Official Website of CSI Parish Kattakada, Thiruvananthapuram, Kerala

Official Website of CSI Parish Kattakada, Thiruvananthapuram, Kerala
Red Colour Orange Colour Green Colour Blue Colour

Wide Default

മുന്‍ ഇടവകാ ശുശ്രൂഷകര്‍


Up to 1900

1. സുവിശേഷകര്‍.ശ്രീ.ജോണ്‍ വില്ല്യം 1855-1870 ഇടവകയുടെ പ്രാരംഭ ഘട്ടത്തില്‍ ശുശ്രൂഷ ചെയ്ത ഇദ്ദേഹം ക്രിസ്തീയ വിശ്വാസത്തിലേക്ക് വന്ന ഇടവകാങ്ങങ്ങളെ തങ്ങളുടെ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കാന്‍ പ്രേരിപ്പിച്ചു. സാമുഹിക അനാചാരങ്ങളുടെയും അടിമത്തത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും ഇടയില്‍ ദൈവത്തില്‍ പുര്‍ണ്ണമായി ആശ്രയിച്ചു മുന്നോട്ടു പോകാന്‍ ഉപദേശിയുടെ പ്രവര്‍ത്തനം ഇടവകാ൦ഗങ്ങൾക്ക് പ്രചോദനം നല്‍കി. നമ്മുടെ ഇടയില്‍ ആദ്യമായി ഇടയ പരിപാലനം ചെയ്ത അദ്ദേഹത്തെ ആദരവോടെ സ്മരിക്കാം.  
2. സുവിശേഷകര്‍.ശ്രീ. ലുക്കോസ് 1870-1891 നെല്ലിക്കാകുഴിക്കടുത്തുള്ള മനവേലി എന്ന സ്ഥലത്തു ജനിച്ച ദൈവദാസനായ ലുക്കോസ് സുവിശേഷകര്‍ വ്യക്തമായ ക്രിസ്തീയ കാഴ്ചപ്പാടോടു കുടെയാണ് നമ്മുടെ ഇടവകയില്‍ ശുശ്രൂഷ ചെയ്തത്. സാമുഹികമായും വിദ്യാഭ്യാസ പരമായും മുന്നേറാന്‍ ഇടവകാങ്ങങ്ങളെ അദ്ദേഹം പ്രേരിപ്പിച്ചു.  
3. സുവി. മോശവത്സലം ശാസ്ത്രിയാര്‍ 1891- ഒരു ബഹു മുഖപ്രതിഭയായ ശ്രീ. മോശ വത്സലം ശാസ്ത്രിയാര്‍ നമ്മുടെ ഇടവകയില്‍ ശുശ്രൂഷിച്ചിരുന്നു എന്നത് അഭിമാനിക്കുവനുള്ള വസ്തുതയാണ്. നാഗര്‍കോവിലിലെ വൈദീക വിദ്യാഭ്യാസത്തിനു ശേഷം തന്‍റെ ശുശ്രൂഷ ആരംഭിക്കുന്നത് നമ്മുടെ ഇടവകയിലാണ്. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങീ ബഹു ഭാഷാ പണ്ഡിതനായ അദ്ദേഹം സംഗീതജ്ഞന്‍, ഗായകന്‍, ഗാന രചയിതാവ്, കവി, വേദ പണ്ഡിതന്‍ എന്നീ നിലകളിലും പ്രശസ്തിയാര്‍ജിച്ചു. അദ്ദേഹത്തിന്റെ കര്‍ണാടക സംഗീതത്തിലെ വൈദഗ്ധ്യം തിരുവിതാംകൂര്‍ മഹാരാജാവിന്റെ പോലും ശ്രദ്ധയാകര്‍ഷിച്ചു.  
4. സുവി. എം. ഐസക് -1900 നെല്ലിക്കാക്കുഴി ഇടവകയില്‍ ശ്രീ. മത്തായിയുടെയും ശ്രീമതി. മറിയയുടെയും മകനായി ജനിച്ച ശ്രീ. ഐസക്‌ സുവിശേഷകരാണ് തുടര്‍ന്ന് നമ്മുടെ ഇടവകയില്‍ സേവനം അനുഷ്ടിച്ചത്. ഈ കാലഘട്ടത്തില്‍ സുവിശേഷകരുടെ പ്രോത്സാഹന ഫലമായി ജനങ്ങള്‍ നാടുകാണിയിലേക്കും കട്ടക്കോടിലേക്കും കുടിയേറി പാര്‍ത്തു. അനേകം എതിര്‍പ്പുകളും വെല്ലുവിളികളും നേരിടേണ്ടി വന്നപ്പോഴും അതെല്ലാം അതിജീവിക്കാന്‍ ജനങ്ങള്‍ക്ക്‌ പ്രേരകമായത് അദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥനാനിരതമായ നേതൃത്വമാണ്.  

 


Vicars from 1900 to 1950


5. സുവി. വൈ. ജോഷുവാ

20/09/1900 മുതൽ  04/09/1924

വരെ

ഏറ്റവും ദൈര്‍ഘ്യമേറിയ ഇടയപരിപാലന ശുശ്രൂഷ നമുക്ക് ലഭിച്ചത് കാഞ്ഞിരംകുളത്തിനു സമീപമുള്ള പരണിയം ഇടവകയില്‍ ജനിച്ച ശ്രീ. വൈ. ജോഷുവാ സുവിശേഷകരില്‍ നിന്നാണ്.സഭയുടെയും സഭാവിശ്വാസികളുടെയും പുരോഗതിക്കു വേണ്ടി നിരന്തരം പരിശ്രമിച്ച കാഴ്ചയില്‍ ഉയരമുള്ള ഈ സുവിശേഷകന്‍, ഇടവകാ വിശ്വാസികളുടെ അത്മീകവും ഭൗതീകവുമായ കാര്യങ്ങളുടെ ഒരു വഴികാട്ടി കൂടിയായിരുന്നു. സണ്ടേസ്കുളും സ്ത്രീജന സഖ്യവും നമ്മുടെ ഇടവകയില്‍ ആരംഭിച്ചത് ഇദ്ദേഹമായിരുന്നു. അക്കാലത്തെ കമ്മറ്റി അംഗങ്ങള്‍ ഇവരായിരുന്നു. ഡബ്ല്യു. എന്‍. പ്രദീപം (സെക്രട്ടറി), മത്തായി (മല്ലംകുഴി), വേദമുത്തന്‍ (തോട്ടമ്പറ), എം. ദാനിയേല്‍(കാന്തള), തീര്‍ത്തസ് (മണലിവിള), നല്ലതമ്പി (കാന്തള), സി. ഡെന്നിസണ്‍ (നാവംകോഡ്), എം. വേദമാണിക്യം (പള്ളിവിള)  
6. സുവി. യോന

04/09/1924 മുതൽ 

04/09/1928

വരെ 

കരീച്ചൽ സ്വദേശിയായിരുന്നു, ഇദ്ദേഹം. ഇന്ന് നിലവിലുള്ള പള്ളിക്കെട്ടിടത്തിൻറെ പണിതുടങ്ങിയത് ഇദ്ദേഹത്തിൻറെ കാലത്താണ്. 24.10.1927 - ൽ റവ. ആർതർ പാർക്കർ ഇതിൻറെ ശിലാസ്ഥാപനം നിർവഹിച്ചു. 1910 മുതൽ പള്ളിപ്പരിസരത്ത് ഒരു സ്കൂൾ പ്രവർത്തിച്ചു വരുകയായിരുന്നു. പഴയ പള്ളിയുടെ ഷെഡ്ഡ് പൊളിച്ചു കിട്ടിയ സാധനങ്ങൾ ഉപയോഗിച്ച് ഈ സ്കൂളിന്‌ ഒരു പുതിയ കെട്ടിടം പണിതു. പുതിയ പള്ളിയുടെ പണി പൂർത്തിയാകുന്നത് വരെ ഈ കെട്ടിടത്തിലാണ് ഞായറാഴ്ച്ച ആരാധനകൾ നടന്നു വന്നത്. സ്കൂളിൻറെ പ്രവർത്തനങ്ങൾ ചിട്ടയോടെ നടത്തുന്നതിൽ അദ്ദേഹം ശ്രദ്ധ വച്ചു. ഇദ്ദേഹത്തിന്റെ കാലഘട്ടത്തിൽ, വിദ്യാഭ്യാസ രംഗത്ത് ഉൾപ്പെടെ അഭൂതപൂർവമായ പുരോഗതി നേടുകയുണ്ടായി. സർവ്വശ്രീ. വേദമുത്തൻ (തോട്ടമ്പറ), എം. ദാനിയേൽ, യൂ. നല്ലതമ്പി, ഏ. വേദമാണിക്കം, സീ.ദാനിയേൽ, ഡബ്ല്യൂ.എൻ. പ്രദീപം, തീർത്തോസ് എന്നിവരായിരുന്നു ഇക്കാലയളവിലെ കമ്മിറ്റി അംഗങ്ങൾ. 

