അറിയിപ്പുകൾ 2016 ഡിസംബർ 24-25


കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക: റവ. വിൻസെൻറ് (മൊബൈൽ 9446850066) അല്ലെങ്കിൽ റവ. സജി എൻ. സ്റ്റ്യുവർട്ട്, അസോ. വികാരി (മൊബൈൽ. 8281620414). 

 

1. ക്രിസ്തുമസ്സ് ഈവ് : ഈ വർഷത്തെ ക്രിസ്മസ്സ് ഈവ് ആരാധനകൾ ഡിസംബർ 24 വൈകിട്ട് 6.30 -ന് റവ. സീ. ആർ. വിൻസെൻറ് അച്ചൻറെ പ്രാർത്ഥനയോടെ സമാരംഭിച്ചു. ഇന്നേ ദിവസം ചർച്ച് ക്വയർ ദിനമായി ആഘോഷിച്ചു. ചർച്ച് ക്വയർ കാരൾ ഗാനങ്ങളാലപിച്ചു.  ആരാധനയിൽ റവ. സജി എൻ. സ്റ്റ്യുവർട്ട് അച്ചൻ മുഖ്യ സന്ദേശം നൽകി. യുവജനസംഘടനയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ്സ് സന്ദേശ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു. ആരാധനയ്ക്ക് ശേഷം വർണശബളമായ വെടിക്കെട്ട് നടത്തപ്പെട്ടു.

2. ക്രിസ്മസ്സ്  ആരാധന: ക്രിസ്മസ്സ് ദിവസം രാവിലെ 7.00 മണിക്ക് ആരംഭിച്ച ക്രിസ്മസ്സ് ആരാധനയിൽ ശ്രീ. ബിനോയ് പീറ്റർ (എം.എം. ചർച്ച്, തിരുവനന്തപുരം) മുഖ്യ സന്ദേശം നൽകി. കുട്ടികളും മുതിർന്നവരുമുൾപ്പെടെ ഏതാനും ചിലർ ജ്ഞാനസ്നാനം സ്വീകരിച്ച് സഭയുടെ അംഗങ്ങളായിത്തീർന്നു.

3. ഇൻറർലോക്കിങ് : പള്ളിക്കെട്ടിടത്തിൻറെ ചുറ്റുമുള്ള നടപ്പാതകൾ ഇൻറർലോക്കിങ്  ചെയ്ത് മനോഹരമാക്കിയതിൻറെ പ്രതിഷ്ഠ ക്രിസ്മസ്സ് ദിവസം രാവിലെ 10.00 മണിക്ക് റവ. സീ. ആർ. വിൻസെൻറ് അച്ചൻ നിർവഹിച്ചു.

 

4. ഐക്യ ക്രിസ്മസ്സ്  സമ്മേളനം: കാട്ടാക്കട പ്രദേശത്തുള്ള വിവിധ സഭാ വിഭാഗങ്ങൾ സംയുക്തമായി നടത്തിയ 57 ആമത് ഐക്യ ക്രിസ്മസ്സ്  സമ്മേളനം ഡിസംബർ 25 -ന് വൈകിട്ട് 3.00 മണിക്ക് വർണാഭമായ ഘോഷയാത്രയോടെ ആരംഭിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ റവ. സീ. ആർ. വിൻസെൻറ് അദ്ധ്യക്ഷനായിരുന്നു. ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇൻഡ്യാ, കേരളാ - കന്യാകുമാരി ബിഷപ് റൈറ്റ് റവ. സാം യേശുദാസൻ യോഗം ഉദ്ഘാടനം ചെയ്യുകയും മുഖ്യ സന്ദേശം നൽകുകയും ചെയ്തു. എം. എൽ. ഏ. മാരായ ശ്രീ. കേ. എസ്സ്. ശബരീനാഥൻ. ശ്രീ. ഐ. ബീ. സതീഷ് എന്നിവരും, മറ്റ് ജനപ്രതിനിധികളും വിവിധ സഭാ നേതാക്കളും ആശംസാ പ്രസംഗങ്ങൾ നടത്തി. തുടർന്ന് വിവിധ ഇടവകകളിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും തിരുവന്തപുരം ഓസ്കാർ അവതരിപ്പിച്ച മാജിക് ഷോയും ഉണ്ടായിരുന്നു.