Official Website of CSI Parish Kattakada, Thiruvananthapuram, Kerala

Official Website of CSI Parish Kattakada, Thiruvananthapuram, Kerala
Red Colour Orange Colour Green Colour Blue Colour

Wide Default

വാർത്തകളും_സംഭവങ്ങളും

അറിയിപ്പുകൾ 2017  ജൂൺ  4 വരെ


കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക: റവ. വിൻസെൻറ് (മൊബൈൽ 9446850066) അല്ലെങ്കിൽ റവ. സജി എൻ. സ്റ്റ്യുവർട്ട്, അസോ. വികാരി (മൊബൈൽ. 8281620414). 

 

1. സഭാദിനം: നമ്മുടെഇടവകയിലെ 161 -ആമത്  സഭാദിനം 28 .04 .2017 -ന്ആഘോഷിച്ചു. ബ്രദർആർ. ഡീ. സുന്ദർസിങ്മുഖ്യസന്ദേശംനൽകി. ആന്ധ്രപ്രദേശിലെഎട്ടൂർനാഗാരംമിഷൻഫീൽഡിൽപ്രവർത്തിക്കുന്നദാവീദ്എന്നതദ്ദേശമിഷനറിവിശിഷ്ടാതിഥിയായിരുന്നു.റവ. വിൻസെൻറ്അദ്ധ്യക്ഷനായിരുന്നു. റവ. സജിഎൻ. സ്റ്റ്യുവർട്ട് (അസോ. വികാരി)യുംസംബന്ധിച്ചു.  ചർച്ച്സെക്രട്ടറിശ്രീ. ബ്രൈറ്റ്സിങ്റിപ്പോർട്ട്അവതരിപ്പിച്ചു. എഴുപത്വയസ്സ്പൂർത്തിയായവരെചടങ്ങിൽആദരിച്ചു.

2. നിറവ്: 'കംപാഷൻഇന്റർനാഷണൽ' എന്നസംഘടനമുഖാന്തിരമായി, സാമ്പത്തികമായിപിന്നാക്കംനിൽക്കുന്നകുട്ടികളുടെവിദ്യാഭ്യാസത്തിന്കൈത്താങ്നല്കിവന്നിരുന്നു. പാവപ്പെട്ടവിദ്യാർത്ഥികളുടെചെലവ്പൂർണമായുംവിദേശത്തുള്ളസ്പോൺസർമുഖേനനിർവഹിക്കപ്പെടുന്നരീതിയാണ്പിന്തുടർന്ന്വന്നത്. ഇത്മുഖാന്തിരംഇന്ത്യയുടെവിവിധപിന്നാക്കഗ്രാമങ്ങളിലുള്ളമിടുക്കരായകുട്ടികൾപഠിച്ച്ഉന്നതനിലകളിൽഎത്തിച്ചേർന്നിട്ടുണ്ട്.   പദ്ധതിപ്രകാരംനമ്മുടെമഹായിടവകയിൽ 19 സെന്ററുകളിലായി 6000 ലധികംകുട്ടികൾഗുണഭോക്താക്കളായിഉണ്ടായിരുന്നു.

എന്നാൽ, കേന്ദ്രസർക്കാരിന്റെഉത്തരവ്പ്രകാരം,  'കംപാഷൻഇന്റർനാഷണലിന്റെ' പ്രവർത്തനങ്ങൾവർഷം മുതൽഇന്ത്യയിൽമരവിപ്പിച്ചിരിക്കുകയാണ്. ഇതു കാരണം, ഇതിൻറെ ഗുണഭോക്താക്കളായിരുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ പഠനം അവതാളത്തിലായിരിക്കുകയാണ്.

നമ്മുടെ മഹായിടവകയിൽ 19 കേന്ദ്രങ്ങളിലായി 6000 വിദ്യാർത്ഥികൾ ഇതിൻറെ ഗുണഭോക്താക്കളായി ഉണ്ടായിരുന്നു. ഇവരുടെ വിദ്യാഭ്യാസത്തിന് ചെറിയ ഒരളവിലെങ്കിലും പിന്തുണ നൽകുക എന്ന ഉദ്ദേശത്തോടെ നമ്മുടെ മഹായിടവക ആരംഭിച്ച പദ്ധതിയാണ് "നിറവ്". ഇതനുസരിച്ച്, ഒരു വ്യക്തിയോ കുടുംബമോ പ്രതിമാസം 300 രൂപ നൽകുകയാണെങ്കിൽ, അതുപയോഗിച്ച് ഒരു വിദ്യാർത്ഥിക്ക് വിദ്യാഭ്യാസസഹായം നൽകാൻ കഴിയും. സഹായിക്കാനുദ്ദേശിക്കുന്നവർ, 300 രൂപയോ അതിൻറെ ഗുണിതങ്ങളോ ആയി നൽകാവുന്നതാണ്.ഈ പ്രവർത്തനത്തിൽ പങ്കാളിയാകാൻ ആഗ്രഹിക്കുന്നവർ, വിശദ വിവരങ്ങൾക്കായി നമ്മുടെ ഇടവക വികാരിമാരുമായി ബന്ധപ്പെടാവുന്നതാണ്.

3. വാർഡ് കൺവെൻഷൻ : നമ്മുടെ ഇടവകയിലെ ഇരുപത്തഞ്ചാമത്‌ വാർഡ് കൺവെൻഷൻ മെയ് 14 ന് വൈകിട്ട് പതതാം വാർഡ് കേന്ദ്രമാക്കി നടന്നു. കാക്കാമുകൾ ഏദൻ ഹോളോബ്രിക്സ് ഗ്രൗണ്ടിൽ നടന്ന ഈ കൺവെൻഷനിൽ റവ.CR വിൻസെൻറ് അദ്ധ്യക്ഷനായിരുന്നു. റവ.റൂഫസ് ഐശയ്യ (ഡി.ചെയർമാൻ, സീ.എസ്.ഐ. മൂലക്കോണം)  വചനം സംസാരിച്ചു.

 

4. ലോക പരിസ്ഥിതി ദിനം: ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നമ്മുടെ ഇടവകയിൽ കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. ബാലജന സഖ്യത്തിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിന റാലി നടത്തി.