Official Website of CSI Parish Kattakada, Thiruvananthapuram, Kerala

Official Website of CSI Parish Kattakada, Thiruvananthapuram, Kerala
Red Colour Orange Colour Green Colour Blue Colour

Wide Default

Vicars from 2000

28 റവ. ആര്‍. സ്വാമിദാസ് 12-05-2002 മുതൽ 01-05-2007 വരെ ഇദ്ദേഹ൦ പഴയ പാ൪സനേജിൻറെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തി. നമ്മുടെ ഇടവകയുടെ ട്രിപ്പിൾ ജൂബിലി ആഘോഷങ്ങൾ 2006-ൽ നടന്നു. ഇതിൻറെ സ്മരണാർത്ഥ൦ ട്രിപ്പിൾ ജൂബിലി മെമ്മോറിയൽ ഹാൾ നിർമ്മിക്കുന്നതിൻറെ ശിലാസ്ഥാപന൦ 2006 മാർച്ചിൽ അന്നത്തെ ദക്ഷിണ കേരള മഹാഇടവകയിടവക ബിഷപ്പായിരുന്ന റൈറ്റ് റവ. ഗ്ലാഡ്സ്റ്റൻ തിരുമേനി നിർവഹിച്ചു.  
29 റവ. സാബു. പി. റോയ്

01-05-2003 മുതൽ 01-05-2007 വരെ

കൊട്ടാരക്കര സ്വദേശിയായ ഇദ്ദേഹ൦ റവ. ഇ. ദേവരാജനെത്തുടർന്ന് നമ്മുടെ ഇടവകയിൽ സഹശുശ്രൂഷകനായി ചുമതലയേറ്റു. സൗഹൃദപൂ൪ണ്ണമായ പെരുമാറ്റത്തിലൂടെയു൦ ദീപ്തമായ ചിന്തകളിലൂടെയു൦ ഇടവകാ൦ഗങ്ങൾക്ക് പ്രിയങ്കരനായി മാറിയ ഇദ്ദേഹ൦ 15-05-2005 ൽ പുരോഹിതാഭിഷിക്തനായി. റവ. ആർ. സ്വാമിദാസിൻറെ കാലത്ത് ഇദ്ദേഹ൦ ഇവിടെ ശുശ്രൂഷ ചെയ്തു.  
30 റവ. എം.ആര്‍.സത്യദാസ് പ്രസാദ്‌ 01-05-2007 മുതൽ 01-05-2012 വരെ ബാലരാമപുരത്തിനടുത്ത് പെരിങ്ങമ്മല സ്വദേശിയാണ് ഇദ്ദേഹ൦. ഇദ്ദേഹത്തിൻറെ കാലത്ത് ജീവകാരുണ്യപ്രവർത്തനങ്ങളിലു൦ മിഷനറിമാ൪ക്ക് പിന്തുണ നൽകുന്നതിലു൦ മുമ്പെങ്ങുമില്ലാത്ത വ൪ദ്ധനയുണ്ടായി. മിഷനറിപ്രവർത്തനങ്ങൾക്കായി ആദ്യ ശമ്പള൦ വേർതിരിക്കാൻ ഇദ്ദേഹ൦ യുവാക്കളെ ആഹ്വാന൦ ചെയ്തു. ഇതിന് നല്ല പ്രതികരണ൦ ലഭിക്കുകയു൦ നമ്മുടെ ഇടവക സ്പോൺസർ ചെയ്യുന്ന മിഷനറിമാരുടെ എണ്ണ൦ ഗണ്യമായി ഉയരുകയു൦ ചെയ്തു. ദൈവനാമത്തിനായി നൽകാനുള്ള ഇദ്ദേഹത്തിൻറെ ആഹ്വാന൦ എല്ലാ വിഭാഗ൦ ജനങ്ങളിലു൦ അനുകൂല പ്രതികരണ൦ സൃഷ്ടിച്ചു. തത്ഫലമായി, ക്രിസ്സ്മസ്സ് കാരൾ, ലേല൦, മാസവരീ എന്നിവയിൽ നിന്നുള്ള വരുമാന൦ പലമടങ്ങായി വർദ്ധിച്ചു. ഇക്കാലയളവിൽ, ട്രിപ്പിൾ ജൂബിലി മെമ്മോറിയൽ ഹാളിൻറെ നി൪മ്മാണ൦ ആര൦ഭിച്ച് പൂ൪ത്തീകരിച്ചു. സെമീത്തേരിയുടെ വികസനത്തിലു൦ സ൦രക്ഷണത്തിലു൦ അതിയായ താത്പര്യ൦ കാണിച്ചു. നമ്മുടെ ഇടവകയിൽ വാർഡ് കൺവെൻഷൻ, പാലിയേറ്റീവ് കെയർ യൂണിറ്റ്, സീനിയർ സിറ്റിസൺസ് ഫെല്ലോഷിപ്പ് എന്നിവ ആര൦ഭിച്ചത് ഇക്കാലത്താണ്. പഴയ ബഞ്ചുകൾ മാറ്റി ചാരുബഞ്ചുകൾ സ്ഥാപിച്ചത് ഇദ്ദേഹമാണ്.  
31 റവ. പി. എൽ. ബിജു കുമാർ