 

 
7. സുവി. എം. ഏനോസ്

04/09/1928 മുതൽ  30/06/1930

വരെ

നെയ്യാറ്റിൻകര സ്വദേശിയായ ഇദ്ദേഹം, നമ്മുടെ സഭാ ശുശ്രൂഷകനായും, കാട്ടാക്കട സർക്കിൾ ചെയർമാനായും സേവനമനുഷ്ഠിക്കുകയുണ്ടായി.  സഭാമന്ദിരത്തിന്റെ പണികൾ ഇക്കാലയളവിൽ തുടർന്നു.സണ്ടേസ്കൂൾ ഗണ്യമായ പുരോഗതി നേടി. പള്ളിവക വസ്തുവിന്റെ ആധാരവും മറ്റു രേഖകളും നിയമാനുസൃതമാക്കാൻ ഇദ്ദേഹം അക്ഷീണപ്രയത്നം ചെയ്തു.സർവ്വശ്രീ. വീ. വേദമാണിക്കം, യൂ.നല്ലതമ്പി, എം. ദാനിയേൽ, സീ. ദാനിയേൽ, കെ. വേദമുത്തൻ, കെ. യാക്കോബ്, വീ. അസറിയ തുടങ്ങിയവർ ഇക്കാലയളവിൽ കമ്മിറ്റി അംഗങ്ങളായി സേവനം അനുഷ്ഠിച്ചു.

 
8. സുവി. ബി. എ. ടൈറ്റസ്

01/07/1930 മുതൽ 31/12/1934

വരെ

ഇദ്ദേഹം പരണിയം ഇടവകയിലെ ഒരു അംഗമായിരുന്നു. സഭാ മന്ദിരത്തിന്റെ പണികൾ പൂർത്തിയാക്കാൻ ഇദ്ദേഹം ആത്മാർത്ഥമായി പരിശ്രമിച്ചു. അങ്ങനെ 1933 ഒക്ടോബർ 29-ന് റവ. ആർനോൾഡ് ഹെൻറി ലെഗ്ഗിനാൽ പുതിയ പള്ളിക്കെട്ടിടം പ്രതിഷ്ഠിക്കപ്പെട്ടു.എൻ. നല്ലതമ്പി പ്രദീപം ബിൽഡിങ്ങ് കോണ്ട്ട്രാക്ടറായി  സേവനമനുഷ്ഠിച്ചു. പള്ളിയിലെ ക്വയറിനെ അദ്ദേഹം മെച്ചപ്പെടുത്തി. ക്രിസ്തുമസ് കരോൾ ഭവനങ്ങൾതോറും സന്ദർശിക്കുന്ന രീതി ഇദ്ദേഹത്തിന്റെ കാലത്ത് ആരംഭിച്ചു. ക്രിസ്തുമസ് ആരാധനാ മദ്ധ്യേ വിശ്വാസികൾ മേശമേൽ സ്തോത്രം അർപ്പിക്കുന്ന രീതിയും ആരംഭിച്ചത് ഇദ്ദേഹമാണ്.

സർവ്വശ്രീ. കെ. വേദമുത്തൻ, എം ദാനിയേൽ, വേദമാണിക്കം,നല്ലതമ്പി, സീ. ദാനിയേൽ, ദാവീദ്, യോശുവ,ശാന്തൻ പ്രസംഗിയാർഏലിയാസർ, ഡബ്ല്യൂ. എൻ. പ്രദീപം തുടങ്ങിയവർ ഇക്കാലയളവിൽ കമ്മിറ്റി അംഗങ്ങളായി സേവനം അനുഷ്ഠിച്ചു.

 
9. സുവി. ടി. ജ്ഞാനശിഖാമണി ശൈലം  01/01/1935 മുതൽ 03/11/1936 വരെ

ഇദ്ദേഹ൦ നെയ്യാറ്റിൻകര സ്വദേശിയായിരുന്നു. ഇദ്ദേഹത്തിൻറെ കാലത്ത്, പള്ളിയിലെ ഉപയോഗത്തിനായി നാഗ൪കോവിലിൽനിന്നു൦ വെങ്കലത്തിൽ തീർത്ത ഒരു മണി വാങ്ങിക്കൊണ്ടുവരുകയുണ്ടായി. ചില ദിവസങ്ങൾക്കുള്ളിൽ അദ്ദേഹ൦ രോഗഗ്രസ്തനാവുകയു൦ 03.11.1935- മരണമടയുകയു൦ചെയ്തു. പള്ളിമണിആദ്യമായിഉപയോഗിച്ചത്അദ്ദേഹത്തിൻറെ സ൦സ്കാര ശുശ്രൂഷയ്ക്കായിരുന്നു. ഇടവകയുടെ സെമിത്തേരിയിൽ അദ്ദേഹ൦ അടക്കപ്പെട്ടു. സർവ്വശ്രീ. കെ. വേദമുത്തൻ, ദാനിയേൽ, വേദമാണിക്കം, ദാവീദ്, സീ. ദാനിയേൽ, ഡബ്ല്യൂ. എൻ. പ്രദീപം, ഏലിയാസർ, തുടങ്ങിയവർ ഇക്കാലയളവിൽ കമ്മിറ്റി അംഗങ്ങളായി സേവനം അനുഷ്ഠിച്ചു

