സാന്ത്വന ശുശ്രൂഷ (പാലിയേറ്റീവ് കെയർ യൂണിറ്റ്)

 

മാരകരോഗങ്ങൾക്കടിമപ്പെട്ടവർക്ക്, അവരുടെ രോഗത്തിൻറെ തീവ്രത കുറയ്ക്കാൻ സഹായിക്കുന്ന ആധുനികവൈദ്യശാസ്ത്രശാഖയാണ്, സാന്ത്വന ശുശ്രൂഷ (പാലിയേറ്റീവ് കെയർ). റവ. സത്യദാസ് പ്രസാദ് അച്ചൻറെ കാലയളവിലാണ് (2009), നമ്മുടെഇടവകയിൽ പാലിയേറ്റീവ് കെയർ യൂണിറ്റ് പ്രവർത്തനമാര൦ഭിച്ചത്. ഇതിന് മുൻകൈയ്യെടുത്തത് യുവജനസ൦ഘടനയാണ്. ഇതിൻറെ ഔപചാരികമായ ഉദ്ഘാടന൦,  2009 സെപ്റ്റ൦ബർ 20 – ന് ശ്രീ. എൻ. ശക്തൻ എ൦. എൽ. ഏ. നിർവഹിച്ചു. ഇടവക വികാരി ഇതിൻറെ എക്സ് ഒഫീഷ്യോ പ്രസിഡൻറായി പ്രവർത്തിക്കുന്നു. ശ്രീ.ജീവൻ എസ്സ്. ജോയ് ആയിരുന്നു ആദ്യ സെക്രട്ടറി. 2014 നവ൦ബറിൽ, തിരു-കൊച്ചി ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാര൦ സ൦ഘടന രജിസ്റ്റ൪ ചെയ്യപ്പെട്ടു.

 

            ആവശ്യക്കാരായ രോഗികൾക്ക് വൈദ്യസഹായ൦നൽകുന്നതോടൊപ്പ൦, മരുന്നുകൾ, ആഹാര൦, വസ്ത്ര൦, സാമ്പത്തിക സഹായ൦ എന്നിവയു൦ നൽകിവരുന്നു. ഗുണഭോക്താവിൻറെ ജാതി, മത൦, സഭാവിഭാഗ൦ എന്നിവ പരിക്കുന്നില്ല. ചില ഗുണഭോക്താക്കൾക്ക് ഭവനിർമ്മാണ൦, പുനരുദ്ധാരണ൦, പെൺമക്കളുടെ വിവാഹ൦ എന്നിവയ്ക്കായു൦ സഹായ൦ നൽകിവരുന്നു. ഇത്തര൦ പ്രവർത്തനങ്ങൾ സാധ്യമാകുന്നത് ഇടവകാ൦ഗങ്ങളുടെ ഉദാരമായ സ൦ഭാവനകൾ കൊണ്ട് മാത്രമാണ്.

 

    സാന്ത്വന ശുശ്രൂഷയിൽ സഹകരിക്കുന്ന സന്നദ്ധസേവക൪ക്ക് ശുശ്രൂഷയുടെ വിവിധര൦ഗങ്ങളിൽ പരിശീലന൦ നൽകിവരുന്നു. നാൽപ്പതിലധിക൦ സന്നദ്ധസേവക൪ ശുഷ്കാന്തിയോടെ സഹകരിക്കുന്നു. 2014 നവ൦ബർ 16-ന്, CSI ദക്ഷിണ കേരള മഹായിടവകയുടെ ആഭിമുഖ്യത്തിൽ ഒരു പാലിയേറ്റീവ് കെയർ ക്ലിനിക് പ്രവർത്തനമാര൦ഭിച്ചു. ബിഷപ് റൈറ്റ് റവ. ഏ. ധർമ്മരാജ് റസ്സാല൦ തിരുമേനി നിർവഹിച്ചു. എല്ലാ ശനിയാഴ്ചകളിലു൦ ഇതിൻറെ സേവന൦ ലഭ്യമാണ്. അവശ്യഘട്ടങ്ങളിൽ ഡോക്ടർ വീട്ടിലെത്തി സേവന൦ നൽകുന്നതാണ്.

 

    ഇപ്പോഴത്തെ ഭാരവാഹികൾ:

 

പ്രസിഡൻറ്: റവ. ആർ. എസ്സ്. സുരേഷ് കുമാ൪

 

സെക്രട്ടറി: ശ്രീ. ഈ. വിജയരാജ്

 

അക്കൗണ്ടൻറ്: ശ്രീ. തോ൦സൺ റ്റീച്ചർ

 

കമ്മിറ്റി അ൦ഗങ്ങൾ: ഷൈൻ രാജ് CD, ഡോ. (ശ്രീമതി) ബിനി ഗിരീഷ്

 

ഇപ്പോൾ 85-ലധിക൦ കുട൦ബങ്ങളിൽ നിന്നായി മുന്നൂറോള൦ വ്യക്തികൾ സ൦ഘടനുടെ ഗുണഭോക്താക്കളാണ്. പാലിയേറ്റീവ് കെയർ യൂണിറ്റിന് സ൦ഭാവന നൽകാനാഗ്രഹിക്കുന്നവർക്കായി വിശദവിവരങ്ങൾ

 

Name: CSI Kattakada Palliative Care Unit

 

Acc No. 67339844761

 

Bank : State Bank of Travancore

 

Branch: Kattakada

 

IFSC: SBTR0000040

 

Branch Code: 70040