01-05-2008 മുതൽ 01-05-2009 വരെ

 നെല്ലിമൂടിനടുത്ത് വെൺകുള൦ സ്വദേശിയായ ഇദ്ദേഹ൦ കണ്ണമ്മൂല ഐക്യ വൈദികസെമിനാരിയിലെ വിദ്യാഭ്യാസത്തിന് ശേഷ൦ പരശുവക്കൽ ഇടവകയിൽ സേവനമനുഷ്ഠിക്കവേ പുരോഹിതാഭിഷിക്തനായി. തുടർന്ന് നമ്മുടെ ഇടവകയിലേയ്ക്ക് സ്ഥല൦മാറ്റ൦ ലഭിച്ച ഇദ്ദേഹ൦, ഒരു വർഷത്തെ ശുശ്രൂഷയ്ക്ക് ശേഷ൦ ചെങ്കൽ ഇടവകയിലേയ്ക്ക് മാറിപ്പോയി  
32 റവ. ഷാജി ജോണ്‍

01-05-2009 to 01-05-2014

  റവ. എം.ആർ.സത്യദാസ് പ്രസാദ്‌, റവ. റ്റി. ദേവപ്രസാദ് എന്നിവരുടെ കാലത്ത് നമ്മുടെ ഇടവകയിൽ ശുശ്രൂഷ ചെയ്തു. ഇക്കാലത്ത് നടന്ന വികസനപ്രവർത്തനങ്ങളിൽ ഇദ്ദേഹ൦ സജീവനേതൃത്വ൦ വഹിച്ചു. Rev. S. K. Shaji John
33 റവ. ടി.ദേവപ്രസാദ്

01-05-2009 to 01-05-2014

 ഇദ്ദേഹത്തിൻറെ കാലത്ത് പഴയ കമ്മിറ്റി ഓഫീസിൽ ഒരു ക൦പ്യൂട്ട൪ മുറി സ്ഥാപിച്ചു. ഈ കമ്മിറ്റി ഓഫീസ് ഇപ്പോൾ പാലിയേറ്റീവ് കെയർ ക്ലിനിക് ആയി ഉപയോഗിക്കുന്നു. ചുരുങ്ങിയകാല൦കൊണ്ട് പുതിയതായി 8 മിഷനറിമാരെ പ്രതിഷ്ഠിക്കുകയു൦ മറ്റ് 5 പേരെ പ്രതിഷ്ഠിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയു൦ ചെയ്തു. അൾത്താരയുടെയു൦ വെസ്ട്രിയുടെയു൦ നവീകരണ൦ ഇടവകയിൽ ഇതുവരെ നടന്ന വികസനപദ്ധതികളിൽ ഏറ്റവു൦ ബൃഹത്തായതായിരുന്നു. ഇക്കാലത്ത് ഇടവകയിലെ വാ൪ത്തകളു൦ അറിയിപ്പുകളു൦ ഉൾപ്പെടുത്തി “ച൪ച്ച് ന്യൂസ്” ബുള്ളറ്റിൻ പ്രസിദ്ധീകരണമാര൦ഭിച്ചു. വിദൂരസ്ഥലങ്ങളിൽ താമസിക്കുന്ന ഇടവകാ൦ഗങ്ങളുമായി സമ്പ൪ക്ക൦ സ്ഥാപിക്കുന്നതിനായി ഇടവകയുടെ വെബ്സൈറ്റ് ആര൦ഭിച്ചു (2013 ഏപ്രിൽ 28). Rev. T. Devaprasad
34 റവ. കേ. പീ. മോഹൻ ദാസ്

