സി എസ് ഐ സഭയുടെ വെബ്സൈറ്റിലെക്കു സ്വാഗതം
ക്രൈസ്തവ സഭ എന്നത് ക്രിസ്തീയ സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും മൂർത്തീമത് ഭാവമാണ്. ദൈവത്തിന്റെ മുൻ നിശ്ചയപ്രകാരം പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥാപിതമായ സഭ ഏറെ പുരോഗതി പ്രാപിച്ചു കൊണ്ടിരിക്കുന്നു. ഇന്നത്തെ സാമൂഹിക ഉന്നമനത്തിനു സഭാ വിശ്വാസികളുടെയും നേതാക്കളുടെയും സ്വാധീനം പ്രസ്താവ്യമാണ്. ഈ ക്രൈസ്തവ പാരമ്പര്യവും മൂല്യവും സമൂഹമദ്ധ്യേ ഉയർത്തിപിടിക്കാനും വരും തലമുറയ്ക്ക് കൈമാറാനും നമ്മൾ പ്രതിജ്ഞാബദ്ധരാണ്.
മിഷനറി മാലാഖയായ റവ ജോണ്‍ കൊക്സിനാൽ കാട്ടാക്കട സി എസ് ഐ സഭ സ്ഥാപിതമായി. അറുന്നൂറ്റി അൻപതിൽ പരം കുടുംബങ്ങളെ ഉൾക്കൊള്ളുന്ന നമ്മുടെ സഭ ദക്ഷിണ കേരള മഹാ ഇടവകയുടെ സഭകളിൽ മുഖ്യസ്ഥാനം അലങ്കരിക്കുന്നു വിദ്യാഭ്യാസ പരമായും സാമൂഹികവുമായ ഉന്നമനത്തിനു ദൈവം നമ്മുടെ സഭയെ കാലാകാലങ്ങളായി എടുതുപയോഗിച്ചുകൊണ്ടിരിക്കുന്നു.
വാർത്തകളും_സംഭവങ്ങളും
പൊതുവായ
- അറിയിപ്പുകൾ 2017 ജൂൺ 4 വരെ
- 59 -)മത് കാട്ടാക്കട ഐക്യകൺവെൻഷൻ
- അറിയിപ്പുകൾ 2017 ഏപ്രിൽ 9
- അറിയിപ്പുകൾ 2017 ഏപ്രിൽ 2
- അറിയിപ്പുകൾ 2017 മാർച്ച് 12
- അറിയിപ്പുകൾ 2017 ഫെബ്രുവരി 19
- അറിയിപ്പുകൾ 2016 ഡിസംബർ 24-25
- അറിയിപ്പുകൾ 2016 ഡിസംബർ 4
- ശ്രീ. സുധാകരൻ (75), ശ്രുതിലയം കർത്താവിൽ നിദ്ര പ്രാപിച്ചു
- അറിയിപ്പുകൾ 2016 നവംബർ 20
ചരമക്കുറിപ്പ്
ശ്രീ. ഗ്ലാഡ്സ്റ്റൻ വില്ല്യം അന്തരിച്ചു: ശ്രീ. ഗ്ലാഡ്സ്റ്റൻ വില്ല്യം (81), ദീപം, ഹൈസ്കൂൾ കോമ്പൗണ്ട്, കാട്ടാക്കട സെപ്റ്റംബർ 19 വൈകിട്ട് 7.30 -ന് കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാരം സെപ്റ്റംബർ 20 -ന് ഉച്ചയ്ക്ക് ശേഷം നടന്നു. മോസ്റ്റ് റവ.ജേ.ഡബ്ലിയൂ. ഗ്ലാഡ്സ്റ്റൻ തിരുമേനി (സീ.എസ്സ്.ഐ. മുൻ മോഡറേറ്റർ) ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. പരേതരായ ബോൺ വില്ല്യം, ജ്ഞാനദീപം എന്നിവരുടെ മകനായി ജനിച്ച ശ്രീ. ഗ്ലാഡ്സ്റ്റൻ വില്ല്യം അദ്ധ്യാപക വൃത്തിയിൽ നിന്ന് വിരമിച്ച് വിശ്രമ ജീവിതം നയിക്കുകയായിരുന്നു. റിട്ട. അദ്ധ്യാപിക ശ്രീമതി വനജ ഭാര്യയും, പ്രശാന്ത് ജീ. വില്ല്യം, ഡോ. പ്രകാശ് ജീ. വില്ല്യം എന്നിവർ മക്കളുമാണ്. പരേതാത്മാവിൻറെ നിത്യ ശാന്തിയ്ക്കായി പ്രാർഥിക്കുന്നതോടൊപ്പം സന്തപ്ത കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു.







