Vicars from 1900 to 1950
| 5. | സുവി. വൈ. ജോഷുവാ |
20/09/1900 മുതൽ 04/09/1924 വരെ |
ഏറ്റവും ദൈര്‍ഘ്യമേറിയ ഇടയപരിപാലന ശുശ്രൂഷ നമുക്ക് ലഭിച്ചത് കാഞ്ഞിരംകുളത്തിനു സമീപമുള്ള പരണിയം ഇടവകയില്‍ ജനിച്ച ശ്രീ. വൈ. ജോഷുവാ സുവിശേഷകരില്‍ നിന്നാണ്.സഭയുടെയും സഭാവിശ്വാസികളുടെയും പുരോഗതിക്കു വേണ്ടി നിരന്തരം പരിശ്രമിച്ച കാഴ്ചയില്‍ ഉയരമുള്ള ഈ സുവിശേഷകന്‍, ഇടവകാ വിശ്വാസികളുടെ അത്മീകവും ഭൗതീകവുമായ കാര്യങ്ങളുടെ ഒരു വഴികാട്ടി കൂടിയായിരുന്നു. സണ്ടേസ്കുളും സ്ത്രീജന സഖ്യവും നമ്മുടെ ഇടവകയില്‍ ആരംഭിച്ചത് ഇദ്ദേഹമായിരുന്നു. അക്കാലത്തെ കമ്മറ്റി അംഗങ്ങള്‍ ഇവരായിരുന്നു. ഡബ്ല്യു. എന്‍. പ്രദീപം (സെക്രട്ടറി), മത്തായി (മല്ലംകുഴി), വേദമുത്തന്‍ (തോട്ടമ്പറ), എം. ദാനിയേല്‍(കാന്തള), തീര്‍ത്തസ് (മണലിവിള), നല്ലതമ്പി (കാന്തള), സി. ഡെന്നിസണ്‍ (നാവംകോഡ്), എം. വേദമാണിക്യം (പള്ളിവിള) | |
| 6. | സുവി. യോന |
04/09/1924 മുതൽ 04/09/1928 വരെ |
കരീച്ചൽ സ്വദേശിയായിരുന്നു, ഇദ്ദേഹം. ഇന്ന് നിലവിലുള്ള പള്ളിക്കെട്ടിടത്തിൻറെ പണിതുടങ്ങിയത് ഇദ്ദേഹത്തിൻറെ കാലത്താണ്. 24.10.1927 - ൽ റവ. ആർതർ പാർക്കർ ഇതിൻറെ ശിലാസ്ഥാപനം നിർവഹിച്ചു. 1910 മുതൽ പള്ളിപ്പരിസരത്ത് ഒരു സ്കൂൾ പ്രവർത്തിച്ചു വരുകയായിരുന്നു. പഴയ പള്ളിയുടെ ഷെഡ്ഡ് പൊളിച്ചു കിട്ടിയ സാധനങ്ങൾ ഉപയോഗിച്ച് ഈ സ്കൂളിന് ഒരു പുതിയ കെട്ടിടം പണിതു. പുതിയ പള്ളിയുടെ പണി പൂർത്തിയാകുന്നത് വരെ ഈ കെട്ടിടത്തിലാണ് ഞായറാഴ്ച്ച ആരാധനകൾ നടന്നു വന്നത്. സ്കൂളിൻറെ പ്രവർത്തനങ്ങൾ ചിട്ടയോടെ നടത്തുന്നതിൽ അദ്ദേഹം ശ്രദ്ധ വച്ചു. ഇദ്ദേഹത്തിന്റെ കാലഘട്ടത്തിൽ, വിദ്യാഭ്യാസ രംഗത്ത് ഉൾപ്പെടെ അഭൂതപൂർവമായ പുരോഗതി നേടുകയുണ്ടായി. സർവ്വശ്രീ. വേദമുത്തൻ (തോട്ടമ്പറ), എം. ദാനിയേൽ, യൂ. നല്ലതമ്പി, ഏ. വേദമാണിക്കം, സീ.ദാനിയേൽ, ഡബ്ല്യൂ.എൻ. പ്രദീപം, തീർത്തോസ് എന്നിവരായിരുന്നു ഇക്കാലയളവിലെ കമ്മിറ്റി അംഗങ്ങൾ.
