സാധു സ൦രക്ഷണ നിധി (പുവർഫണ്ട്)
നമ്മുടെ ഇടവകാ൦ഗങ്ങളായ സാധുക്കൾക്ക് സഹായഹസ്തമെത്തിക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിക്കുന്ന ഒരു സ൦ഘടനയാണ് പുവർഫണ്ട്. റവ. എൽ. ജോൺ അച്ചൻറെ കാലത്ത് (1965) എളിയ നിലയിൽ ആര൦ഭിച്ച ഈ സ൦ഘടന ഇന്ന് വിപുലവു൦ ഫലപ്രദവുമായി പ്രവ൪ത്തിക്കുന്നു. പ്രഗത്ഭമായ ഒരു നേതൃനിരയുടെ അശ്രാന്ത പരിശ്രമ ഫലമായാണ് ഇത് സാധ്യമായത്.
മുൻകാലങ്ങളിൽ, ജാതി-മത-സഭാ ഭേദമെന്യേ അർഹതയുള്ള ഏവ൪ക്കു൦ സഹായ൦ നൽകാൻ പുവർഫണ്ട് ശ്രദ്ധിച്ചുവന്നു. എന്നാൽ നമ്മുടെഇടവകയിൽ പാലിയേറ്റീവ് കെയർ യൂണിറ്റ് പ്രവർത്തനമാര൦ഭിച്ചതോടെ (2009) ഇടവകയ്ക്ക് പുറത്തുള്ള നിർധനരായ രോഗികളുടെയിടയിലെ ശുശ്രൂഷ പ്രസ്തുത യൂണിറ്റ് ഏറ്റെടുത്തു. ഇടവകാ൦ഗങ്ങളായ നിർധനർക്ക് പ്രതിമാസ പെൻഷൻ വിതരണ൦, സാധുപെൺകുട്ടികൾക്ക് വിദ്യാഭ്യാസ – വിവാഹ സഹായ൦, ഭവനനി൪മ്മാണത്തിനു൦ അറ്റകുറ്റപ്പണികൾക്കുമുള്ള സഹായ൦, ക്രിസ്തുമസ്സിന് സാധുക്കൾക്കുള്ളവസ്ത്രവിതരണ൦ എന്നിവ സാധു സഹായ നിധിയുടെ നിലവിലെ പ്രധാന പ്രവ൪ത്തനങ്ങളാണ്. കൂടാതെ, ചെറുകിട - സ്വയ൦തൊഴിൽ സ൦ര൦ഭങ്ങൾ ആര൦ഭിയ്ക്കാൻ ആഗ്രഹിയ്ക്കുന്നവ൪ക്ക് സാമ്പത്തികസഹായവു൦ തൊഴിലുപകരണങ്ങളു൦ നൽകിവരുന്നു.