സി എസ് ഐ സഭയുടെ വെബ്സൈറ്റിലെക്കു സ്വാഗതം
ക്രൈസ്തവ സഭ എന്നത് ക്രിസ്തീയ സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും മൂർത്തീമത് ഭാവമാണ്. ദൈവത്തിന്റെ മുൻ നിശ്ചയപ്രകാരം പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥാപിതമായ സഭ ഏറെ പുരോഗതി പ്രാപിച്ചു കൊണ്ടിരിക്കുന്നു. ഇന്നത്തെ സാമൂഹിക ഉന്നമനത്തിനു സഭാ വിശ്വാസികളുടെയും നേതാക്കളുടെയും സ്വാധീനം പ്രസ്താവ്യമാണ്. ഈ ക്രൈസ്തവ പാരമ്പര്യവും മൂല്യവും സമൂഹമദ്ധ്യേ ഉയർത്തിപിടിക്കാനും വരും തലമുറയ്ക്ക് കൈമാറാനും നമ്മൾ പ്രതിജ്ഞാബദ്ധരാണ്.
മിഷനറി മാലാഖയായ റവ ജോണ്‍ കൊക്സിനാൽ കാട്ടാക്കട സി എസ് ഐ സഭ സ്ഥാപിതമായി. അറുന്നൂറ്റി അൻപതിൽ പരം കുടുംബങ്ങളെ ഉൾക്കൊള്ളുന്ന നമ്മുടെ സഭ ദക്ഷിണ കേരള മഹാ ഇടവകയുടെ സഭകളിൽ മുഖ്യസ്ഥാനം അലങ്കരിക്കുന്നു വിദ്യാഭ്യാസ പരമായും സാമൂഹികവുമായ ഉന്നമനത്തിനു ദൈവം നമ്മുടെ സഭയെ കാലാകാലങ്ങളായി എടുതുപയോഗിച്ചുകൊണ്ടിരിക്കുന്നു.
വാർത്തകളും_സംഭവങ്ങളും
പൊതുവായ
- അറിയിപ്പുകൾ 2017 ജൂൺ 4 വരെ
- 59 -)മത് കാട്ടാക്കട ഐക്യകൺവെൻഷൻ
- അറിയിപ്പുകൾ 2017 ഏപ്രിൽ 9
- അറിയിപ്പുകൾ 2017 ഏപ്രിൽ 2
- അറിയിപ്പുകൾ 2017 മാർച്ച് 12
- അറിയിപ്പുകൾ 2017 ഫെബ്രുവരി 19
- അറിയിപ്പുകൾ 2016 ഡിസംബർ 24-25
- അറിയിപ്പുകൾ 2016 ഡിസംബർ 4
- ശ്രീ. സുധാകരൻ (75), ശ്രുതിലയം കർത്താവിൽ നിദ്ര പ്രാപിച്ചു
- അറിയിപ്പുകൾ 2016 നവംബർ 20
ചരമക്കുറിപ്പ്
അറിയിപ്പുകൾ 2017 മാർച്ച് 12
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക: റവ. വിൻസെൻറ് (മൊബൈൽ 9446850066) അല്ലെങ്കിൽ റവ. സജി എൻ. സ്റ്റ്യുവർട്ട്, അസോ. വികാരി (മൊബൈൽ. 8281620414).
1. ഐക്യ കൺവെൻഷൻ: 59 -ആമത് കാട്ടാക്കട ഐക്യ കൺവെൻഷൻ 2017 ഏപ്രിൽ 27 മുതൽ 30 വരെ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നടക്കു൦. കാട്ടാക്കട പ്രദേശത്തെ എല്ലാ പ്രമുഖ കാത്തലിക് - പ്രൊട്ടസ്റ്റൻറ് സഭാവിഭാഗങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന ഈ യോഗങ്ങളിൽ ബ്ര. R.D. സുന്ദർ സിംഗ് (നെയ്യാറ്റിൻകര) മുഖ്യ പ്രഭാഷണം നടത്തും. ഈ യോഗങ്ങളുടെ വിജയത്തിനായി ഏവരും പ്രാർത്ഥിക്കുന്നതോടൊപ്പം സാമ്പത്തികമായും സാന്നിദ്ധ്ദ്ധ്യം കൊണ്ടും സഹകരിക്കാൻ അഭ്യർത്ഥിക്കുന്നു.
2. മാസവരി: 2016 - 2017 സാമ്പത്തിക വർഷത്തിൽ മാസവരി കുടിശ്ശിക വരുത്തിയിട്ടുള്ള ഇടവകാംഗങ്ങൾ മാർച്ച് 31 -ന് മുമ്പായി പ്രസ്തുത കുടിശ്ശിക കൊടുത്ത് തീർക്കാൻ അഭ്യർത്ഥിക്കുന്നു. ഇതിൽ വീഴ്ച വരുത്തുന്നവരെ സഭയുടെ ഭരണഘടനപ്രകാരം കുടിശ്ശികക്കാരായി കണക്കാക്കുന്നതാണ്.
3. HMS ഞായർ: നമ്മുടെ മഹായിടവകയുടെ പ്രവർത്തന പരിധിയായ സ്ഥലങ്ങളിൽ ഇനിയും സുവിശേഷമറിയിക്കപ്പെടാത്ത ഭാഗങ്ങളിൽ പള്ളികൾ സ്ഥാപിക്കാനായി പ്രവർത്തിക്കുന്ന സംഘടനയാണ് ഹോം മിഷനറി സൊസൈറ്റി (HMS). ഈ സംഘടനയുടെ പ്രതിനിധികൾ മാർച്ച് 12 ന് നമ്മുടെ ഇടവക സന്ദർശിക്കുകയും HMSൻറെ പ്രവർത്തനങ്ങളെപ്പറ്റി വിവരിക്കുകയും ചെയ്തു. സംഘടനയുടെ ധനശേഖരണാർത്ഥം ഡോർ കളക്ഷൻ ശേഖരിക്കുകയുണ്ടായി.
4. VBS: നമ്മുടെ ഇടവകയിൽ ഈ വർഷത്തെ VBS ഏപ്രിൽ 1 മുതൽ 9 വരെ തീയതികളിൽ രാവിലെ 9 മണി മുതൽ 1 മണി വരെ നടക്കും. ഇതിൽ പങ്കെടുത്ത് അനുഗ്രഹം നേടാൻ എല്ലാ കുട്ടികളെയും അയക്കണമെന്ന് രക്ഷാകർത്താക്കളോട് അഭ്യർത്ഥിക്കുന്നു.







