Official Website of CSI Parish Kattakada, Thiruvananthapuram, Kerala

Official Website of CSI Parish Kattakada, Thiruvananthapuram, Kerala
Red Colour Orange Colour Green Colour Blue Colour

Wide Default

സീ.എസ്.ഐ.കാട്ടാക്കട ഇടവക


സീ.എസ്.ഐ.കാട്ടാക്കട, ദക്ഷിണ കേരള മഹാഇടവകയിലെ പ്രമുഖ ഇടവകകളിലോന്നാണ്. ക്രിസ്തുയേശുവിന്റെ നാമമാല്ലാതെ മറ്റൊന്നിളും ആശ്രയിക്കനില്ലാതിരിക്കെ, ഇടവകയുടെ കഴിഞ്ഞ കാല ചരിത്രം അടിമത്തത്തിൽനിന്നും സ്വാതന്ത്ര്യത്തിലേക്കും, അജ്ഞതയിൽനിന്നും നാഗരികതയിലേക്കും, സാമൂഹ്യ അസമത്വങ്ങളിൽ നിന്നും സമത്വത്തിലേയ്ക്കും , നിരക്ഷരതയിൽ നിന്നും സാക്ഷരതയിലേയ്കുമുള്ള പ്രയാണതിന്റേതാണ്. ദാരിദ്ര്യവും അടിമത്തവും രണ്ടാംതരം പൗരത്വവും മറ്റനേകം സമ്മർദ്ദങ്ങളും, നമ്മുടെ പൂർവികന്മാരിൽ മിഷനറിമാർ തിരികൊളുത്തിയ ക്രിസ്തുവിലുള്ള വിശ്വാസത്തിലും പ്രാർഥനാ ജീവിതത്തിലും പോറൽപോലും വരുത്തിയില്ല.


മുൻകാലങ്ങളിലെ സുവിശേഷകന്മാരും വികാരിമാരും ഇടവക നേതാക്കന്മാരും, ഈ ജ്വാല കൂടുതൽ പ്രകാശിപ്പിക്കുന്നതിനും വിശ്വാസികൾക്കും സമൂഹത്തിനാകെത്തന്നെയും നേർവഴികാട്ടുന്നതിനും കഠിന പരിശ്രമം ചെയ്തിട്ടുണ്ട്.


ദൈവം തന്റെ ജനത്തെ അന്ധകാരത്തിൽ നിന്നും അത്ഭുതപ്രകാശത്തിലേയ്ക് നയിക്കുന്നതിന്റെ പ്രതീകമായി, ഇന്ന് ഈ ഇടവക സമൂഹമദ്ധ്യേ നിൽക്കുന്നു. ഇടവകയിൽ ഇപ്പോൾ 655 കുടുംബങ്ങളും 914 കർതൃമേശ അംഗങ്ങളും (തിരുസഭ) ഉണ്ട്.  ഇടവകയുടെ വിവിധ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി, വിശ്വാസികളാൽ തെരഞ്ഞെടുക്കപ്പെട്ട ഒരു 11 അംഗ കമ്മിറ്റിയുമുണ്ട്. കർഷകർ, വിരമിച്ച അദ്ധ്യാപകർ, സർക്കാർ ജീവനക്കാർ, സ്വയംസംരംഭകർ എന്നിങ്ങനെ സമൂഹത്തിന്റെ എല്ലാനിലകളിലുമുള്ള ആളുകൾ ഈ കമ്മിറ്റിയിലുണ്ട്.


വികാരിമാരുടെ മേൽനോട്ടത്തിൽ, വിവിധ സംഘടനകളും നമ്മുടെ ഇടവകയിൽ പ്രവർത്തിക്കുന്നു. ഇവയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നതിനും അതാത് സംഘടനാംഗങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട പ്രത്യേകം കമ്മിറ്റികളുണ്ട്.


കാട്ടാക്കടയിലെ ഏറ്റവും വലിയ പള്ളിയാണ് നമ്മുടേത്. സീ.എസ്.ഐ. ദക്ഷിണ കേരള മഹാഇടവകയിലെ കാട്ടാക്കട വൈദികജില്ലയുടെ ആസ്ഥാനവും ഇവിടെയാണ്. ഇപ്പോൾ, കാട്ടാക്കട ജില്ലയിൽ 14 ഇടവകകളുണ്ട്.


നമ്മുടെ ഇടവക ഏറ്റെടുത്ത് നടത്തുന്ന എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും, ജീവകാരുണ്യപ്രവർത്തനങ്ങളും പൂർണമായും ഇടവകാംഗങ്ങൾ നൽകുന്ന സംഭാവനകൾ മുഖേനയാണ് നടപ്പിലാക്കുന്നത്.