|
|
| 7. | സുവി. എം. ഏനോസ് |
04/09/1928 മുതൽ 30/06/1930 വരെ |
നെയ്യാറ്റിൻകര സ്വദേശിയായ ഇദ്ദേഹം, നമ്മുടെ സഭാ ശുശ്രൂഷകനായും, കാട്ടാക്കട സർക്കിൾ ചെയർമാനായും സേവനമനുഷ്ഠിക്കുകയുണ്ടായി. സഭാമന്ദിരത്തിന്റെ പണികൾ ഇക്കാലയളവിൽ തുടർന്നു.സണ്ടേസ്കൂൾ ഗണ്യമായ പുരോഗതി നേടി. പള്ളിവക വസ്തുവിന്റെ ആധാരവും മറ്റു രേഖകളും നിയമാനുസൃതമാക്കാൻ ഇദ്ദേഹം അക്ഷീണപ്രയത്നം ചെയ്തു.സർവ്വശ്രീ. വീ. വേദമാണിക്കം, യൂ.നല്ലതമ്പി, എം. ദാനിയേൽ, സീ. ദാനിയേൽ, കെ. വേദമുത്തൻ, കെ. യാക്കോബ്, വീ. അസറിയ തുടങ്ങിയവർ ഇക്കാലയളവിൽ കമ്മിറ്റി അംഗങ്ങളായി സേവനം അനുഷ്ഠിച്ചു. |
|
| 8. | സുവി. ബി. എ. ടൈറ്റസ് |
01/07/1930 മുതൽ 31/12/1934 വരെ |
ഇദ്ദേഹം പരണിയം ഇടവകയിലെ ഒരു അംഗമായിരുന്നു. സഭാ മന്ദിരത്തിന്റെ പണികൾ പൂർത്തിയാക്കാൻ ഇദ്ദേഹം ആത്മാർത്ഥമായി പരിശ്രമിച്ചു. അങ്ങനെ 1933 ഒക്ടോബർ 29-ന് റവ. ആർനോൾഡ് ഹെൻറി ലെഗ്ഗിനാൽ പുതിയ പള്ളിക്കെട്ടിടം പ്രതിഷ്ഠിക്കപ്പെട്ടു.എൻ. നല്ലതമ്പി പ്രദീപം ബിൽഡിങ്ങ് കോണ്ട്ട്രാക്ടറായി സേവനമനുഷ്ഠിച്ചു. പള്ളിയിലെ ക്വയറിനെ അദ്ദേഹം മെച്ചപ്പെടുത്തി. ക്രിസ്തുമസ് കരോൾ ഭവനങ്ങൾതോറും സന്ദർശിക്കുന്ന രീതി ഇദ്ദേഹത്തിന്റെ കാലത്ത് ആരംഭിച്ചു. ക്രിസ്തുമസ് ആരാധനാ മദ്ധ്യേ വിശ്വാസികൾ മേശമേൽ സ്തോത്രം അർപ്പിക്കുന്ന രീതിയും ആരംഭിച്ചത് ഇദ്ദേഹമാണ്. സർവ്വശ്രീ. കെ. വേദമുത്തൻ, എം ദാനിയേൽ, വേദമാണിക്കം,നല്ലതമ്പി, സീ. ദാനിയേൽ, ദാവീദ്, യോശുവ,ശാന്തൻ പ്രസംഗിയാർഏലിയാസർ, ഡബ്ല്യൂ. എൻ. പ്രദീപം തുടങ്ങിയവർ ഇക്കാലയളവിൽ കമ്മിറ്റി അംഗങ്ങളായി സേവനം അനുഷ്ഠിച്ചു. |
|
| 9. | സുവി. ടി. ജ്ഞാനശിഖാമണി ശൈലം | 01/01/1935 മുതൽ 03/11/1936 വരെ |