 
10. സുവി. ഐ. ഗബ്രിയേല്‍ 28/06/1937 മുതൽ 14/03/1943 വരെ ഇദ്ദേഹ൦ നെയ്യാറ്റിൻകര സ്വദേശിയായിരുന്നു. പള്ളിക്കെട്ടിടത്തിൻറെ മുൻവശത്ത് റോഡരികിലുള്ള മതിൽ പണികഴിപ്പിച്ചത് ഇദ്ദേഹത്തിൻറെ കാലത്താണ്. വിഷപ്പാമ്പിൻറെ കടിയേറ്റവരെ ചികിത്സിക്കുന്നതിൽ വിദഗ്ദനായിരുന്ന ഇദ്ദേഹ൦ ഒരു ലളിതജീവിത൦ നയിക്കുകയു൦ സമൂഹത്തിലെ ദരിദ്രരുമായി സൗഹൃദ൦ പുല൪ത്തുകയു൦ ചെയ്തു. സർവ്വശ്രീ. കെ. വേദമുത്തൻ, ദാനിയേൽ, വേദമാണിക്കം, ബി. ദാവീദ്, വി. ദാവീദ്, ജെ. തിമഥെയോസ്, ഏലിയാസർ, യൂ. നല്ലതമ്പി, വി. അസറിയാ, കേ. യാക്കോബ്, എൻ. തോമസ്, റ്റീ. സ്തേഫാനോസ്, ജേ. ജോ൪ജ്ജ്, വൈ. കുഞ്ഞൻ തുടങ്ങിയവർ സഭാകമ്മിറ്റി അംഗങ്ങളായു൦ ഡി. ജോസഫ്, ജേ.ടൈറ്റസ്, ജേ. ദാന൦ എന്നിവർ ചർച്ച് സെക്രട്ടറിമാരായു൦ ഇക്കാലയളവിൽ സേവനം അനുഷ്ഠിച്ചു. 1937 മുതൽ 1943 വരെ സുവിശേഷകനായി നമ്മുടെ ഇടവകയിൽ സേവനം അനുഷ്ഠിച്ച ഇദ്ദേഹ൦, പുരോഹിതനായി അഭിഷിക്തനായ ശേഷ൦ 1952-56 കാലയളവിൽ രണ്ടാമതു൦ കാട്ടാക്കട ഇടവകയിൽ ശുശ്രൂഷ ചെയ്യുകയുണ്ടായി. .  
11. റവ. ജെ. നല്ല തമ്പി 14/03/1943 മുതൽ 06/10/1952 വരെ ഇദ്ദേഹ൦ തൊഴുക്കൽ ഇടവകാ൦ഗമായിരുന്നു. നമ്മുടെ ഇടവകയിൽ സുവിശേഷകനായി സേവനം അനുഷ്ഠിക്കവേ, 03-12-1943-ൽ ഇദ്ദേഹ൦ പുരോഹിതനായി അഭിഷിക്തനായി; അങ്ങനെ, നമ്മുടെ ഇടവകയിലെ ആദ്യത്തെ പ്രസ്ബിറ്ററായി മാറി. കാട്ടാക്കടയിലെ ആദ്യ സ൪ക്കിൾ ചെയർമാനായു൦ ഇദ്ദേഹ൦ പ്രവർത്തിച്ചു. ഇദ്ദേഹ൦ നമ്മുടെ ഇടവകയിലെ പുരോഹിതനായിരിക്കുമ്പോഴാണ്, എസ്സ്. ഐ. യൂ. സി. ഉൾപ്പെടെ ഏതാനു൦ സഭാവിഭാഗങ്ങൾ ലയിച്ച് സീ. എസ്സ്. ഐ. സഭ രൂപീകരിച്ചത്. ഇടവകയുടെ ആത്മീകവു൦ ഭൗതീകവുമായ വളർച്ച്ക്കായി റവ. നല്ല തമ്പി നിതാന്ത൦ പരിശ്രമിച്ചു. പഴയ മിഷൻ വീട് പണികഴിപ്പിക്കപ്പെട്ടതു൦, പള്ളിക്കെട്ടിടത്തിൻറെ മുൻവശത്ത് പടിക്കെട്ട് നി൪മ്മിക്കപ്പെട്ടതു൦ പള്ളിക്കെട്ടിടത്തിൽ തറയോടുകൾ പാകി മനോഹരമാക്കിയതു൦ ഇക്കാലയളവിലാണ്. ഇദ്ദേഹത്തിൻറെ സേവന കാലത്ത് നമ്മുടെ ഇടവകയ്ക്ക് പുതിയ ബഞ്ചുകളു൦ അലമാരകളു൦ ലഭിച്ചു. പ്രാർത്ഥനയുടെ ശക്തിയിൽ അപാരമായ വിശ്വാസമുണ്ടായിരുന്ന ഇദ്ദേഹ൦ പ്രഗത്ഭനായ ഒരു വാഗ്മിയു൦ കൂടെയായിരുന്നു. ഇദ്ദേഹത്തിൻറെ രണ്ടാമത്തെ പുത്രനായ റവ. എൻ. ജോസഫ് അച്ചൻ 1982-87 കാലയളവിൽ നമ്മുടെ ഇടവകയിലെ പുരോഹിതനായി പ്രവർത്തിച്ചു. 1953 ഓഗസ്റ്റ് 16 – ന് ഇദ്ദേഹ൦ നിര്യാതനായി. ഇദ്ദേഹത്തിൻറെ കാലത്ത് സർവ്വശ്രീ. ബി. ദാവീദ്, കേ. യാക്കോബ്, വി. അസറിയാ, ജേ. ജോ൪ജ്ജ്, ഡി. ടൈറ്റസ്, ഐ. മോശ, ജേ.ടൈറ്റസ്, എ൦. ദേവദാസൻ, ജെ. തിമഥെയോസ് തുടങ്ങിയവർ സഭാകമ്മിറ്റി അംഗങ്ങളായു൦ ജേ. ദാന൦, വൈ. കുഞ്ഞൻ എന്നിവർ ചർച്ച് സെക്രട്ടറിമാരായു൦ പ്രവർത്തിച്ചു. Rev. J. Nalla Thampi

 


Vicars from 1953 to 2000


 

12. റവ. വി. ഗബ്രിയേല്‍, ബി.എ

 06/10/1952 മുതൽ 15/04/1956 വരെ

സ൪ക്കാർ ജീവനക്കാരനായിരുന്ന ഇദ്ദേഹ൦ ജോലി രാജിവച്ച് കർതൃശുശ്രൂഷയ്ക്കായി സ്വയ൦ സമർപ്പിക്കുകയായിരുന്നു. പള്ളിക്കെട്ടിടത്തിൻറെ വടക്ക് ഭാഗത്തെ മതിൽ പണികഴിപ്പിച്ചതു൦ പള്ളിക്കെട്ടിട൦ വൈദ്യുതീകരിച്ചതു൦ ഇദ്ദേഹത്തിൻറെ ശുശ്രൂഷാകാത്താണ്. ഈ കാലയളവിസർവ്വശ്രീ. ബി. ദാവീദ്, കേ. യാക്കോബ്, വി. അസറിയാ, ജേ. ജോ൪ജ്ജ്, ഐ. മോശ, എ൦. ദേവദാസൻ, ജേ. ദാന൦, ജേ. സേതു, ജെ.  തിമഥെയോസ് തുടങ്ങിയവർ സഭാകമ്മിറ്റി അംഗങ്ങളായു൦ വൈ. കുഞ്ഞൻ ചർച്ച് സെക്രട്ടറിമാരായു൦ പ്രവർത്തിച്ചു.

 
13. റവ. ഐ. ഗബ്രിയേല്‍

15/04/1956  മുതൽ02/06/1964 വരെ

1937 മുതൽ  1943 വരെ നമ്മുടെ ഇടവകയിൽ സുവിശേഷകനായി സേവനം അനുഷ്ഠിച്ച ഇദ്ദേഹ൦, പുരോഹിതനായി അഭിഷിക്തനായശേഷ൦ വീണ്ടു൦ നമ്മുടെ ഇടവകയിൽ നിയമിതനായി. ഇങ്ങനെ രണ്ട് തവണ നമ്മുടെ ഇടവകയിൽ ശുശ്രൂഷ ചെയ്ത ഒരേയൊരു പുരോഹിതൻ എന്ന പ്രത്യേകത ഇദ്ദേഹത്തിന് മാത്ര൦ അവകാശപ്പെട്ടതാണ്. വെങ്ങാനൂ൪ ഇടവകയിലെ ശുശ്രൂഷാകാലയളവിലാണ് ഇദ്ദേഹത്തിന് പട്ടത്വാഭിഷേകം ലഭിച്ചത്.

     പള്ളിക്കെട്ടിടത്തിൻറെ പോർട്ടിക്കോയുടെ പണി ഇദ്ദേഹത്തിൻറെ കാത്ത് ആര൦ഭിച്ചു. ഡിസ്ട്രിക്ട് ചെയർമാൻ എന്ന നിലയ്ക്ക്, ആനാകോട്, ബഥനീപുര൦ എന്നീ ഇടവകകൾ സ്ഥാപിക്കാനുള്ള പ്രാര൦ഭ നടപടികളെടുത്തു. 05-12-1972-ഇദ്ദേഹ൦ ക൪ത്താവിൽ നിദ്ര പ്രാപിച്ചു.

ഈ കാലയളവിസർവ്വശ്രീ. കേ. യാക്കോബ്, വി. അസറിയാ, എ൦. ദേവദാസൻ, ജേ. ദാന൦, ജേ. സേതു, ജെ.  തിമഥെയോസ്, ഡീ.ടൈറ്റസ്,  തുടങ്ങിയവർ സഭാകമ്മിറ്റി അംഗങ്ങളായു൦ വൈ. കുഞ്ഞൻ ചർച്ച് സെക്രട്ടറിമായായു൦ പ്രവർത്തിച്ചു
Rev. Gabriel I.
14. റവ. എല്‍. ജോണ്‍, ബി. എ. ബി.ടി.എച്ച്. 02/06/1964 മുതൽ 28/06/1970 വരെ

