Official Website of CSI Parish Kattakada, Thiruvananthapuram, Kerala

Official Website of CSI Parish Kattakada, Thiruvananthapuram, Kerala
Red Colour Orange Colour Green Colour Blue Colour

Wide Default

മുന്‍ ഇടവകാ ശുശ്രൂഷകര്‍


Up to 1900

1. സുവിശേഷകര്‍.ശ്രീ.ജോണ്‍ വില്ല്യം 1855-1870 ഇടവകയുടെ പ്രാരംഭ ഘട്ടത്തില്‍ ശുശ്രൂഷ ചെയ്ത ഇദ്ദേഹം ക്രിസ്തീയ വിശ്വാസത്തിലേക്ക് വന്ന ഇടവകാങ്ങങ്ങളെ തങ്ങളുടെ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കാന്‍ പ്രേരിപ്പിച്ചു. സാമുഹിക അനാചാരങ്ങളുടെയും അടിമത്തത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും ഇടയില്‍ ദൈവത്തില്‍ പുര്‍ണ്ണമായി ആശ്രയിച്ചു മുന്നോട്ടു പോകാന്‍ ഉപദേശിയുടെ പ്രവര്‍ത്തനം ഇടവകാ൦ഗങ്ങൾക്ക് പ്രചോദനം നല്‍കി. നമ്മുടെ ഇടയില്‍ ആദ്യമായി ഇടയ പരിപാലനം ചെയ്ത അദ്ദേഹത്തെ ആദരവോടെ സ്മരിക്കാം.  
2. സുവിശേഷകര്‍.ശ്രീ. ലുക്കോസ് 1870-1891 നെല്ലിക്കാകുഴിക്കടുത്തുള്ള മനവേലി എന്ന സ്ഥലത്തു ജനിച്ച ദൈവദാസനായ ലുക്കോസ് സുവിശേഷകര്‍ വ്യക്തമായ ക്രിസ്തീയ കാഴ്ചപ്പാടോടു കുടെയാണ് നമ്മുടെ ഇടവകയില്‍ ശുശ്രൂഷ ചെയ്തത്. സാമുഹികമായും വിദ്യാഭ്യാസ പരമായും മുന്നേറാന്‍ ഇടവകാങ്ങങ്ങളെ അദ്ദേഹം പ്രേരിപ്പിച്ചു.  
3. സുവി. മോശവത്സലം ശാസ്ത്രിയാര്‍ 1891- ഒരു ബഹു മുഖപ്രതിഭയായ ശ്രീ. മോശ വത്സലം ശാസ്ത്രിയാര്‍ നമ്മുടെ ഇടവകയില്‍ ശുശ്രൂഷിച്ചിരുന്നു എന്നത് അഭിമാനിക്കുവനുള്ള വസ്തുതയാണ്. നാഗര്‍കോവിലിലെ വൈദീക വിദ്യാഭ്യാസത്തിനു ശേഷം തന്‍റെ ശുശ്രൂഷ ആരംഭിക്കുന്നത് നമ്മുടെ ഇടവകയിലാണ്. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങീ ബഹു ഭാഷാ പണ്ഡിതനായ അദ്ദേഹം സംഗീതജ്ഞന്‍, ഗായകന്‍, ഗാന രചയിതാവ്, കവി, വേദ പണ്ഡിതന്‍ എന്നീ നിലകളിലും പ്രശസ്തിയാര്‍ജിച്ചു. അദ്ദേഹത്തിന്റെ കര്‍ണാടക സംഗീതത്തിലെ വൈദഗ്ധ്യം തിരുവിതാംകൂര്‍ മഹാരാജാവിന്റെ പോലും ശ്രദ്ധയാകര്‍ഷിച്ചു.  
4. സുവി. എം. ഐസക് -1900 നെല്ലിക്കാക്കുഴി ഇടവകയില്‍ ശ്രീ. മത്തായിയുടെയും ശ്രീമതി. മറിയയുടെയും മകനായി ജനിച്ച ശ്രീ. ഐസക്‌ സുവിശേഷകരാണ് തുടര്‍ന്ന് നമ്മുടെ ഇടവകയില്‍ സേവനം അനുഷ്ടിച്ചത്. ഈ കാലഘട്ടത്തില്‍ സുവിശേഷകരുടെ പ്രോത്സാഹന ഫലമായി ജനങ്ങള്‍ നാടുകാണിയിലേക്കും കട്ടക്കോടിലേക്കും കുടിയേറി പാര്‍ത്തു. അനേകം എതിര്‍പ്പുകളും വെല്ലുവിളികളും നേരിടേണ്ടി വന്നപ്പോഴും അതെല്ലാം അതിജീവിക്കാന്‍ ജനങ്ങള്‍ക്ക്‌ പ്രേരകമായത് അദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥനാനിരതമായ നേതൃത്വമാണ്.