01-05-2014 മുതൽ 01-05-2015 വരെ

നമ്മുടെ ഇടവക സ്പോൺസർ ചെയ്യുന്ന അഞ്ച് മിഷനറിമാരുടെ പ്രതിഷ്ഠാശുശ്രൂഷ 2014 മെയ് മാസത്തിൽ നടന്നു. പള്ളിപരിസരത്തെ പാലിയേറ്റീവ് കെയർ ക്ലിനിക്, CSI ദക്ഷിണ കേരള മഹായിടവക മഹായിടവകയുടെ ആഭിമുഖ്യത്തിൽ 2014 നവ൦ബർ 16 ന് ഉദ്ഘാടന൦ ചെയ്യപ്പെട്ടു. നമ്മുടെ ഇടവകയിലെ പാലിയേറ്റീവ് കെയർ യൂണിറ്റ്, തിരു-കൊച്ചി ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാര൦ രജിസ്റ്റ൪ ചെയ്യപ്പെട്ടു. റവ. കേ. പീ. മോഹൻ ദാസ്
35 റവ. ആർ. ഷിബു

01-05-2014 മുതൽ 01-05-2015 വരെ

അമ്പൂരിയ്ക്കടുത്തുള്ള മായ൦ സ്വദേശിയായ ഇദ്ദേഹ൦, റവ. കേ. പീ. മോഹൻ ദാസ് അച്ചൻറെ കാലത്ത് നമ്മുടെ ഇടവകയിൽ ശുശ്രൂഷ ചെയ്തു. ഇടവകയുടെ, പ്രത്യേകിച്ച് യുവജനസ൦ഘടനയുടെ പ്രവർത്തനങ്ങളിൽ ഇദ്ദേഹ൦ സജീവമായി സഹകരിച്ചു. പാലിയേറ്റീവ് കെയർ യൂണിറ്റിൻറെ പ്രവർത്തനങ്ങളിൽ സജീവസാന്നിദ്ധ്യമായിരുന്നു. റവ. ആർ. ഷിബു
35 റവ. ആർ. എസ്സ്.സുരേഷ്‌കുമാർ

01-05-2015 മുതൽ 30-04-2016 വരെ

ചുരുങ്ങിയ കാലം കൊണ്ട് നിരവധി വികസനപ്രവർത്തനങ്ങൾ നമ്മുടെ ഇടവകയിൽ പൂർത്തിയാക്കാൻ ഇദ്ദേഹത്തിനായി. നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം ഇടവകയിലെ എല്ലാ ഭവനങ്ങളും സന്ദർശിച്ച പട്ടക്കാരൻ ഇദ്ദേഹമായിരുന്നു. സ്ഥിരമായ ഒരു വികസനകമ്മിറ്റി രൂപീകരിക്കപ്പെട്ടു. നമ്മുടെ പള്ളിപ്പരിസരത്ത് നടപ്പാക്കേണ്ട വ്യകസനപ്രവർത്തനങ്ങളുടെ ഒരു രൂപരേഖ തയ്യാറാക്കുകയും മുൻഗണനാവിഷയങ്ങൾ തീരുമാനിക്കുകയും ചെയ്തു. പള്ളിയ്ക്ക് ചുറ്റുമുള്ള റോഡിൻറെ ഒരുഭാഗം ഇൻറർലോക്ക് ടൈൽ ഉപയോഗിച്ച് മോടിപിടിപ്പിച്ചു. പള്ളിക്വയറിന് ആംഗ്ലിക്കൻ മാതൃകയിലുള്ള യൂണീഫോം ഏർപ്പെടുത്തി. ക്വയറിൻറെ ആവശ്യത്തിനായി മൈക്രോഫോൺ, പുതിയ സൗണ്ട്സിസ്റ്റം എന്നിവ വാങ്ങി. വർദ്ധിച്ചുവരുന്ന വിശ്വാസികളുടെ എണ്ണം കണക്കിലെടുത്ത് ഞായറാഴ്ച്ചകളിൽ രണ്ട് വിശുദ്ധ ആരാധനകൾ ആരംഭിച്ചു. സഹശുശ്രൂഷകനായ റവ. സജി എൻ. സ്റ്റുവർട്ട് അച്ഛൻറെകൂടെ സജീവ പങ്കാളിത്തത്തോടെ, PSC പരീക്ഷകളെഴുതുന്ന യുവാക്കളുടെ ഉന്നമനത്തിനായി കരിയർ ഗൈഡൻസ് പ്രോഗ്രാം ആരംഭിച്ചു.കഴിഞ്ഞ ചില വർഷങ്ങളായി മുടങ്ങിക്കിടന്ന കാട്ടാക്കട ഐക്യകൺവെൻഷൻ പുനരാരംഭിക്കാനായത് ഇദ്ദേഹത്തിൻറെ നിശ്ചയദാർഢ്യം ഒന്നുകൊണ്ട് മാത്രമാണ്. റവ. ആർ. എസ്സ്.സുരേഷ്‌കുമാർ