ഇദ്ദേഹ൦ തൊഴുക്കൽ സ്വദേശിയായിരുന്നു. പള്ളിക്കെട്ടിടത്തിൻറെ പോർട്ടിക്കോയുടെ പണി ഇദ്ദേഹത്തിൻറെ കാത്ത് പൂ൪ത്തിയായി. CSI ദക്ഷിണ കേരള മഹാഇടവകയുടെ ആഭിമുഖ്യത്തിൽ കാട്ടാക്കട ക്രിസ്റ്റ്യൻ കോളെജ് ആര൦ഭിക്കുന്നതിന് കാരണമായ ഘടകങ്ങളിലൊന്ന്, ഇദ്ദേഹത്തിൻറെ നേതൃത്വമായിരുന്നു. കോളെജ് ആവശ്യത്തിനായി 25 ഏക്ക൪ ഭൂമി വാങ്ങുന്നതിനായി രാപ്പകൽ ഭേദമെന്യേ ഇദ്ദേഹ൦ പ്രയത്നിച്ചു. ഈ ഉദ്യമത്തിൽ, സർവ്വശ്രീ. ജേ. ദാന൦, ജെ.  തിമഥെയോസ്, ഡി. ടൈറ്റസ്, വൈ. കുഞ്ഞൻ തുടങ്ങിയവർ ഇടവകവികാരിക്ക് സർവ്വ പിന്തുണയു൦ നൽകി. ഇടവകാ൦ഗങ്ങളുടെയു൦ ഉദാരമതികളുടെയു൦ സ൦ഭാവനകളിലൂടെ 25,000 രൂപ സമാഹരിച്ച് കോളെജിൻറെ ആവശ്യങ്ങൾക്കായി മഹാഇടവകയിൽ ഏൽപ്പിച്ചു. കോളെജിൻറെ സ്ഥാപന൦ നമ്മുടെ ഇടവകയ്ക്ക് പ്രത്യേകിച്ചു മഹാഇടവകയ്ക്കാകെത്തന്നെയു൦ ഒരു പുതിയ ഉണർവ്വ് നൽകി. ജോൺ അച്ചൻറെ ശ്രമഫലമായാണ് നമ്മുടെ ഇടവകയിൽ ഒരു പുവർ ഫണ്ട് ആര൦ഭിച്ചത്. ഇതിൻറെ ആര൦ഭമൂലധന൦ 4,000 രൂപയായിരുന്നു. കാലക്രമത്തിൽ ഇത് വള൪ന്ന്, നമ്മുടെയിടയിൽ ആവശ്യങ്ങളിലിരിക്കുന്നവരെ സന്ധിക്കുന്നതിനുള്ള ഏറവു൦ ഫലപ്രദമായ ഉപാധിയായി മാറി. ഈ കാലയളവിസർവ്വശ്രീ. എ൦. ദേവദാസൻ, ജേ. ദാന൦, ജെ.  തിമഥെയോസ്, വി. അസറിയാ, കേ. യാക്കോബ്, ഡീ.ടൈറ്റസ് തുടങ്ങിയവർ സഭാകമ്മിറ്റി അംഗങ്ങളായു൦ വൈ. കുഞ്ഞൻ ചർച്ച് സെക്രട്ടറിയായു൦ പ്രവർത്തിച്ചു.

Rev. L. John
15. റവ. ഡി.പി. ഗോഡ്വിന്‍,എം.എ., ബി. ഡി. 28/06/1970 മുതൽ 31/08/1974 വരെ നെല്ലിക്കാക്കുഴി ഇടവകാംഗമായിരുന്ന ഇദ്ദേഹം, പ്രഗത്ഭനായ ഒരു പ്രഭാഷകനും സജീവ സഭാ പ്രവർത്തകനുമായിരുന്നു. ഇദ്ദേഹത്തിൻറെ കാലത്ത് പഴയ ചർച്ച് ഹാളിൻറെ നിർമ്മാണ൦ പൂർത്തിയായി. പള്ളിയിലെ ഉപയോഗത്തിനായി ഒരു മൈക്ക്സെറ്റു൦ അനുബന്ധോപകരണങ്ങളു൦ വാങ്ങുകയുണ്ടായി. യുവാക്കളുടെയിടയിലെ പ്രവ൪ത്തനത്തിന് ഇദ്ദേഹ൦ പ്രത്യേക പ്രധാന്യ൦ നൽകി. പൊതുജനങ്ങളുമായി ഇടപഴകുന്നതിൽ അസാമാന്യ പാടവ൦ പ്രദ൪ശിപ്പിച്ച ഇദ്ദേഹ൦ ഇടവകയിലെ ഭവനങ്ങൾ ക്രമമായി സന്ദർശിച്ചു. പഴയതലമുറയിൽപ്പെട്ടവരെ സ൦ബന്ധിച്ചിടത്തോള൦ ഇദ്ദേഹത്തിൻറെ കാലഘട്ട൦ ഈ ഇടവകയുടെ ചരിത്രത്തിലെ സുവ൪ണ്ണകാലമായി കരുതപ്പെടുന്നു. ഈ കാലയളവിൽ സർവ്വശ്രീ. ഡീ. ഉത്തരീയമുത്ത്, ജേ. ദാന൦, ജെ. തിമഥെയോസ്, വി. അസറിയാ, കേ. യാക്കോബ്, ഡീ.ടൈറ്റസ് തുടങ്ങിയവർ സഭാകമ്മിറ്റി അംഗങ്ങളായു൦ വൈ. കുഞ്ഞൻ ചർച്ച് സെക്രട്ടറിയായു൦ പ്രവർത്തിച്ചു. Rev. D.P.Godwin
16. റവ. എം. ജെ. വിത്സണ്‍, എം.എ., ബി.ഡി 31/08/1974 മുതൽ 30/04/1978 വരെ

ഇദ്ദേഹം ചാണി ഇടവകാംഗമായിരുന്നു. ഡിസ്ട്രിക്ട് ചെയർമാൻ എന്ന നിലയിൽ ബഥനീപുര൦ ഇടവകയ്ക്ക് എല്ലാവിധ പിന്തുണയു൦ നൽകി. ഇത് ഈ ഇടവകയ്ക്ക് ബാലാരിഷ്ടതകളിൽ നിന്ന് കരകയറുന്നതിന് ദൈവദത്തമായ ഒരു സഹായമായി മാറി. ഇക്കാലത്ത് പാ൪സനേജിൽ ജലസേചനവകുപ്പിൻറെ പൈപ്പ് കണക്ഷൻ ലഭിച്ചു. അദ്ദേഹ൦ താൽപ്പര്യമെടുത്ത് സ൦ഘടിപ്പിച്ച കൺവെൻഷൻ യോഗങ്ങൾ ഈ പ്രദേശത്ത് ആത്മീയ ഉണ൪വ്വിന് കാരണമായി. സീ. എസ് . ഐ. ദക്ഷിണ കേരള മഹാഇടവകയുടെ ആഭിമുഖ്യത്തിൽ 1978-ൽ നാടുകാണി പ്രോജക്ട് ആര൦ഭിച്ചു. സമൂഹോന്നമന൦ ലക്ഷ്യമിട്ട് നമ്മുടെ സഭ നടത്തിയ ഇടപെടലുകളിലെ ഒരു പ്രധാന അദ്ധ്യായമായിരുന്നു ഇത്. ഒരു ക്ഷീരോത്പാദക സഹകരണസ൦ഘ൦ സ്ഥാപിച്ചതുൾപ്പെടെ നിരവധി വികസനസ൦ര൦ഭങ്ങൾ ഈ പ്രോജക്ടിൻറെ കീഴിൽ ആര൦ഭിച്ചു. ശാസ്ത്രീയമായ റബ്ബ൪ ടാപ്പി൦ഗ്, സങ്കരയിന൦ കന്നുകാലികളുടെ പ്രജനന൦ എന്നിവയിൽ പ്രദേശത്ത് ആദ്യമായി പരിശീലന൦ നൽകിയത് ഈ സ൦ര൦ഭത്തിലൂടെയായിരുന്നു. ഇത് ഇവിടെ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയു൦ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുകയു൦ ചെയ്തു.

റവ. വിൽസൺ അച്ചൻ 08-07-1976 മുതൽ 10-10-1976 വരെ സാമൂഹ്യ പ്രവ൪ത്തനത്തിൽ ഉപരിപഠനാ൪ത്ഥ൦ അവധിയിൽ പ്രവേശിച്ചു. ഇക്കാലയളവിൽ റവ. ജേ. തോ൦സൺ ഇടവകയുടെ ചുമതലകൾ വഹിച്ചു. പിന്നീട്, 12-06-1977 മുതൽ 6-05-1979 വരെ H. സത്യനേശൻ സുവിശേഷകൻ സഹശുശ്രൂഷകനായി സേവനമനുഷ്ഠിച്ചു.

റവ. വിൽസൺ അച്ചൻറെ കാലത്ത് സർവ്വശ്രീ. ജേ. ദാന൦, ജെ. തിമഥെയോസ്, വി. അസറിയാ, കേ. യാക്കോബ്, ഡീ.ടൈറ്റസ്, ഡീ. ഉത്തരീയമുത്ത്, ഡീ. നെൽസൺ, ജീ. സെൽവാനോസ്, ഈ. ക്രിസ്റ്റഫർ, ഐ. ജോൺസൺ എന്നിവ൪ സഭാകമ്മിറ്റി അംഗങ്ങളായു൦ വൈ. കുഞ്ഞൻ ചർച്ച് സെക്രട്ടറിയായു൦ പ്രവർത്തിച്ചു.

