Official Website of CSI Parish Kattakada, Thiruvananthapuram, Kerala

Official Website of CSI Parish Kattakada, Thiruvananthapuram, Kerala
Red Colour Orange Colour Green Colour Blue Colour

Wide Default

ദക്ഷിണ കേരള മഹാഇടവക


 

സീ. എസ് . . സഭയുടെ ഏറ്റവും വലിയ  മഹാ ഇടവകകളിലൊന്നാണ് ദക്ഷിണ കേരള മഹാഇടവക (എസ്.കേ . ഡീ.).  ഇതിന്റെ ആസ്ഥാനം തിരുവനന്തപുരം ആണ്.

 

കേരള രൂപീകരണത്തെതുടർന്ന്, അന്നത്തെ ദക്ഷിണതിരുവിതാംകൂർ മഹാഇടവക  രണ്ടായി വിഭജിച്ചാണ് ദക്ഷിണ കേരളമഹാ ഇടവക  രൂപീകരിച്ചത് (1959).  ദക്ഷിണ തിരുവിതാംകൂർ മഹാഇടവകയുടെ ബിഷപ്പ്ആയി 1937 മുതൽ സേവനമനുഷ്ടിച്ചുവന്ന റൈറ്റ്റവ. . എച്ച്. ലെഗ്ഗ്, ദക്ഷിണ കേരളമഹാഇടവകയുടെ ആദ്യബിഷപ്പ്ആയി.
ഇപ്പോൾ കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഇടവകകളാണ് മുഖ്യമായും ദക്ഷിണ കേരള മഹാഇടവകയുടെ കീഴിൽ വരുന്നത്. ഏതാണ്ട് 420 ഇടവകകളും 450 ലധികം സഭാശുശ്രൂഷകന്മാരും മഹാ ഇടവകയിൽ ഉൾപ്പെടുന്നു. ഡിസ്ട്രിക്റ്റ്ചെയർമാന്മാർ അദ്ധ്യക്ഷന്മാരായുള്ള 40 വൈദിക ജില്ലകളും മഹാഇടവകയുടെ കീഴിലുണ്ട്.
ഇക്കഴിഞ്ഞ കാലയളവിൽ, സമൂഹത്തിൽ തനതായ മുദ്ര പതിപ്പിക്കുന്നതിനും, അതിന്റെ പുരോഗതിയിൽ നിർണായക പങ്കുവഹിക്കുന്നതിനും നമുക്കു കഴിഞ്ഞിട്ടുണ്ട്.

 

നിരവധി സ്കൂളുകളും, തൊഴിൽ പരിശീലന കേന്ദ്രങ്ങളും (ഇൻഡസ്റ്റ്രിയൽ ട്രെയിനിംഗ്സെന്റർ), കോളെജുകളും പ്രൊഫെഷണൽ കോളെജുകളും, മഹാ ഇടവകയുടെ മേൽ നോട്ടത്തിൽ പ്രവർത്തിക്കുന്നുമഹാ ഇടവക നടത്തുന്ന പ്രമുഖസ്ഥാപനങ്ങളിൽ കാട്ടാക്കട ക്രിസ്ത്യൻ കോളെജ്, ഡോ. സൊമർവെൽ മെമ്മോറിയൽ മെഡിക്കൽകോളെജ്, കാരക്കോണംജോകോക്സ് മെമ്മോറിയൽ എൻജിനീയറിംഗ് കോളെജ്, തിരുവനന്തപുരം എന്നിവ ഉൾപ്പെടുന്നു.

 

            2015 - ൽ ദക്ഷിണ കേരള മഹാഇടവക  വിഭജിക്കുകയു൦,  നാഷണൽ ഹൈവേയിൽ ആറ്റിങ്ങൽ മുതലു൦ M.C. റോഡിൽ വാളക൦ മുതലു൦ വടക്കോട്ടുള്ള ഇടവകകൾ ഉൾപ്പെടുത്തി പുതിയ കൊല്ലം – കൊട്ടാരക്കര മഹാ ഇടവക രൂപീകരിക്കുകയു൦ ചെയ്തു.

 

മഹാ ഇടവകയുടെ ഭരണമേൽനോട്ടം നിർവഹിക്കുന്നത്, തെരഞ്ഞെടുക്കപ്പെട്ട മഹാ ഇടവക കൗൺസിആണ്. എല്ലാ ഇടവകകളും ഇതിലേക്ക് തങ്ങളുടെ പ്രതിനിധികളെ അയയ്ക്കുന്നു. മഹാ ഇടവക സെക്രട്ടറിയെയും മറ്റു ഭാരവാഹികളെയും തെരഞ്ഞെടുക്കുന്നത് കൗൺസിആണ്.
ഇപ്പോൾ റൈറ്റ്. റവ. ധർമരാജ് റസാലം തിരുമേനി ബിഷപ്പ് ആയും, ശ്രീ. ഡീ. ലോറൻസ് സ്സെക്രട്ടറി ആയും പ്രവർത്തിക്കുന്നു.