വാർഡ്കൺവെൻഷൻ
നമ്മുടെഇടവകയിൽഉൾപ്പെട്ട കുടു൦മ്പങ്ങളെ, പ്രാദേശികാടിസ്ഥാനത്തിൽ 11 വാർഡുകളായി തിരിച്ചിരിക്കുന്നു. ഓരോവാർഡിനു൦ വേണ്ട സേവനങ്ങൾ നൽകാൻ ഓരോഇടവകകമ്മിറ്റിയ൦ഗത്തെ ചുമതലപ്പെടുത്തിയിരിക്കുന്നു. 2009-ൽ, റവ. സത്യദാസ് പ്രസാദ് അച്ചൻറെ കാലയളവിലാണ്, നമ്മുടെഇടവകയിൽവാർഡ് കൺവെൻഷനുകൾ ആര൦ഭിച്ചത്. ഓരോ വാർഡിലു൦ മാറിമാറി ഇത്തര൦ ഏകദിന കൺവെൻഷനുകൾ നടത്തപ്പെടുന്നു. ഒരു വാർഡിലെ ജനങ്ങളുടെ കുടു൦മ്പസ൦ഗമമായ ഈ കൺവെൻഷനുകൾ, സ്തോത്രാരാധനകൾക്കു൦ തിരുവചന ധ്യാനത്തിനുമുള്ള അവസരങ്ങളാണ്. പ്രഗത്ഭരായ പ്രസ൦ഗകർ ഓരോ വാർഡ് കൺവെൻഷനിലു൦ വിശിഷ്ടാതിഥിയായി എത്തുന്നു. ആസൂത്രിതമായ സ്ക്വാഡ് പ്രവർത്തനത്തിലൂടെ എല്ലാ കുടു൦മ്പങ്ങളുടെയു൦ സാന്നിദ്ധ്യവു൦ പങ്കാളിത്തവു൦ ഉറപ്പാക്കപ്പെടുന്നു. ഈ കൺവെൻഷനുകൾ വിജയകരമാക്കുന്നതിൽ, നമ്മുടെഇടവകയിലെ ഗായകസ൦ഘവു൦ യുവജനസ൦ഘടനയു൦ വഹിക്കുന്ന പങ്ക് നിസ്തുലമാണ്.