ ഒരു മഹാഇടവക  പ്രവർത്തിക്കുന്നുണ്ട്.
സീ. എസ്. ഐ. യുടെ ഭരണകാര്യങ്ങൾ നിർവഹിക്കുന്നത് ചെന്നൈ ആസ്ഥാനമായുള്ള സിനഡ് ആണ്.  ഇതിന്റെ അദ്ധ്യക്ഷനായ, മോഡറേറ്റർ എന്ന മേൽപ്പട്ടക്കാരനെ (ബിഷപ്പ്)  രണ്ട് വർഷത്തേയ്ക്ക് തെരഞ്ഞെടുക്കുന്നു. ആന്ധ്രാപ്രദേശിലെ ഗോദാവരി മഹാഇടവക ബിഷപ്പ് റവ. ജീ. ദൈവാശീർവാദംആണ് ഇപ്പോഴത്തെ മോഡറേറ്റർ (2014-15). മദ്ധ്യ കേരള മഹാഇടവക ബിഷപ്പ് റൈറ്റ് റവ. തോമസ്‌ കെ. ഉമ്മൻ  ഡപ്യൂട്ടി മോഡറേറ്റർ ആയി പ്രവർത്തിക്കുന്നു.
സീ. എസ്. ഐ. സഭ, ബിഷപ്പുമാരുടെ മേൽനോട്ടത്തിൽ,  23 മഹാഇടവകകളായി തിരിക്കപ്പെട്ടിരിക്കുന്നു; ശ്രീലങ്കയിലെ ജാഫ്നയും ഇതിലുൾപ്പെടും. വൈദികരും, തെരഞ്ഞെടുക്കപ്പെട്ട പ്രാദേശിക അൽമായ (അയ്മേനി) പ്രതിനിധികളും ഉൾപ്പെടുന്ന മഹാഇടവക കൗണ്‍സിൽ ആണ് മഹാഇടവകയുടെ ‍ഭരണ നിർവഹണ സമിതി.
ഓരോ മഹാഇടവകയുടെ ഭൂമിശാസ്ത്രപരമായ അതിർത്തികൾക്കപ്പുറത്തും, വിശ്വാസി സമൂഹങ്ങളും കൂട്ടായ്മകളും നിലനിൽക്കുന്നുണ്ട്. ഇൻഡ്യയുടെ മറ്റു ഭാഗങ്ങളിലും, വിദേശ രാജ്യങ്ങളിൽപോലും ഇത്തരത്തിലുള്ള കൂട്ടായ്മകളും ഇടവകകളും നിലവിലുണ്ട്.
സഭയുടെ മേൽനോട്ടത്തിൽ ദക്ഷിണേൻഡ്യയിലാകെ 2000 സ്കൂളുകളും, 130 കോളെജുകളും, 104 ആശുപത്രികളുമുണ്ട്. സഭയുടെ സാമൂഹ്യ പ്രതിബദ്ധതയെപ്പറ്റിയുള്ള ഉണർവിന്റെ ഫലമായി 1960കളിൽ നിരവധി സാമൂഹ്യ വികസന പദ്ധതികൾ ആരംഭിക്കുകയുണ്ടായി. നിലവിൽ ഇത്തരത്തിലുള്ള 50 പദ്ധതികളും, യുവാക്കൾക്കായുള്ള 50 തൊഴിൽ പരിശീലന കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. സഭയുടെ വകയായുള്ള 500 ലധികം ഹോസ്റ്റലുകളിൽ 35000 ലധികം വിദ്യാർഥികൾ താമസിക്കുന്നു. സഭ നടത്തുന്ന പ്രൊഫെഷണൽ കോളെജുകൾ ശ്രദ്ധേയമായ മികവ് പുലർത്തുന്നവയും ഭാരതമൊട്ടാകെ മാനിക്കപ്പെടുന്നവയുമാണ്. തമിഴ്നാട്ടിലെ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളെജ് ഒരു നല്ല ഉദാഹരണമാണ്. ദക്ഷിണ കേരള മഹാഇടവകയും കാരക്കോണത്ത് ഒരു മെഡിക്കൽ കോളെജ് നടത്തുന്നുണ്ട്.

സഭാ ഐക്യം

    ആംഗ്ലിക്കൻ സഭാ സമൂഹത്തിലെ ഒരു അംഗമാണ് സീ. എസ് . ഐ. സഭ. ലോക സഭാ  കൗണ്‍സിൽ, നവീകൃത സഭകളുടെ ആഗോള സംഘടന, ഇന്ത്യയിലെ സഭകളുടെ ദേശീയ കൗണ്‍സിൽ എന്നിവയിൽ നമ്മുടെ സഭ അംഗമാണ്. കേരളത്തിലെ മലങ്കര മാർത്തോമാ സിറിയൻ  സഭ, ചർച്ച് ഓഫ് നോർത്ത് ഇൻഡ്യ (ഉത്തരേൻഡ്യാ സഭ അഥവാ സീ. എൻ . ഐ.) എന്നിവയുമായി നമ്മുടെ സഭ പൂർണമായ ഐക്യവും കൂട്ടായ്മയും പുലർത്തി  വരുന്നു.
സീ. എസ് . ഐ., സീ. എൻ . ഐ., മാർത്തോമാ സഭ എന്നിവ ചേർന്ന്,   1978-  ൽ കമ്യൂണിയൻ ഓഫ് ചർച്സ് ഇൻ  ഇൻഡ്യ (ഇൻഡ്യയിലെ സഭകളുടെ കൂട്ടായ്മ) സ്ഥാപിക്കുകയുണ്ടായി. സഭാ പിതാക്കന്മാരെയും, അവരുടെ ശുശ്രൂഷകളെയും പരസ്പരം പ്രാർഥനയിൽ ഓർക്കുക,  വിശുദ്ധ കുർബാനയിൽ (തിരുവത്താഴം) വിശ്വാസികളുടെ സഹകരണം,  വിവാഹം മറ്റു സാമൂഹ്യ ബന്ധങ്ങൾ എന്നിവയിൽ പരസ്പരം അംഗീകരിക്കുക, സഭകളുടെ ദൗത്യ നിർവഹണത്തിൽ- വിശേഷിച്ച് ഭാരത സുവിശേഷീകരണത്തിൽ- യോജിച്ചുള്ള പ്രവർത്തനം എന്നിവയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.