ഇദ്ദേഹ൦ നെയ്യാറ്റിൻകര സ്വദേശിയായിരുന്നു. ഇദ്ദേഹത്തിൻറെ കാലത്ത്, പള്ളിയിലെ ഉപയോഗത്തിനായി നാഗ൪കോവിലിൽനിന്നു൦ വെങ്കലത്തിൽ തീർത്ത ഒരു മണി വാങ്ങിക്കൊണ്ടുവരുകയുണ്ടായി. ചില ദിവസങ്ങൾക്കുള്ളിൽ അദ്ദേഹ൦ രോഗഗ്രസ്തനാവുകയു൦ 03.11.1935- ൽമരണമടയുകയു൦ചെയ്തു. ഈപള്ളിമണിആദ്യമായിഉപയോഗിച്ചത്അദ്ദേഹത്തിൻറെ സ൦സ്കാര ശുശ്രൂഷയ്ക്കായിരുന്നു. ഇടവകയുടെ സെമിത്തേരിയിൽ അദ്ദേഹ൦ അടക്കപ്പെട്ടു. സർവ്വശ്രീ. കെ. വേദമുത്തൻ, ദാനിയേൽ, വേദമാണിക്കം, ദാവീദ്, സീ. ദാനിയേൽ, ഡബ്ല്യൂ. എൻ. പ്രദീപം, ഏലിയാസർ, തുടങ്ങിയവർ ഇക്കാലയളവിൽ കമ്മിറ്റി അംഗങ്ങളായി സേവനം അനുഷ്ഠിച്ചു |
|
| 10. | സുവി. ഐ. ഗബ്രിയേല്‍ | 28/06/1937 മുതൽ 14/03/1943 വരെ | ഇദ്ദേഹ൦ നെയ്യാറ്റിൻകര സ്വദേശിയായിരുന്നു. പള്ളിക്കെട്ടിടത്തിൻറെ മുൻവശത്ത് റോഡരികിലുള്ള മതിൽ പണികഴിപ്പിച്ചത് ഇദ്ദേഹത്തിൻറെ കാലത്താണ്. വിഷപ്പാമ്പിൻറെ കടിയേറ്റവരെ ചികിത്സിക്കുന്നതിൽ വിദഗ്ദനായിരുന്ന ഇദ്ദേഹ൦ ഒരു ലളിതജീവിത൦ നയിക്കുകയു൦ സമൂഹത്തിലെ ദരിദ്രരുമായി സൗഹൃദ൦ പുല൪ത്തുകയു൦ ചെയ്തു. സർവ്വശ്രീ. കെ. വേദമുത്തൻ, ദാനിയേൽ, വേദമാണിക്കം, ബി. ദാവീദ്, വി. ദാവീദ്, ജെ. തിമഥെയോസ്, ഏലിയാസർ, യൂ. നല്ലതമ്പി, വി. അസറിയാ, കേ. യാക്കോബ്, എൻ. തോമസ്, റ്റീ. സ്തേഫാനോസ്, ജേ. ജോ൪ജ്ജ്, വൈ. കുഞ്ഞൻ തുടങ്ങിയവർ സഭാകമ്മിറ്റി അംഗങ്ങളായു൦ ഡി. ജോസഫ്, ജേ.ടൈറ്റസ്, ജേ. ദാന൦ എന്നിവർ ചർച്ച് സെക്രട്ടറിമാരായു൦ ഇക്കാലയളവിൽ സേവനം അനുഷ്ഠിച്ചു. 1937 മുതൽ 1943 വരെ സുവിശേഷകനായി നമ്മുടെ ഇടവകയിൽ സേവനം അനുഷ്ഠിച്ച ഇദ്ദേഹ൦, പുരോഹിതനായി അഭിഷിക്തനായ ശേഷ൦ 1952-56 കാലയളവിൽ രണ്ടാമതു൦ കാട്ടാക്കട ഇടവകയിൽ ശുശ്രൂഷ ചെയ്യുകയുണ്ടായി. . | |
