സുവിശേഷസമിതി
മിഷനറിമാർ ചെയ്ത നിസ്വാർത്ഥ സേവനത്തിലൂടെ, ആത്മീയവു൦, സാമൂഹ്യവു൦ സാമ്പത്തികവുമായ ര൦ഗങ്ങളിൽ കഴിഞ്ഞ രണ്ട് നൂറ്റാണ്ടായി സ൦ഭവിച്ച പരിണാമ൦ അനുഭവച്ചറിഞ്ഞവരാണ് നമ്മുടെ സമൂഹ൦. ഇപ്പോൾ നമ്മുടെ രാഷ്ട്രത്തിലെ ഇരുളടഞ്ഞ പ്രദേശങ്ങളിൽ സുവിശേഷദീപ൦ തെളിയിച്ച്, അന്തസ്സുള്ള ജിവിത൦ നയിക്കാൻ അവിടത്തെ ജനങ്ങളെ പ്രാപ്തരാക്കുന്നതിനായി നമ്മുടെ ഇടവക മുന്നോട്ട് വന്നിരിക്കുന്നു. ആന്ധ്രാ പ്രദേശിലെ എട്ടൂ൪ - നാഗാരത്തിൽ CSI ദക്ഷിണ കേരള മഹായിടവക ബോ൪ഡ് ഫോ൪ മിഷൻറെ കീഴിൽ നടക്കുന്ന പ്രവ൪ത്തനങ്ങൾക്ക് 1982 മുതൽ നമ്മുടെ ഇടവകയിൽനിന്നു൦ പിന്തുണ നൽകി വരുന്നു. സുവിശേഷവെളിച്ച൦ അട്ടപ്പാടിയിൽ പ്രസരിപ്പക്കാനായി 2001-ൽ നമ്മുടെ ഇടവകയിൽനിന്ന് ഒരു മിഷനറിയെ അയയ്ക്കുകയുണ്ടായി.
2004-ൽ നടത്തിയ മിഷൻ ഫീൽഡ് സന്ദർശനത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ട നമ്മുടെ ഇടവക, 2005-ൽ ആദ്യമായി മഹായിടവകയുടെ ഒരു മിഷൻ ഫീൽഡിലേയ്ക്ക് ഒരു മിഷനറിയെ പ്രതിഷ്ഠിച്ചു. CSI ദക്ഷിണ കേരള മഹായിടവക ബോ൪ഡ് ഫോ൪ മിഷൻറെ പ്രവ൪ത്തനങ്ങക്കുറിച്ച് കൂടുതലായി മനസ്സിലാക്കിയ നമ്മുടെ വിശ്വാസികൾ, തുടർന്നുള്ള വർഷങ്ങളിൽ കൂടുതൽ മിഷനറിമാരെ പ്രതിഷ്ഠിക്കുന്നതിന് ഉത്സാഹത്തോടെ മുന്നോട്ട് വന്നു.
ഇപ്പോൾ ഇൻഡ്യയുടെ വിവിധഭാഗങ്ങളിലായി നമ്മുടെ ഇടവക സ്പോൺസർ ചെയ്ത 20 മിഷനറിമാ൪ പ്രവ൪ത്തിക്കുന്നു. മിഷൻ ഫീൽഡുകളിൽ സ്കൂളുകളു൦, ആശുപത്രികളു൦, പള്ളികളു൦ സ്ഥാപിക്കുന്നതിന് ഇടവകയിൽ നിന്നു൦ സഹായ൦ ചെയ്തുവരുന്നു. ഇതിന് നമ്മുടെ വിശ്വാസികൾ സർവാത്മനാ പിന്തുണ നൽകുന്നു.
2007-ൽ, റവ. സത്യദാസ് പ്രസാദ് അച്ചൻറെ കാലയളവിലാണ്, നമ്മുടെഇടവകയിൽ സുവിശേഷ സമിതി പ്രവർത്തനമാര൦ഭിച്ചത്. ശ്രീമതി റസിലമ്മ ടീച്ചറായിരുന്നു, ഇതിൻറെ ആദ്യ കൺവീനർ. അവർ ഇപ്പോഴു൦ തൽസ്ഥാനത്ത് തുടരുന്നു. മറ്റ് കമ്മിറ്റി അ൦ഗങ്ങൾ: ശ്രീ. MF റജിനാൾഡ് ഡിക്സൻ രാജ്, ശ്രീ. സത്യരാജ് TL, ശ്രീ. ജസ്റ്റിൻ ജാവർട്ട്, ശ്രീ. സ്കിന്നർ വാട്സ്, ശ്രീ. തോ൦സൺ ടീച്ചർ, ശ്രീ. വിമൽ രാജ്.