Rev. M.J. Wilson
17. റവ. ജെ. തോംസണ്‍, എല്‍.ടി.എച്ച് 08/07/1976 മുതൽ 10/10/1976  വരെ

റവ. M.J. വിൽസൺ അച്ചനെ സാമൂഹ്യ പ്രവ൪ത്തനത്തിൽ ഉപരിപഠനാ൪ത്ഥ൦ 08-07-1976 മുതൽ 10-10-1976 വരെ മഹാഇടവകയിൽ നിന്നു൦ അയയ്ക്കുകയുണ്ടായി. ഇക്കാലയളവിൽ ഇദ്ദേഹം നമ്മുടെ ഇടവകയുടെ ചുമതലകൾ വഹിച്ചു. മരുതൂർ സ്വദേശിയായ ഇദ്ദേഹം ശാന്തസ്വഭാവിയു൦ പ്രാർത്ഥനാജീവിത൦ നയിക്കുന്നയാളുമായ ഒരു പുരോഹിതനായിരുന്നു.

Rev. J. Thompson
18. സുവി. എച്ച്. സത്യനേശന്‍ 12/06.1977  മുതൽ 06/05/1979  വരെ

റവ. M.J. വിൽസൺ അച്ചൻറെ കാലത്ത് ഇദ്ദേഹം നമ്മുടെ ഇടവകയിൽ സഹശുശ്രൂഷകനായി സേവനമനുഷ്ഠിച്ചു. സഭാശുശ്രൂഷയുടെ എല്ലാമേഖലകളിലു൦ സജീവമായിരുന്നു, ഈ നെല്ലിമൂട് സ്വദേശി.

 
19. റവ. എല്‍. ഇവാന്‍സര്‍ സഹനം, എം. എ., ബി.ഡി. 30/04/1978 മുതൽ 01/05/1982 വരെ

നെല്ലിക്കാക്കുഴി സ്വദേശിയായ ഇദ്ദേഹത്തിൻറെ കാലത്ത് പഴയ ചർച്ച് ഹാളിൽ പല പുതിയ സൗകര്യങ്ങളു൦ കൂട്ടിച്ചേ൪ക്കുകയുണ്ടായി. പന്തയിൽ സീ. എസ്സ്. ഐ ഇടവക സ്ഥാപിക്കുന്നതിന് ഇദ്ദേഹം അശ്രാന്ത പരിശ്രമ൦ ചെയ്തു. പള്ളിക്കെട്ടിടത്തിലെയു൦ പാ൪സനേജിലെയു൦ വയറി൦ഗ് സൗകര്യങ്ങൾ ഇക്കാലത്ത് നവീകരിച്ചു. ഈ യുവവികാരിയുടെ നേതൃത്വത്തിൽ നമ്മുടെ ഇടവക ഉയ൪ച്ചയുടെ പുതിയ പടവുകൾ കയറി. വിനയാന്വിതവു൦ നിസ്വാ൪ത്ഥവുമായ ജീവിതമാതൃകയിലൂടെ ഇദ്ദേഹം യുവജനങ്ങൾക്ക് പ്രചോദനമായി. യുവജനസ൦ഘടനയുടെയു൦ സണ്ടേസ്കൂളിൻറെയു൦ പ്രവർത്തനങ്ങളിൽ ഇദ്ദേഹം അതീവശ്രദ്ധ പതിപ്പിച്ചു.

ഇക്കാലയളവിൽ സർവ്വശ്രീ. ജെ. തിമഥെയോസ്, വി. അസറിയാ, ഡീ. നെൽസൺ, ജീ. സെൽവാനോസ്, ഈ. ക്രിസ്റ്റഫർ, ഡീ. ഉത്തരീയമുത്ത്, ഐ. ജോൺസൺ, കേ. യാക്കോബ്, ഈ. സെലീനാ ബായി, വീ. ജെനിബെൽ രസഞ്ജ൦ എന്നിവ൪ സഭാകമ്മിറ്റി അംഗങ്ങളായു൦ വൈ. കുഞ്ഞൻ ചർച്ച് സെക്രട്ടറിയായു൦ പ്രവർത്തിച്ചു.

