"ഏഴുന്നേറ്റ് പ്രകാശിക്ക" എന്നതാണ് സ്ത്രീജന സംഘടനയുടെ ആപ്തവാക്യം. എല്ലാ രംഗങ്ങളിലും സ്ത്രീ ശാക്തീകരണത്തിൽ സംഘടന നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. വനിതാ വിമോച്ചനത്തിനും പെണ്കുട്ടികളുടെ സംരക്ഷണത്തിനും അവരുടെ അടിസ്ഥാന ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കുന്നതിനും ലോകവ്യാപകമായി നടക്കുന്ന മുന്നേറ്റങ്ങളുടെ ഭാഗമാണ് ഇതും.

അതേസമയം, സ്ത്രീകൾക്ക് കുടുംബത്തിലും സമൂഹത്തിലുമുളള ഉത്തരവാദിത്തങ്ങൾക്കും നമ്മൾ മുൻഗണന കൊടുക്കുന്നു. ദക്ഷിണേന്ത്യാ സഭയുടെ ഇടവക/ഡിസ്റ്റ്രിക്റ്റ്/ഏര്യ/മഹായിടവക/ സിനഡ് എന്നീ തലങ്ങളിലും, എല്ലാ സംഘടനകളിലും സ്ത്രീകൾക്ക് നിശ്ചിത എണ്ണം സീറ്റുകൾ സംവരണം ചെയ്യപ്പെട്ടിട്ടുണ്ട്. സഭയായി ക്രമീകരിക്കുന്ന എല്ലാ കൂട്ടായ്മകളിലും പ്രവർത്തനങ്ങളിലും സ്ത്രീജനസഖ്യത്തിലെ അംഗങ്ങളുടെ പരിപൂർണമായ സഹകരണം ദൃശ്യമാണ്‌. വിധവകളെയും, രോഗികളെയും, വാർധക്യത്തിലും അവശതയിലുമുള്ളവരെയും കൈതാങ്ങുന്നതിൽ സ്ത്രീജനസഖ്യം മുൻകൈ എടുത്തിട്ടുണ്ട്.

 2016-സംഘടനയുടെഭാരവാഹികൾ; പ്രസിഡന്റ്: ശ്രീമതിപുഷ്പലത, വൈസ്പ്രസി.: ശ്രീമതിബീ. അജന്തകുമാരി, സെക്രട്ടറി :ലിറ്റിൽസാജാസ്മിൻ, ട്രഷറർ: ശ്രീമതി. ജലജ, അക്കൗണ്ടന്റ്:ശ്രീമതി. ക്രിസ്റ്റൽഭായി, കമ്മിറ്റി അംഗങ്ങൾ: ശ്രീമതി. ലില്ലിഭായി, ശ്രീമതിസരസാഭായി, ശ്രീമതിബേബിടീച്ചർ, ശ്രീമതി ബേബി സരോജ൦, ഡിസ്ട്രിക്റ്റ്പ്രതിനിധികൾ: ശ്രീമതി. വസന്ത, ശ്രീമതിബീനാറാണി, ശ്രീമതിപുഷ്പലത,