Official Website of CSI Parish Kattakada, Thiruvananthapuram, Kerala

Official Website of CSI Parish Kattakada, Thiruvananthapuram, Kerala
Red Colour Orange Colour Green Colour Blue Colour

Wide Default
  • Altar

    Altar, CSI Parish Kattakada

  • CSI Kattakada

    Parish Premises

  • church1

    CSI Kattakada - old premises

  • Church1

    CSI Parish, Kattakada

  • Inside

    CSI Parish, Kattakada

  • altar

    Old Altar, CSI Parish Kattakada

സി എസ് ഐ സഭയുടെ വെബ്സൈറ്റിലെക്കു സ്വാഗതം

      

          ക്രൈസ്തവ സഭ എന്നത് ക്രിസ്തീയ സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും മൂർത്തീമത് ഭാവമാണ്.  ദൈവത്തിന്റെ മുൻ നിശ്ചയപ്രകാരം പട്ടണത്തിന്റെ ഹൃദയഭാഗത്ത്‌ സ്ഥാപിതമായ സഭ ഏറെ പുരോഗതി പ്രാപിച്ചു കൊണ്ടിരിക്കുന്നു.  ഇന്നത്തെ സാമൂഹിക ഉന്നമനത്തിനു സഭാ വിശ്വാസികളുടെയും നേതാക്കളുടെയും സ്വാധീനം പ്രസ്താവ്യമാണ്. ഈ ക്രൈസ്തവ പാരമ്പര്യവും മൂല്യവും സമൂഹമദ്ധ്യേ ഉയർത്തിപിടിക്കാനും വരും തലമുറയ്ക്ക് കൈമാറാനും നമ്മൾ പ്രതിജ്ഞാബദ്ധരാണ്.


          മിഷനറി മാലാഖയായ റവ ജോണ്‍ കൊക്സിനാൽ കാട്ടാക്കട സി എസ് ഐ സഭ സ്ഥാപിതമായി.  അറുന്നൂറ്റി അൻപതിൽ പരം കുടുംബങ്ങളെ ഉൾക്കൊള്ളുന്ന നമ്മുടെ സഭ ദക്ഷിണ കേരള മഹാ ഇടവകയുടെ സഭകളിൽ മുഖ്യസ്ഥാനം അലങ്കരിക്കുന്നു വിദ്യാഭ്യാസ പരമായും സാമൂഹികവുമായ ഉന്നമനത്തിനു ദൈവം നമ്മുടെ സഭയെ കാലാകാലങ്ങളായി എടുതുപയോഗിച്ചുകൊണ്ടിരിക്കുന്നു. 

 

 

 

വാർത്തകളും_സംഭവങ്ങളും

ശ്രീ. അസറിയ  ജെ., ഉടയാൻകുഴി (71)  അന്തരിച്ചു: നമ്മുടെ ഇടവകാ൦ഗമായ ശ്രീ. അസറിയ  ജെ., ഉടയാൻകുഴി (71)   2016 മാർച്ച് ഒന്നാ൦ തിയതി കർത്താവിൽ നിദ്ര പ്രാപിച്ചു. സ൦സ്കാര൦ അന്നേദിവസ൦ നടത്തി. ഉറച്ച ദൈവാശ്രയബോധമുള്ള ഒരു ക൪ഷകനായിരുന്നു. ശ്രീമതി വസന്ത റ്റി. ഭാര്യയു൦ ജിജി ജോയ് മകനു൦ ലിജി മകളുമാണ്.
പരേതാത്മാവിന് നിത്യശാന്തി നേരുന്നതോടൊപ്പ൦ അദ്ദേഹത്തിൻറെ കുടു൦ബാ൦ഗങ്ങളുടെ ദുഃഖത്തിൽ പങ്ക്ചേരുകയു൦ ചെയ്യുന്നു