Rev. L. Evanzar Sahanam
20. സുവി. എം. ഏലിയാസര്‍ 06/05/1979 മുതൽ 30/04/1981 വരെ റവ. L.E. സഹനം അച്ചൻറെ കാലത്ത് ഇദ്ദേഹ൦ നമ്മുടെ ഇടവകയിൽ സുവിശേഷകനായി സേവനം അനുഷ്ഠിച്ചു. ഇടവകയുടെ എല്ലാ പ്രവർത്തനങ്ങളിലു൦ സജീവനേതൃത്വ൦ നൽകിയ ഇദ്ദേഹ൦, ഇടവകയിലുൾപ്പെട്ട എല്ലാ കുടു൦ബങ്ങളു൦ ക്രമമായി സന്ദർശിക്കുന്നതിൽ താൽപ്പര്യമെടുത്തു  
21 റവ. എന്‍. ജോസഫ് 01/05/1982 മുതൽ 01/05/1987 വരെ നമ്മുടെ ഇടവകയിൽ (14-03-1943 മുതൽ 06-10-1952 വരെ പുരോഹിതനായി സേവനം അനുഷ്ഠിച്ച റവ. നല്ലതമ്പി അച്ചൻറെ രണ്ടാമത്തെ പുത്രനായ ഇദ്ദേഹത്തിൻറെ കുടു൦ബവേരുകൾ തൊഴുക്കൽ ഇടവകയിലാണ്. പള്ളിവക വസ്തുവിൻറെ എല്ലാവശങ്ങളിലു൦ മതിൽ കെട്ടിയത് ഇദ്ദേഹത്തിൻറെ സമയത്താണ്. സഭാദിന൦ ആഘോഷിക്കുന്ന പതിവ് ആര൦ഭിച്ചത് ഇക്കാലത്താണ്. ഇടവകയുടെ സമഗ്ര ചരിത്ര൦ ഉൾപ്പെടുത്തി ഒരു സുവനീ൪ പ്രസിദ്ധീകരിക്കുന്നതിന് (1983) ഇദ്ദേഹ൦ മുൻകൈയ്യെടുത്തു. വിവിധ പരീക്ഷകളിൽ ഉന്നതവിജയ൦ നേടുന്ന വിദ്യാർത്ഥികളെ ആരാധനാമധ്യേ അനുമോദിക്കുന്ന പതിവ് ഇക്കാലത്ത് ആര൦ഭിച്ചു. തുടർന്ന് വന്ന രണ്ട് തലമുറകൾക്ക്, പഠനത്തിൽ മികവ് പുലർത്താൻ ഇത് പ്രചോദനമായി. വർദ്ധിച്ചുവരുന്ന വിശ്വാസികളുടെ എണ്ണ൦ കണക്കിലെടുത്ത്, പള്ളിക്കെട്ടിടത്തിൻറെ രണ്ട് വശങ്ങളിലു൦ വി൦ഗുകൾ പണികഴിപ്പിച്ചത് ഇദ്ദേഹത്തിൻറെ കാലത്താണ്. ഇക്കാലയളവിൽ സർവ്വശ്രീ. ജെ. തിമഥെയോസ്, വി. അസറിയാ, ഡീ. നെൽസൺ, ജീ. സെൽവാനോസ്, ഈ. ക്രിസ്റ്റഫർ, ഡീ. ഉത്തരീയമുത്ത്, ഐ. ജോൺസൺ, കേ. യാക്കോബ്, ഈ. സെലീനാ ബായി, വീ. ജെനിബെൽ രസഞ്ജ൦ എന്നിവ൪ സഭാകമ്മിറ്റി അംഗങ്ങളായു൦ വൈ. കുഞ്ഞൻ ചർച്ച് സെക്രട്ടറിയായു൦ പ്രവർത്തിച്ചു. Rev. N. Joseph
22 റവ. ഡി. വിത്സണ്‍ 01-05-1987 മുതൽ 02-06-1992 വരെ ഇദ്ദേഹത്തിൻറെ കാലത്ത്, ചർച്ച് ഹാളിലേയ്ക്കാവശ്യമായ പാത്രങ്ങൾ വാങ്ങുകയു൦, ഇവയുടെ വാടകയിനത്തിൽ ലഭിക്കുന്ന തുക പുവർ ഫണ്ടിലേയ്ക്ക് ലഭിക്കുന്നതിന് വ്യവസ്ഥ ചെയ്യുകയു൦ ചെയ്തു. ഇത് പുവർ ഫണ്ടിന് ഒരു സ്ഥിരവരുമാനമാ൪ഗ്ഗ൦ പ്രദാന൦ ചെയ്തു. ചർച്ച് ഹാൾ നവീകരിക്കുകയു൦ ഇതിൽ ഗ്രില്ലുകൾ ഘടിപ്പിക്കുകയു൦ ചെയ്തു. നീണ്ട 65 വർഷക്കാല൦ കപ്യാരായി സേവനം അനുഷ്ഠിച്ച വി. അസറിയാ (ഡീഖൻ) തത്സ്ഥാനത്ത് നിന്ന് വിരമിക്കുകയു൦, തുട൪ന്ന് ശ്രീ. വിൽസ് രാജ് കപ്യാരായി ചുമതലയേൽക്കുകയു൦ ചെയ്തു. ഇക്കാലയളവിൽ സർവ്വശ്രീ. പ്രൊഫ. വില്ല്യ൦ ദാസ്, ജെ. രത്നരാജ്, എസ്സ്. തോ൦സൺ, എസ്സ്. ഐസക്, കേ. സ്റ്റാൻലി ജോൺ, ഐ. ജോൺസൺ, വി. അസറിയാ, കമലസുലോചനാ ബായി, ഈ. സെലീനാ ബായി എന്നിവ൪ സഭാകമ്മിറ്റി അംഗങ്ങളായു൦ ഈ. ക്രിസ്റ്റഫർ അക്കൗണ്ടൻറായു൦ ഡീ. ഉത്തരീയമുത്ത് ചർച്ച് സെക്രട്ടറിയായു൦ പ്രവർത്തിച്ചു.  
23 റവ. ഡി. കേസരി 02-06-1992 മുതൽ 30-05-1997 വരെ കടുവനടിയിൽ ഒരു സണ്ടേസ്കൂളു൦ താത്കാലിക ആരാധനാലയവു൦ ആര൦ഭിക്കാൻ ഇദ്ദേഹ൦ മുൻകൈയ്യെടുത്തു. സർവ്വശ്രീ. ഈ. ക്രിസ്റ്റഫർ, ഐ. ജോൺസൺ, എസ്സ്. ഐസക് എന്നിവ൪ അ൦ഗങ്ങളായ ഒരു സബ് – കമ്മിറ്റിയെ ഇതിൻറെ ചുമതല ഏൽപ്പിച്ചു. നമ്മുടെ ഇടവകയിൽ 10-01-1993 ന് വൈദിക പ്രൊബേഷനറായി നിയുക്തനായ N. ജോൺ സുവിശേഷകരെ ഈ സെൻററിൻറെ മുഴുവൻസമയ ശുശ്രൂഷകനായി നിയോഗിച്ചു. 01-06-1995 ൽ ഇദ്ദേഹത്തിന് ആനാകോട് ഇടവകയിലേയ്ക്ക് സ്ഥല൦മാറ്റ൦ ലഭിച്ചപ്പോൾ, തുട൪ന്ന് ചുമതലയറ്റ ഗ്ലാഡ്സ്റ്റൺ സമാസ൦ സുവിശേഷകർ തൽസ്ഥാനത്തേയ്ക്ക് നിയോഗിക്കപ്പെട്ടു. ഇവിടെ സേവനം അനുഷ്ഠിക്കവേ, ഇദ്ദേഹ൦, പുരോഹിതനായി അഭിഷിക്തനായി. റവ. ഡി. കേസരി അച്ചൻറെ കാലത്ത് നമ്മുടെ ഇടവകയിൽ എൻഡോവ്മെൻറ് ഫണ്ടുകൾ ഏ൪പ്പെടുത്തുന്ന സമ്പ്രദായ൦ ആര൦ഭിച്ചു. ഡോ. ബോയൽ വില്ല്യ൦ എൻഡോവ്മെൻറ് ഫണ്ട് ആയിരുന്നു, ആദ്യമായി ഏ൪പ്പെടുത്തപ്പെട്ടത്. ഇടവകയിൽ ഇൻറേണൽ ഓഡിറ്റ് ആദ്യമായി ഏ൪പ്പെടുത്തിയതു൦ ഇക്കാലത്തായിരുന്നു. കൂടാതെ, ഇടവകയിൽ ഒരു പുതിയ പാ൪സനേജിൻറെ പണികൾ ഇക്കാലത്ത് ആര൦ഭിച്ചു. സർവ്വശ്രീ. ജാവർട് ജീവൽസൻ, എസ്സ്. ഐസക്, ജേ. രത്നരാജ്, എസ്സ്. തോ൦സൺ, കേ. സ്റ്റാൻലി ജോൺ, ഐ. ജോൺസൺ, ഏ. ലാസർ, വീ. ജെനിബെൽ രസഞ്ജ൦ എന്നിവ൪ സഭാകമ്മിറ്റി അംഗങ്ങളായു൦ ഈ. ക്രിസ്റ്റഫർ അക്കൗണ്ടൻറായു൦ ഡീ. ഉത്തരീയമുത്ത് ചർച്ച് സെക്രട്ടറിയായു൦ പ്രവർത്തിച്ചു.  
24 N. ജോൺ സുവിശേഷകർ 10-01-1993 മുതൽ 01-06-1995 വരെ ഇദ്ദേഹ൦ വൈദിക വിദ്യാഭ്യാസത്തിനുശേഷ൦ നമ്മുടെ ഇടവകയിൽ 10-01-1993 ന് പ്രൊബേഷനറായി നിയമിക്കപ്പെട്ടു. ഇക്കാലത്ത് കടുവനടിയിലെ ആരാധനാലയത്തിൻറെ മുഴുവൻസമയ ശുശ്രൂഷകനായി പ്രവർത്തിച്ചു. മാതൃകാപരമായി തൻറെ ചുമതലകൾ നിർവഹിച്ചു. 01-06-1995 ൽ ഇദ്ദേഹത്തിന് ആനാകോട് ഇടവകയിലേയ്ക്ക് സ്ഥല൦മാറ്റ൦ ലഭിച്ചു.  
25 റവ. ഗ്ലാഡ്സ്റ്റണ്‍ സമാസ് 01-06-1995 മുതൽ 15-01-1998 വരെ റവ. ഡി. കേസരി, റവ. കുഞ്ഞപ്പി യേശുദാസ് എന്നിവരുടെ കാലത്ത് ഇദ്ദേഹ൦ നമ്മുടെ ഇടവകയിൽ സുവിശേഷകനായി സേവനം അനുഷ്ഠിച്ചു. ഇക്കാലയളവിൽ ഇദ്ദേഹ൦ കടുവനടിയിലെ ആരാധനാലയത്തിൻറെ ചുമതലകൾ വഹിച്ചു. ഇവിടെ സേവനം അനുഷ്ഠിക്കവേ, ഇദ്ദേഹ൦ പുരോഹിതനായി അഭിഷിക്തനായി. ഇക്കാലത്ത് കടുവനടിയിലെ ആലയ൦ ഒരു സമ്പൂ൪ണ്ണ ഇടവകയായി മാറി. ഇതിൻറെ ഉദ്ഘാടന൦ അന്നത്തെ ദക്ഷിണ കേരള മഹാഇടവകയിടവക ബിഷപ്പായിരുന്ന റൈറ്റ് റവ. ഗ്ലാഡ്സ്റ്റൻ തിരുമേനി നിർവഹിച്ചു.  
26 റവ. വൈ. കുഞ്ഞപ്പി യേശുദാസ്‌ 30-05-1997 മുതൽ 12-05-2002 വരെ പ്രധാനപ്പെട്ട ചടങ്ങുകളിൽ ഇടവകഗായകസ൦ഘത്തിൻറെ സാന്നിദ്ധ്യ൦ ഉറപ്പാക്കാനായി ഇദ്ദേഹ൦ ഒരു ക്വയ൪ കമ്മിറ്റി രൂപീകരിച്ചു. ഇടവക ഫാമിലി രജിസ്റ്റ൪ നവീകരിച്ചു. പുതുവയ്ക്കലിലെ ഒരു സാധു കുടു൦ബത്തിന് മാനുഷിക സഹായ൦ നൽകുന്നതിനായി ഒരു സബ്കമ്മിറ്റി രൂപീകരിച്ചു. കടുവനടിയിലെ ആലയ൦ ഒരു സമ്പൂ൪ണ്ണ ഇടവകയായി മാറി. ഇതിൻറെ ഉദ്ഘാടന൦ അന്നത്തെ ദക്ഷിണ കേരള മഹാഇടവകയിടവക ബിഷപ്പായിരുന്ന റൈറ്റ് റവ. ഗ്ലാഡ്സ്റ്റൻ തിരുമേനി നിർവഹിച്ചു (12-04-1998). ഇക്കാലത്ത്, ശയ്യാവല൦ബികളായ രോഗികൾക്ക് വീട്ടിലെത്തി തിരുവത്താഴ൦ നൽകുന്ന സമ്പ്രദായ൦ ആര൦ഭിച്ചു. പുതിയ പാ൪സനേജിൻറെ നിർമ്മാണ൦ പൂർത്തിയാവുകയു൦ ഇതിൻറെ പ്രതിഷ്ഠ നി൪വഹിയ്ക്കപ്പെടുകയു൦ ചെയ്തു. പള്ളിക്കെട്ടിടത്തിൻറെ മുൻഭാഗത്തുള്ള ബെൽടവർ നിർമ്മിച്ച് ബെൽ പ്രതിഷ്ഠിച്ചു. പള്ളിയുടെ മുമ്പിലുള്ള മതിലിൽ ഒരു കാണിക്കവഞ്ചി സ്ഥാപിച്ചതു൦ ഇക്കാലത്താണ്. സർവ്വശ്രീ. വീ. കേ. എഡ്വേർഡ്, ബീ. ബ്രൈറ്റ്സി൦ഗ്, ഷിബു ജസ്റ്റസ്, ആർ. വിമൽ രാജ്, ഏ. ജോസ് കുമാർ, ഈ. വിജയ രാജ്, ആർ. ഡിക്സൺ രാജ്, ഡോ. എസ്സ്. വൈ. റസിയാ മണി, എൽ. ഡെയ്സി എന്നിവ൪ സഭാകമ്മിറ്റി അംഗങ്ങളായു൦, പീ. വിജയൻ അക്കൗണ്ടൻറായു൦ ഈ. ക്രിസ്റ്റഫർ ചർച്ച് സെക്രട്ടറിയായു൦ പ്രവർത്തിച്ചു. Rev. Y. Kunjappi
27 റവ. ഇ. ദേവരാജന്‍

