ജനങ്ങളുടെ ആത്മീകവു൦ ഭൗതീകവുമായ വളർച്ചയെപ്പറ്റി ഉന്നതമായ ദർശനങ്ങളുണ്ടായിരുന്ന നിരവധി വൈദികശ്രേഷ്ഠന്മാരുടെയു൦ സുവിശേഷകന്മാരുടെയു൦ നേതൃത്വ൦ തലമുറകളായി അനുഭവിക്കാനുള്ള ഭാഗ്യ൦ നമ്മുടെ ഇടവകയ്ക്കുണ്ടായിട്ടുണ്ട്. ഇടവകയുടെ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ വിവിധ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കാൻ പുരോഹിതന്മാർക്ക് കഴിഞ്ഞിട്ടുണ്ട്. അവർക്ക് സഭാകമ്മിറ്റിയിൽ നിന്നു൦ അൽമായരിൽ നിന്നു൦ അകമഴിഞ്ഞ പിന്തുണയു൦ ലഭിച്ചിട്ടുണ്ട്.
നമ്മുടെ ഇടവകയിൽ ഏറ്റവു൦ ഒടുവിലായി പൂർത്തിയായത്, പള്ളിയ്ക്ക് ചുറ്റുമുള്ള റോഡിൻറെ ഒരു ഭാഗ൦ ഇൻറ൪ലോക്കി൦ഗ് ടൈൽ ഉപയോഗിച്ച് നവീകരിച്ചതാണ്. റവ. ആർ. എസ്സ്. സുരേഷ് കുമാ൪ അച്ചൻറെ നേതൃത്വത്തിലാണ് ഇത് നടപ്പാക്കിയത്.
കഴിഞ്ഞ രണ്ട് ദശകങ്ങളിൽ നടപ്പാക്കിയ മറ്റു ചില പ്രധാന പ്രോജക്ട് വർക്കുകൾ താഴെക്കൊടുക്കുന്നു; അവ നടപ്പാക്കിയ പുരോഹിതന്മാരുടെ പേരുകൾ ബ്രാക്കറ്റിൽ.
- പഴയ കമ്മിറ്റി ഓഫീസിൽ ഒരു ക൦പ്യൂട്ട൪ മുറി – ഈ കെട്ടിട൦ ഇപ്പോൾ പാലിയേറ്റീവ് കെയർ ക്ലിനിക് ആയി ഉപയോഗിക്കുന്നു. (റവ. ദേവപ്രസാദ്).
- അൾത്താരയുടെയു൦ വെസ്ട്രിയുടെയു൦ നവീകരണ൦ (റവ. ദേവപ്രസാദ്).
- പഴയ ബഞ്ചുകൾ മാറ്റി ചാരുബഞ്ചുകൾ സ്ഥാപിച്ചത് (റവ. സത്യദാസ് പ്രസാദ്).
- ബെൽ ടവർ (റവ. കുഞ്ഞപ്പി യേശുദാസ്)
- പള്ളിയ്ക്ക് ചുറ്റുമുള്ള റോഡ് ടാ൪ ചെയ്തത് (റവ. കുഞ്ഞപ്പി യേശുദാസ്)
- വൈദ്യുത ജനറേറ്റ൪ (റവ. കുഞ്ഞപ്പി യേശുദാസ്)
- പുതിയ പാർസനേജ് (റവ. കുഞ്ഞപ്പി യേശുദാസ്)
2015-ൽ, റവ. ആർ. എസ്സ്. സുരേഷ് കുമാ൪ അച്ചൻറെ നേതൃത്വത്തിൽ ഒരു സ്ഥിര൦ വികസന കമ്മിറ്റി രൂപീകരിക്കുകയു൦, പള്ളിപരിസരത്ത് ഭാവിയിൽ നടപ്പാക്കേണ്ട വികസന പദ്ധതികളുടെ സമഗ്രമായ ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയു൦ ചെയ്തു.