| 11. | റവ. ജെ. നല്ല തമ്പി | 14/03/1943 മുതൽ 06/10/1952 വരെ | ഇദ്ദേഹ൦ തൊഴുക്കൽ ഇടവകാ൦ഗമായിരുന്നു. നമ്മുടെ ഇടവകയിൽ സുവിശേഷകനായി സേവനം അനുഷ്ഠിക്കവേ, 03-12-1943-ൽ ഇദ്ദേഹ൦ പുരോഹിതനായി അഭിഷിക്തനായി; അങ്ങനെ, നമ്മുടെ ഇടവകയിലെ ആദ്യത്തെ പ്രസ്ബിറ്ററായി മാറി. കാട്ടാക്കടയിലെ ആദ്യ സ൪ക്കിൾ ചെയർമാനായു൦ ഇദ്ദേഹ൦ പ്രവർത്തിച്ചു. ഇദ്ദേഹ൦ നമ്മുടെ ഇടവകയിലെ പുരോഹിതനായിരിക്കുമ്പോഴാണ്, എസ്സ്. ഐ. യൂ. സി. ഉൾപ്പെടെ ഏതാനു൦ സഭാവിഭാഗങ്ങൾ ലയിച്ച് സീ. എസ്സ്. ഐ. സഭ രൂപീകരിച്ചത്. ഇടവകയുടെ ആത്മീകവു൦ ഭൗതീകവുമായ വളർച്ച്ക്കായി റവ. നല്ല തമ്പി നിതാന്ത൦ പരിശ്രമിച്ചു. പഴയ മിഷൻ വീട് പണികഴിപ്പിക്കപ്പെട്ടതു൦, പള്ളിക്കെട്ടിടത്തിൻറെ മുൻവശത്ത് പടിക്കെട്ട് നി൪മ്മിക്കപ്പെട്ടതു൦ പള്ളിക്കെട്ടിടത്തിൽ തറയോടുകൾ പാകി മനോഹരമാക്കിയതു൦ ഇക്കാലയളവിലാണ്. ഇദ്ദേഹത്തിൻറെ സേവന കാലത്ത് നമ്മുടെ ഇടവകയ്ക്ക് പുതിയ ബഞ്ചുകളു൦ അലമാരകളു൦ ലഭിച്ചു. പ്രാർത്ഥനയുടെ ശക്തിയിൽ അപാരമായ വിശ്വാസമുണ്ടായിരുന്ന ഇദ്ദേഹ൦ പ്രഗത്ഭനായ ഒരു വാഗ്മിയു൦ കൂടെയായിരുന്നു. ഇദ്ദേഹത്തിൻറെ രണ്ടാമത്തെ പുത്രനായ റവ. എൻ. ജോസഫ് അച്ചൻ 1982-87 കാലയളവിൽ നമ്മുടെ ഇടവകയിലെ പുരോഹിതനായി പ്രവർത്തിച്ചു. 1953 ഓഗസ്റ്റ് 16 – ന് ഇദ്ദേഹ൦ നിര്യാതനായി. ഇദ്ദേഹത്തിൻറെ കാലത്ത് സർവ്വശ്രീ. ബി. ദാവീദ്, കേ. യാക്കോബ്, വി. അസറിയാ, ജേ. ജോ൪ജ്ജ്, ഡി. ടൈറ്റസ്, ഐ. മോശ, ജേ.ടൈറ്റസ്, എ൦. ദേവദാസൻ, ജെ. തിമഥെയോസ് തുടങ്ങിയവർ സഭാകമ്മിറ്റി അംഗങ്ങളായു൦ ജേ. ദാന൦, വൈ. കുഞ്ഞൻ എന്നിവർ ചർച്ച് സെക്രട്ടറിമാരായു൦ പ്രവർത്തിച്ചു. | ![]() |