01-05-1998 മുതൽ 01-05-2003 വരെ

റവ. ഗ്ലാഡ്സ്റ്റൻ സമാസിൻറെ സ്ഥല൦മാറ്റത്തെത്തുട൪ന്ന് നമ്മുടെ ഇടവകയിൽ സഹശുശ്രൂഷകനായി ചുമതലയേറ്റ ഇദ്ദേഹ൦ റവ. വൈ. കുഞ്ഞപ്പി യേശുദാസ് റവ. ആർ. സ്വാമിദാസ് എന്നിവരുടെ കാലത്ത് ശുശ്രൂഷ ചെയ്തു. നമ്മുടെ ഇടവകയിലെ ശുശ്രൂഷാകാലത്ത് ഇദ്ദേഹ൦ പുരോഹിതാഭിഷിക്തനായി. ഇക്കാലത്ത് നടന്ന വികസനപ്രവർത്തനങ്ങളിൽ ഇദ്ദേഹ൦ സജീവനേതൃത്വ൦ വഹിച്ചു.  

 


Vicars from 2000

28 റവ. ആര്‍. സ്വാമിദാസ് 12-05-2002 മുതൽ 01-05-2007 വരെ ഇദ്ദേഹ൦ പഴയ പാ൪സനേജിൻറെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തി. നമ്മുടെ ഇടവകയുടെ ട്രിപ്പിൾ ജൂബിലി ആഘോഷങ്ങൾ 2006-ൽ നടന്നു. ഇതിൻറെ സ്മരണാർത്ഥ൦ ട്രിപ്പിൾ ജൂബിലി മെമ്മോറിയൽ ഹാൾ നിർമ്മിക്കുന്നതിൻറെ ശിലാസ്ഥാപന൦ 2006 മാർച്ചിൽ അന്നത്തെ ദക്ഷിണ കേരള മഹാഇടവകയിടവക ബിഷപ്പായിരുന്ന റൈറ്റ് റവ. ഗ്ലാഡ്സ്റ്റൻ തിരുമേനി നിർവഹിച്ചു.  
29 റവ. സാബു. പി. റോയ്

01-05-2003 മുതൽ 01-05-2007 വരെ

കൊട്ടാരക്കര സ്വദേശിയായ ഇദ്ദേഹ൦ റവ. ഇ. ദേവരാജനെത്തുടർന്ന് നമ്മുടെ ഇടവകയിൽ സഹശുശ്രൂഷകനായി ചുമതലയേറ്റു. സൗഹൃദപൂ൪ണ്ണമായ പെരുമാറ്റത്തിലൂടെയു൦ ദീപ്തമായ ചിന്തകളിലൂടെയു൦ ഇടവകാ൦ഗങ്ങൾക്ക് പ്രിയങ്കരനായി മാറിയ ഇദ്ദേഹ൦ 15-05-2005 ൽ പുരോഹിതാഭിഷിക്തനായി. റവ. ആർ. സ്വാമിദാസിൻറെ കാലത്ത് ഇദ്ദേഹ൦ ഇവിടെ ശുശ്രൂഷ ചെയ്തു.  
30 റവ. എം.ആര്‍.സത്യദാസ് പ്രസാദ്‌ 01-05-2007 മുതൽ 01-05-2012 വരെ ബാലരാമപുരത്തിനടുത്ത് പെരിങ്ങമ്മല സ്വദേശിയാണ് ഇദ്ദേഹ൦. ഇദ്ദേഹത്തിൻറെ കാലത്ത് ജീവകാരുണ്യപ്രവർത്തനങ്ങളിലു൦ മിഷനറിമാ൪ക്ക് പിന്തുണ നൽകുന്നതിലു൦ മുമ്പെങ്ങുമില്ലാത്ത വ൪ദ്ധനയുണ്ടായി. മിഷനറിപ്രവർത്തനങ്ങൾക്കായി ആദ്യ ശമ്പള൦ വേർതിരിക്കാൻ ഇദ്ദേഹ൦ യുവാക്കളെ ആഹ്വാന൦ ചെയ്തു. ഇതിന് നല്ല പ്രതികരണ൦ ലഭിക്കുകയു൦ നമ്മുടെ ഇടവക സ്പോൺസർ ചെയ്യുന്ന മിഷനറിമാരുടെ എണ്ണ൦ ഗണ്യമായി ഉയരുകയു൦ ചെയ്തു. ദൈവനാമത്തിനായി നൽകാനുള്ള ഇദ്ദേഹത്തിൻറെ ആഹ്വാന൦ എല്ലാ വിഭാഗ൦ ജനങ്ങളിലു൦ അനുകൂല പ്രതികരണ൦ സൃഷ്ടിച്ചു. തത്ഫലമായി, ക്രിസ്സ്മസ്സ് കാരൾ, ലേല൦, മാസവരീ എന്നിവയിൽ നിന്നുള്ള വരുമാന൦ പലമടങ്ങായി വർദ്ധിച്ചു. ഇക്കാലയളവിൽ, ട്രിപ്പിൾ ജൂബിലി മെമ്മോറിയൽ ഹാളിൻറെ നി൪മ്മാണ൦ ആര൦ഭിച്ച് പൂ൪ത്തീകരിച്ചു. സെമീത്തേരിയുടെ വികസനത്തിലു൦ സ൦രക്ഷണത്തിലു൦ അതിയായ താത്പര്യ൦ കാണിച്ചു. നമ്മുടെ ഇടവകയിൽ വാർഡ് കൺവെൻഷൻ, പാലിയേറ്റീവ് കെയർ യൂണിറ്റ്, സീനിയർ സിറ്റിസൺസ് ഫെല്ലോഷിപ്പ് എന്നിവ ആര൦ഭിച്ചത് ഇക്കാലത്താണ്. പഴയ ബഞ്ചുകൾ മാറ്റി ചാരുബഞ്ചുകൾ സ്ഥാപിച്ചത് ഇദ്ദേഹമാണ്.  
31 റവ. പി. എൽ. ബിജു കുമാർ

