സി എസ് ഐ സഭയുടെ വെബ്സൈറ്റിലെക്കു സ്വാഗതം
ക്രൈസ്തവ സഭ എന്നത് ക്രിസ്തീയ സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും മൂർത്തീമത് ഭാവമാണ്. ദൈവത്തിന്റെ മുൻ നിശ്ചയപ്രകാരം പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥാപിതമായ സഭ ഏറെ പുരോഗതി പ്രാപിച്ചു കൊണ്ടിരിക്കുന്നു. ഇന്നത്തെ സാമൂഹിക ഉന്നമനത്തിനു സഭാ വിശ്വാസികളുടെയും നേതാക്കളുടെയും സ്വാധീനം പ്രസ്താവ്യമാണ്. ഈ ക്രൈസ്തവ പാരമ്പര്യവും മൂല്യവും സമൂഹമദ്ധ്യേ ഉയർത്തിപിടിക്കാനും വരും തലമുറയ്ക്ക് കൈമാറാനും നമ്മൾ പ്രതിജ്ഞാബദ്ധരാണ്.
മിഷനറി മാലാഖയായ റവ ജോണ്‍ കൊക്സിനാൽ കാട്ടാക്കട സി എസ് ഐ സഭ സ്ഥാപിതമായി. അറുന്നൂറ്റി അൻപതിൽ പരം കുടുംബങ്ങളെ ഉൾക്കൊള്ളുന്ന നമ്മുടെ സഭ ദക്ഷിണ കേരള മഹാ ഇടവകയുടെ സഭകളിൽ മുഖ്യസ്ഥാനം അലങ്കരിക്കുന്നു വിദ്യാഭ്യാസ പരമായും സാമൂഹികവുമായ ഉന്നമനത്തിനു ദൈവം നമ്മുടെ സഭയെ കാലാകാലങ്ങളായി എടുതുപയോഗിച്ചുകൊണ്ടിരിക്കുന്നു.
വാർത്തകളും_സംഭവങ്ങളും
പൊതുവായ
- അറിയിപ്പുകൾ 2017 ജൂൺ 4 വരെ
- 59 -)മത് കാട്ടാക്കട ഐക്യകൺവെൻഷൻ
- അറിയിപ്പുകൾ 2017 ഏപ്രിൽ 9
- അറിയിപ്പുകൾ 2017 ഏപ്രിൽ 2
- അറിയിപ്പുകൾ 2017 മാർച്ച് 12
- അറിയിപ്പുകൾ 2017 ഫെബ്രുവരി 19
- അറിയിപ്പുകൾ 2016 ഡിസംബർ 24-25
- അറിയിപ്പുകൾ 2016 ഡിസംബർ 4
- ശ്രീ. സുധാകരൻ (75), ശ്രുതിലയം കർത്താവിൽ നിദ്ര പ്രാപിച്ചു
- അറിയിപ്പുകൾ 2016 നവംബർ 20
ചരമക്കുറിപ്പ്
അറിയിപ്പുകൾ 2017 ഏപ്രിൽ 2
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക: റവ. വിൻസെൻറ് (മൊബൈൽ 9446850066) അല്ലെങ്കിൽ റവ. സജി എൻ. സ്റ്റ്യുവർട്ട്, അസോ. വികാരി (മൊബൈൽ. 8281620414).
വിശുദ്ധ വാരം : ഈ വർഷത്തെ വിശുദ്ധ വാരത്തിലെ പ്രധാന പരിപാടികൾ;
09.04.2017 ഹോശന്ന ഞായർ: രാവിലെ 7.00 മണിയ്ക്ക് ആദ്യ ആരാധനയും തിരുവത്താഴവും. തുടർന്ന് കുരുത്തോല പ്രദക്ഷിണം. 8.30 ന് രണ്ടാമത്തെ ആരാധന.
13.04.2017 പെസഹാ വ്യാഴം വൈകിട്ട് 6.30 ന് ആരാധന; പുതുതായി തിരുസഭയിൽ ചേരുന്നവരുടെ സ്ഥിരീകരണവും തിരുവത്താഴവും.
14.04.2017 ദു:ഖവെള്ളി: രാവിലെ 8.00 മണിയ്ക്ക് പ്രഭാത ആരാധന. തുടർന്ന് ഉപവാസ ആരാധന. ഉച്ചയ്ക്ക് ശേഷം 2.00 ന് ക്രൂശിലെ മൊഴികളുടെ ധ്യാനം.
16.04.2017 ഈസ്റ്റർ ഞായർ: രാവിലെ 5.00 മണിയ്ക്ക് നഗര പ്രദക്ഷിണം. തുടർന്ന് 6.00 മണിയ്ക്ക് ഈസ്റ്റർ ആരാധന.







