സണ്ടേസ്കൂൾ
സണ്ടേസ്കൂൾ സഭയുടെ ഞാറ്റടിയാണ്. റോബർട്ട് റൈക്സ് എന്ന വ്യക്തിയാൽ സ്ഥാപിതമായ സണ്ടേസ്കൂൾ പ്രസ്ഥാനം കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ ഒരു പ്രകാശ ഗോപുരമായി വിളങ്ങുന്നു. അത് നമുക്കിടയിലും പ്രകാശം പരത്തിക്കൊണ്ടിരിക്കുന്നു. ലഭ്യമായ രേഖകളനുസരിച്ച് നമ്മുടെ ഇടവകയിൽ സണ്ടേസ്കൂൾ ആരംഭിച്ചത്, ജോഷ്വാ സുവിശേഷകർ ഇടവകയുടെ ചുമതല വഹിക്കുമ്പോഴാണ് (1900-1924). തുടക്കം മുതൽക്കുതന്നെ, നമ്മുടെ ഇടവകയിൽ സഭാശുശ്രൂഷകന്റെ പൂർണമായ നിയന്ത്രണത്തിലാണ് സണ്ടേസ്കൂൾ പ്രവർത്തിച്ചുവരുന്നത്. ഗബ്രിയേൽ സുവിശേഷകരുടെ ത്യാഗപൂർണമായ പ്രവർത്തന ഫലമായി 1937- ഓടെ നമ്മുടെ ഇടവകയിൽ സണ്ടേസ്കൂൾ ഇന്നത്തെ രൂപത്തിൽ ക്രമീകൃതമായി. അദ്ദേഹത്തിന്റെ നിസ്വാർത്ഥവും വിലമതിക്കാനാവാത്തതുമായ സേവന ഫലമായി നമ്മുടെ സണ്ടേസ്കൂൾ പുതിയ ഉയരങ്ങളിലെത്തി. 2003 മുതൽ സണ്ടേസ്കൂളിന്റെ സമയക്രമം മാറ്റുകയും, ഞായറാഴ്ച്ച ആരാധന കഴിഞ്ഞയുടൻ ആക്കിതീർക്കുകയും ചെയ്തു.
ക്രിസ്തീയ വിദ്യാഭ്യാസത്തിന് അങ്ങേയറ്റം പ്രാധാന്യം നൽകിക്കൊണ്ടാണ് സണ്ടേസ്കൂൾ പ്രവർത്തിക്കുന്നത്. പാവപ്പെട്ടവരെയും ആവശ്യങ്ങളിലിരിക്കുന്നവരെയും കൈതാങ്ങുക, ഇടവക, ഡിസ്ട്രിക്റ്റ്, ഏര്യാ, മഹാ ഇടവക തലങ്ങളിൽ പരീക്ഷ, കായിക മത്സരങ്ങൾ, വർണാഭമായ അഖിലലോക സണ്ടേസ്കൂൾ ദിനാഘോഷങ്ങൾ ക്രിസ്ത്മസ് ട്രീ, കുട്ടികളുടെ ക്രിസ്ത്മസ് എന്നിവ സംഘടിപ്പിക്കുക തുടങ്ങി വിപുലമായ ഒരു പ്രവർത്തന മേഖല ഇതിനുണ്ട്. 1981 മുതൽ നമ്മുടെ ഇടവകയിൽ അവധിക്കാല വേദപഠന ക്ലാസ്സുകൾ (വീ.ബീ.എസ്.) നടന്നുവരുന്നു.
സണ്ടേസ്കൂളിനെ കാലാകാലങ്ങളിൽ നയിക്കാൻ ദൈവം പല പ്രമുഖ നേതാക്കന്മാരെയും നൽകിയിട്ടുണ്ട്. സർവശ്രീ ദാനം, ജീ. സെൽവാനോസ്, ഡീ. നെൽസൻ, റ്റീ. സൈറസ്, ജീ. ജസ്റ്റസ്, ജെ. സെൽവാനോസ്, ഈ. ക്രിസ്റ്റഫർ, കെ. സ്റ്റാൻലീ ജോണ്സ്, എസ് . തോംസണ്, ജെ. സ്റ്റാൻലൊ ജോണ്സ്, ഏ. ജോസ് കുമാർ , ഡീ. മോഹൻ ദാസ് , യൂ. സ്കിന്നർ വാട്സ്, എം. എഫ്. ഡിക്സണ് രാജ്, പീ. സ്റ്റീഫെൻസണ്, ബീ. ബ്രൈറ്റ് സിംഗ്, തുടങ്ങിയവർ അവരിൽ ചിലർ മാത്രമാണ്.
2016-ലെ ഭാരവാഹികൾ; പ്രസി: റവ.ആർ.എസ്സ്. സുരേഷ് കുമാർ , അസോസിയേറ്റ് : റവ.സജി എൻ. സ്റ്റ്യുവർട്ട്, സെക്രട്ടറി: സ്കിന്നർ വാട്ട്സ്, അക്കൗണ്ടന്റ്: സുനി, ട്രഷറർ: ഡോ. ബിനു. എൽ. എസ്സ്, കമ്മിറ്റി അംഗങ്ങൾ: റ്റീ . എൽ . സത്യരാജ്, ലാജി, ഡിസ്ട്രിക്റ്റ് പ്രതിനിധികൾ: ഷിബു ജസ്റ്റസ് ടീച്ചർ, പ്രേമലത ടീച്ചർ, വിനോജ്ഡി. സാരസ൦.