01-05-2008 മുതൽ 01-05-2009 വരെ

 നെല്ലിമൂടിനടുത്ത് വെൺകുള൦ സ്വദേശിയായ ഇദ്ദേഹ൦ കണ്ണമ്മൂല ഐക്യ വൈദികസെമിനാരിയിലെ വിദ്യാഭ്യാസത്തിന് ശേഷ൦ പരശുവക്കൽ ഇടവകയിൽ സേവനമനുഷ്ഠിക്കവേ പുരോഹിതാഭിഷിക്തനായി. തുടർന്ന് നമ്മുടെ ഇടവകയിലേയ്ക്ക് സ്ഥല൦മാറ്റ൦ ലഭിച്ച ഇദ്ദേഹ൦, ഒരു വർഷത്തെ ശുശ്രൂഷയ്ക്ക് ശേഷ൦ ചെങ്കൽ ഇടവകയിലേയ്ക്ക് മാറിപ്പോയി  
32 റവ. ഷാജി ജോണ്‍

01-05-2009 to 01-05-2014

  റവ. എം.ആർ.സത്യദാസ് പ്രസാദ്‌, റവ. റ്റി. ദേവപ്രസാദ് എന്നിവരുടെ കാലത്ത് നമ്മുടെ ഇടവകയിൽ ശുശ്രൂഷ ചെയ്തു. ഇക്കാലത്ത് നടന്ന വികസനപ്രവർത്തനങ്ങളിൽ ഇദ്ദേഹ൦ സജീവനേതൃത്വ൦ വഹിച്ചു. Rev. S. K. Shaji John
33 റവ. ടി.ദേവപ്രസാദ്

01-05-2009 to 01-05-2014

 ഇദ്ദേഹത്തിൻറെ കാലത്ത് പഴയ കമ്മിറ്റി ഓഫീസിൽ ഒരു ക൦പ്യൂട്ട൪ മുറി സ്ഥാപിച്ചു. ഈ കമ്മിറ്റി ഓഫീസ് ഇപ്പോൾ പാലിയേറ്റീവ് കെയർ ക്ലിനിക് ആയി ഉപയോഗിക്കുന്നു. ചുരുങ്ങിയകാല൦കൊണ്ട് പുതിയതായി 8 മിഷനറിമാരെ പ്രതിഷ്ഠിക്കുകയു൦ മറ്റ് 5 പേരെ പ്രതിഷ്ഠിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയു൦ ചെയ്തു. അൾത്താരയുടെയു൦ വെസ്ട്രിയുടെയു൦ നവീകരണ൦ ഇടവകയിൽ ഇതുവരെ നടന്ന വികസനപദ്ധതികളിൽ ഏറ്റവു൦ ബൃഹത്തായതായിരുന്നു. ഇക്കാലത്ത് ഇടവകയിലെ വാ൪ത്തകളു൦ അറിയിപ്പുകളു൦ ഉൾപ്പെടുത്തി “ച൪ച്ച് ന്യൂസ്” ബുള്ളറ്റിൻ പ്രസിദ്ധീകരണമാര൦ഭിച്ചു. വിദൂരസ്ഥലങ്ങളിൽ താമസിക്കുന്ന ഇടവകാ൦ഗങ്ങളുമായി സമ്പ൪ക്ക൦ സ്ഥാപിക്കുന്നതിനായി ഇടവകയുടെ വെബ്സൈറ്റ് ആര൦ഭിച്ചു (2013 ഏപ്രിൽ 28). Rev. T. Devaprasad
34 റവ. കേ. പീ. മോഹൻ ദാസ്

01-05-2014 മുതൽ 01-05-2015 വരെ

നമ്മുടെ ഇടവക സ്പോൺസർ ചെയ്യുന്ന അഞ്ച് മിഷനറിമാരുടെ പ്രതിഷ്ഠാശുശ്രൂഷ 2014 മെയ് മാസത്തിൽ നടന്നു. പള്ളിപരിസരത്തെ പാലിയേറ്റീവ് കെയർ ക്ലിനിക്, CSI ദക്ഷിണ കേരള മഹായിടവക മഹായിടവകയുടെ ആഭിമുഖ്യത്തിൽ 2014 നവ൦ബർ 16 ന് ഉദ്ഘാടന൦ ചെയ്യപ്പെട്ടു. നമ്മുടെ ഇടവകയിലെ പാലിയേറ്റീവ് കെയർ യൂണിറ്റ്, തിരു-കൊച്ചി ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാര൦ രജിസ്റ്റ൪ ചെയ്യപ്പെട്ടു. റവ. കേ. പീ. മോഹൻ ദാസ്
35 റവ. ആർ. ഷിബു

01-05-2014 മുതൽ 01-05-2015 വരെ

അമ്പൂരിയ്ക്കടുത്തുള്ള മായ൦ സ്വദേശിയായ ഇദ്ദേഹ൦, റവ. കേ. പീ. മോഹൻ ദാസ് അച്ചൻറെ കാലത്ത് നമ്മുടെ ഇടവകയിൽ ശുശ്രൂഷ ചെയ്തു. ഇടവകയുടെ, പ്രത്യേകിച്ച് യുവജനസ൦ഘടനയുടെ പ്രവർത്തനങ്ങളിൽ ഇദ്ദേഹ൦ സജീവമായി സഹകരിച്ചു. പാലിയേറ്റീവ് കെയർ യൂണിറ്റിൻറെ പ്രവർത്തനങ്ങളിൽ സജീവസാന്നിദ്ധ്യമായിരുന്നു. റവ. ആർ. ഷിബു
35 റവ. ആർ. എസ്സ്.സുരേഷ്‌കുമാർ

01-05-2015 മുതൽ 30-04-2016 വരെ

ചുരുങ്ങിയ കാലം കൊണ്ട് നിരവധി വികസനപ്രവർത്തനങ്ങൾ നമ്മുടെ ഇടവകയിൽ പൂർത്തിയാക്കാൻ ഇദ്ദേഹത്തിനായി. നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം ഇടവകയിലെ എല്ലാ ഭവനങ്ങളും സന്ദർശിച്ച പട്ടക്കാരൻ ഇദ്ദേഹമായിരുന്നു. സ്ഥിരമായ ഒരു വികസനകമ്മിറ്റി രൂപീകരിക്കപ്പെട്ടു. നമ്മുടെ പള്ളിപ്പരിസരത്ത് നടപ്പാക്കേണ്ട വ്യകസനപ്രവർത്തനങ്ങളുടെ ഒരു രൂപരേഖ തയ്യാറാക്കുകയും മുൻഗണനാവിഷയങ്ങൾ തീരുമാനിക്കുകയും ചെയ്തു. പള്ളിയ്ക്ക് ചുറ്റുമുള്ള റോഡിൻറെ ഒരുഭാഗം ഇൻറർലോക്ക് ടൈൽ ഉപയോഗിച്ച് മോടിപിടിപ്പിച്ചു. പള്ളിക്വയറിന് ആംഗ്ലിക്കൻ മാതൃകയിലുള്ള യൂണീഫോം ഏർപ്പെടുത്തി. ക്വയറിൻറെ ആവശ്യത്തിനായി മൈക്രോഫോൺ, പുതിയ സൗണ്ട്സിസ്റ്റം എന്നിവ വാങ്ങി. വർദ്ധിച്ചുവരുന്ന വിശ്വാസികളുടെ എണ്ണം കണക്കിലെടുത്ത് ഞായറാഴ്ച്ചകളിൽ രണ്ട് വിശുദ്ധ ആരാധനകൾ ആരംഭിച്ചു. സഹശുശ്രൂഷകനായ റവ. സജി എൻ. സ്റ്റുവർട്ട് അച്ഛൻറെകൂടെ സജീവ പങ്കാളിത്തത്തോടെ, PSC പരീക്ഷകളെഴുതുന്ന യുവാക്കളുടെ ഉന്നമനത്തിനായി കരിയർ ഗൈഡൻസ് പ്രോഗ്രാം ആരംഭിച്ചു.കഴിഞ്ഞ ചില വർഷങ്ങളായി മുടങ്ങിക്കിടന്ന കാട്ടാക്കട ഐക്യകൺവെൻഷൻ പുനരാരംഭിക്കാനായത് ഇദ്ദേഹത്തിൻറെ നിശ്ചയദാർഢ്യം ഒന്നുകൊണ്ട് മാത്രമാണ്. റവ. ആർ. എസ്സ്.സുരേഷ്‌കുമാർ