Official Website of CSI Parish Kattakada, Thiruvananthapuram, Kerala

Official Website of CSI Parish Kattakada, Thiruvananthapuram, Kerala
Red Colour Orange Colour Green Colour Blue Colour

Wide Default
  • Altar

    Altar, CSI Parish Kattakada

  • CSI Kattakada

    Parish Premises

  • church1

    CSI Kattakada - old premises

  • Church1

    CSI Parish, Kattakada

  • Inside

    CSI Parish, Kattakada

സി എസ് ഐ സഭയുടെ വെബ്സൈറ്റിലെക്കു സ്വാഗതം

      

          ക്രൈസ്തവ സഭ എന്നത് ക്രിസ്തീയ സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും മൂർത്തീമത് ഭാവമാണ്.  ദൈവത്തിന്റെ മുൻ നിശ്ചയപ്രകാരം പട്ടണത്തിന്റെ ഹൃദയഭാഗത്ത്‌ സ്ഥാപിതമായ സഭ ഏറെ പുരോഗതി പ്രാപിച്ചു കൊണ്ടിരിക്കുന്നു.  ഇന്നത്തെ സാമൂഹിക ഉന്നമനത്തിനു സഭാ വിശ്വാസികളുടെയും നേതാക്കളുടെയും സ്വാധീനം പ്രസ്താവ്യമാണ്. ഈ ക്രൈസ്തവ പാരമ്പര്യവും മൂല്യവും സമൂഹമദ്ധ്യേ ഉയർത്തിപിടിക്കാനും വരും തലമുറയ്ക്ക് കൈമാറാനും നമ്മൾ പ്രതിജ്ഞാബദ്ധരാണ്.


          മിഷനറി മാലാഖയായ റവ ജോണ്‍ കൊക്സിനാൽ കാട്ടാക്കട സി എസ് ഐ സഭ സ്ഥാപിതമായി.  അറുന്നൂറ്റി അൻപതിൽ പരം കുടുംബങ്ങളെ ഉൾക്കൊള്ളുന്ന നമ്മുടെ സഭ ദക്ഷിണ കേരള മഹാ ഇടവകയുടെ സഭകളിൽ മുഖ്യസ്ഥാനം അലങ്കരിക്കുന്നു വിദ്യാഭ്യാസ പരമായും സാമൂഹികവുമായ ഉന്നമനത്തിനു ദൈവം നമ്മുടെ സഭയെ കാലാകാലങ്ങളായി എടുതുപയോഗിച്ചുകൊണ്ടിരിക്കുന്നു. 

 

 

 

വാർത്തകളും_സംഭവങ്ങളും

അറിയിപ്പുകൾ 2017  ഏപ്രിൽ 9


കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക: റവ. വിൻസെൻറ് (മൊബൈൽ 9446850066) അല്ലെങ്കിൽ റവ. സജി എൻ. സ്റ്റ്യുവർട്ട്, അസോ. വികാരി (മൊബൈൽ. 8281620414). 

 

VBS ഞായർ: നമ്മുടെ ഇടവകയിൽ VBS സമാപനം ഏപ്രിൽ  9 ന് നടന്നു. ആദ്യ ആരാധനയ്ക്ക് ശേഷം നടന്ന ഹോശന്നാ ഞായർ ഘോഷയാത്രയിൽ  VBS വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. രണ്ടാമത്തെ ആരാധനയ്ക്ക് ശേഷം VBS വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു. ഏപ്രിൽ ഒന്ന് മുതൽ ഒൻപത് വരെ നടന്ന വീ.ബീ.എസ്സിൽ നൂറ്റമ്പതിലേറെ വിദ്യാർത്ഥികളും മുപ്പതോളം അദ്ധ്യാപകരും പങ്കെടുത്തു. മണ്ണന്തല സീ.എസ്സ്.. ഇടവക വികാരി റവ. ഡബ്ള്യൂ.എസ്സ്. അനൂപ് സാം, ഡോ.ജീനാ ജേ. ബെഞ്ചമിൻ കൊച്ചമ്മ എന്നിവർ ഡയറക്ടർമാരായിരുന്നു.

 

 

ഈസ്റ്റർ സംഗീത പരിപാടി: ഈസ്റ്റർ ദിനമായ ഏപ്രിൽ 16 ന് വൈകിട്ട് 5 മണിക്ക് നെയ്യാറ്റിൻകര മെസ്വാ ക്വയർ അവതരിപ്പിക്കുന്ന മാസ്സ് ക്വയർ നമ്മുടെ ഇടവകയിൽ വച്ച് നടത്തപ്പെടുന്നു. എല്ലാവരും കടന്ന് വന്ന് പരിപാടി ആസ്വദിച്ച് ദൈവാനുഗ്രഹം പ്രാപിക്കാൻ അഭ്യർത്ഥിക്കുന്നു.