Official Website of CSI Parish Kattakada, Thiruvananthapuram, Kerala

Official Website of CSI Parish Kattakada, Thiruvananthapuram, Kerala
Red Colour Orange Colour Green Colour Blue Colour

Wide Default
  • Altar

    Altar, CSI Parish Kattakada

  • CSI Kattakada

    Parish Premises

  • church1

    CSI Kattakada - old premises

  • Church1

    CSI Parish, Kattakada

  • Inside

    CSI Parish, Kattakada

സി എസ് ഐ സഭയുടെ വെബ്സൈറ്റിലെക്കു സ്വാഗതം

      

          ക്രൈസ്തവ സഭ എന്നത് ക്രിസ്തീയ സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും മൂർത്തീമത് ഭാവമാണ്.  ദൈവത്തിന്റെ മുൻ നിശ്ചയപ്രകാരം പട്ടണത്തിന്റെ ഹൃദയഭാഗത്ത്‌ സ്ഥാപിതമായ സഭ ഏറെ പുരോഗതി പ്രാപിച്ചു കൊണ്ടിരിക്കുന്നു.  ഇന്നത്തെ സാമൂഹിക ഉന്നമനത്തിനു സഭാ വിശ്വാസികളുടെയും നേതാക്കളുടെയും സ്വാധീനം പ്രസ്താവ്യമാണ്. ഈ ക്രൈസ്തവ പാരമ്പര്യവും മൂല്യവും സമൂഹമദ്ധ്യേ ഉയർത്തിപിടിക്കാനും വരും തലമുറയ്ക്ക് കൈമാറാനും നമ്മൾ പ്രതിജ്ഞാബദ്ധരാണ്.


          മിഷനറി മാലാഖയായ റവ ജോണ്‍ കൊക്സിനാൽ കാട്ടാക്കട സി എസ് ഐ സഭ സ്ഥാപിതമായി.  അറുന്നൂറ്റി അൻപതിൽ പരം കുടുംബങ്ങളെ ഉൾക്കൊള്ളുന്ന നമ്മുടെ സഭ ദക്ഷിണ കേരള മഹാ ഇടവകയുടെ സഭകളിൽ മുഖ്യസ്ഥാനം അലങ്കരിക്കുന്നു വിദ്യാഭ്യാസ പരമായും സാമൂഹികവുമായ ഉന്നമനത്തിനു ദൈവം നമ്മുടെ സഭയെ കാലാകാലങ്ങളായി എടുതുപയോഗിച്ചുകൊണ്ടിരിക്കുന്നു. 

 

 

 

വാർത്തകളും_സംഭവങ്ങളും

അറിയിപ്പുകൾ 2016 നവംബർ 6


കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക: റവ. വിൻസെൻറ് (മൊബൈൽ 9446850066) അല്ലെങ്കിൽ റവ. സജി എൻ. സ്റ്റ്യുവർട്ട്, അസോ. വികാരി (മൊബൈൽ. 8281620414). 

 

1. അഖില ലോക സണ്ടെസ്‌കൂൾ ദിനം: വർഷത്തെ അഖില ലോക സണ്ടെസ്കൂൾ ദിനം നവംബർ 6 -ന് സമുചിതമായി ആഘോഷിച്ചു. രാവിലെ നടന്ന വിശുദ്ധ ആരാധനയിൽ സണ്ടെസ്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും വിവിധ ഭാഗങ്ങൾ അവതരിപ്പിച്ചുഉച്ചയ്ക്ക് മൂന്ന് മണിക്ക് നടന്ന വർണശബളമായ ഘോഷയാത്രയിലും തുടർന്ന് നടന്ന സമൂഹഗാന മത്സരത്തിലും കാട്ടാക്കട ഡിസ്ട്രിക്ടിലെ വിവിധ ഇടവകകൾ സജീവമായി പങ്കെടുത്തു. വാർഡ് കൺവെൻഷൻ: നമ്മുടെ ഇടവകയിലെ ഇരുപത്തിനാലാമത് വാർഡ് കൺവെൻഷൻ നവംബർ 13  ഞായർ വൈകിട്ട് ആറര മണിയ്ക്ക് കട്ടയ്ക്കോട് റോഡിലെ ശ്രീ. വിൽഫ്രഡ് സത്യരാജ് (തേനീർ നിലയം) എന്നയാളുടെ ഭവനാങ്കണത്തിൽ നടക്കുന്നു. തിരുവനന്തപുരം എം. എം. ചർച്ചിലെ ശ്രീമതി ഫ്രീഡാ ക്രിസ്റ്റഫർ ദൈവ വചനം സംസാരിക്കുന്നു. എല്ലാവരും പ്രസ്തുത യോഗങ്ങളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

2. വാർഡ് കൺവെൻഷൻ: നമ്മുടെ ഇടവകയിലെ ഇരുപത്തിനാലാമത് വാർഡ് കൺവെൻഷൻ നവംബർ 13  ഞായർ വൈകിട്ട് ആറര മണിയ്ക്ക് കട്ടയ്ക്കോട് റോഡിലെ ശ്രീ. വിൽഫ്രഡ് സത്യരാജ് (തേനീർ നിലയം) എന്നയാളുടെ ഭവനാങ്കണത്തിൽ നടക്കുന്നു. തിരുവനന്തപുരം എം. എം. ചർച്ചിലെ ശ്രീമതി ഫ്രീഡാ ക്രിസ്റ്റഫർ ദൈവ വചനം സംസാരിക്കുന്നു. എല്ലാവരും പ്രസ്തുത യോഗങ്ങളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

 

3. പ്രോജക്ട് വർക്ക്: നമ്മുടെ പള്ളിക്കെട്ടിടത്തിന് ചുറ്റുമുള്ള റോഡ് ഇൻറർലോക്കിംഗ് ടൈൽ ഉപയോഗിച്ച് ഭംഗിപ്പെടുത്തുന്നതിനുള്ള  പരിശ്രമങ്ങൾ നടന്നു വരുന്നു. ഇടവകാംഗങ്ങൾ ഉദാരമായി സംഭാവനകൾ നൽകാൻ അഭ്യർത്ഥിക്കുന്നു. വിദൂരസ്ഥലങ്ങളിൽ താമസിക്കുന്ന ഇടവകാംഗങ്ങൾ ഇതൊരു അറിയിപ്പായി കരുതി സഹകരിക്കുക.