അറിയിപ്പുകൾ 2017 ഫെബ്രുവരി 19


കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക: റവ. വിൻസെൻറ് (മൊബൈൽ 9446850066) അല്ലെങ്കിൽ റവ. സജി എൻ. സ്റ്റ്യുവർട്ട്, അസോ. വികാരി (മൊബൈൽ. 8281620414). 

 

1. ജൂനിയർ ക്വയർ : നമ്മുടെ ഇടവകയിൽ 15 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെ ഉൾപ്പെടുത്തി ജൂനിയർ ക്വയർ രൂപീകരിച്ചു. ഓർഗനിസ്റ്റ് ശ്രീ. മാത്യു റോയ് ആണ് പരിശീലകൻ. വ്യാഴാഴ്‌ചകളിൽ വൈകിട്ട് 6.30 മുതലുള്ള ആരാധനയ്ക്ക് ജൂനിയർ ക്വയർ നേതൃത്വം നൽകുന്നു.  

2. വാർഡ് കൺവെൻഷൻ: നമ്മുടെ ഇടവകയിലെ ഇരുപത്തിനാലാമത് വാർഡ് കൺവെൻഷൻ നാലാം വാർഡ് കേന്ദ്രമാക്കി ഫെബ്രുവരി 19 വൈകിട്ട് 6.30-ന് ചാമവിളയിൽ വച്ച് നടക്കും. റവ. സീ. ജയൻ (സീ.എസ്.ഐ. കൊല്ലംകോണം) ദൈവ വചനം സംസാരിക്കും. പ്രസ്തുത കൺവെൻഷൻറെ വിജയത്തിനായി ഏവരുടെയും പ്രാർത്ഥനയും സാന്നിദ്ധ്യവും സഹകരണവും അഭ്യർത്ഥിക്കുന്നു.

 

3. വെബ്‌സൈറ്റ്: നമ്മുടെ വെബ്‌സൈറ്റ് ഇതിനകം 10 ലക്ഷം പേർ സന്ദർശിച്ചു  കഴിഞ്ഞു. ഒരു ഇടവകയുടെ വെബ്‌സൈറ്റായതിനാൽ ചുരുക്കം ചില ആളുകളെ മാത്രമാണ് ഇത് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ലോകത്തിൻറെ നാനാഭാഗങ്ങളിൽ നിന്നും ലഭിച്ച പ്രതികരണം ഇതിനെ ക്രമാനുഗതമായി മെച്ചപ്പെടുത്താൻ സഹായിച്ചു. സമൂഹത്തിന് കൂടുതൽ പ്രയോജനപ്രദമായവിധത്തിൽ ഇതിനെ മുന്നോട്ട് കൊണ്ട് പോകുന്നതിന് ഏവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു.