Official Website of CSI Parish Kattakada, Thiruvananthapuram, Kerala

Official Website of CSI Parish Kattakada, Thiruvananthapuram, Kerala
Red Colour Orange Colour Green Colour Blue Colour

Wide Default
  • Altar

    Altar, CSI Parish Kattakada

  • CSI Kattakada

    Parish Premises

  • church1

    CSI Kattakada - old premises

  • Church1

    CSI Parish, Kattakada

  • Inside

    CSI Parish, Kattakada

  • altar

    Old Altar, CSI Parish Kattakada

സി എസ് ഐ സഭയുടെ വെബ്സൈറ്റിലെക്കു സ്വാഗതം

      

          ക്രൈസ്തവ സഭ എന്നത് ക്രിസ്തീയ സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും മൂർത്തീമത് ഭാവമാണ്.  ദൈവത്തിന്റെ മുൻ നിശ്ചയപ്രകാരം പട്ടണത്തിന്റെ ഹൃദയഭാഗത്ത്‌ സ്ഥാപിതമായ സഭ ഏറെ പുരോഗതി പ്രാപിച്ചു കൊണ്ടിരിക്കുന്നു.  ഇന്നത്തെ സാമൂഹിക ഉന്നമനത്തിനു സഭാ വിശ്വാസികളുടെയും നേതാക്കളുടെയും സ്വാധീനം പ്രസ്താവ്യമാണ്. ഈ ക്രൈസ്തവ പാരമ്പര്യവും മൂല്യവും സമൂഹമദ്ധ്യേ ഉയർത്തിപിടിക്കാനും വരും തലമുറയ്ക്ക് കൈമാറാനും നമ്മൾ പ്രതിജ്ഞാബദ്ധരാണ്.


          മിഷനറി മാലാഖയായ റവ ജോണ്‍ കൊക്സിനാൽ കാട്ടാക്കട സി എസ് ഐ സഭ സ്ഥാപിതമായി.  അറുന്നൂറ്റി അൻപതിൽ പരം കുടുംബങ്ങളെ ഉൾക്കൊള്ളുന്ന നമ്മുടെ സഭ ദക്ഷിണ കേരള മഹാ ഇടവകയുടെ സഭകളിൽ മുഖ്യസ്ഥാനം അലങ്കരിക്കുന്നു വിദ്യാഭ്യാസ പരമായും സാമൂഹികവുമായ ഉന്നമനത്തിനു ദൈവം നമ്മുടെ സഭയെ കാലാകാലങ്ങളായി എടുതുപയോഗിച്ചുകൊണ്ടിരിക്കുന്നു. 

 

 

 

വാർത്തകളും_സംഭവങ്ങളും

അനുമോദനങ്ങൾ

അനുമോദനങ്ങൾ

ശ്രീ. ജാവർട്ട്ജീവൽസൻ (72) നിര്യാതനായി:

ശ്രീ. ജാവർട്ട് ജീവൽസൻ (72) (തൃപ്തി, തെക്കേവീട് ലെയ്ൻ), 2016 ജൂൺ 25ന് വൈകുന്നേരം കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാരം ജൂൺ  26ന്, പള്ളിസെമിത്തേരിയിൽ നടന്നു. വീ.എസ്സ്.എസ്സ്.സീ. യിലെ സേവനത്തിനുശേഷം വിരമിച്ച് വിശ്രമജീവിതം നയിക്കുകയായിരുന്നു. ഭാര്യ ശ്രീമതി റോസ് ആൻസലം. മക്കൾ: ജസ്റ്റിൻ ജാവർട്ട് (സീ.എസ്സ്.. കാട്ടാക്കട ഏര്യാ കൗൺസിലർ), റോസിൻ ജാവർട്ട്.

നമ്മുടെ ഇടവകയിൽ സണ്ടേസ്കൂൾ അദ്ധ്യാപകനായി  ദീർഘകാലം സേവനമനുഷ്ഠിച്ച ഇദ്ദേഹം മൂന്ന് ത്രൈവാർഷിക കാലയളവിൽ നമ്മുടെ ഇടവക കമ്മിറ്റി അംഗമായി പ്രവർത്തിച്ചു. സഭയുടെ പ്രവർത്തനങ്ങളിൽ മാർഗ്ഗദർശനവും നേതൃത്വവും നൽകിയ ഇദ്ദേഹത്തിൻറെ സേവനങ്ങൾ സഭയും സമൂഹവും എക്കാലവും നന്ദിയോടെ സ്മരിക്കും.

 

പരേതൻറെ ആത്മാവിൻറെ നിത്യശാന്തിയ്ക്കായി പ്രാർത്ഥിക്കുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു