Official Website of CSI Parish Kattakada, Thiruvananthapuram, Kerala

Official Website of CSI Parish Kattakada, Thiruvananthapuram, Kerala
Red Colour Orange Colour Green Colour Blue Colour

Wide Default

അറിയിപ്പുകൾ 2017  മാർച്ച് 12


കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക: റവ. വിൻസെൻറ് (മൊബൈൽ 9446850066) അല്ലെങ്കിൽ റവ. സജി എൻ. സ്റ്റ്യുവർട്ട്, അസോ. വികാരി (മൊബൈൽ. 8281620414). 

 

1. ഐക്യ കൺവെൻഷൻ:  59 -ആമത്  കാട്ടാക്കട  ഐക്യ കൺവെൻഷൻ 2017 ഏപ്രിൽ 27 മുതൽ 30 വരെ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നടക്കു൦. കാട്ടാക്കട പ്രദേശത്തെ എല്ലാ പ്രമുഖ കാത്തലിക് -  പ്രൊട്ടസ്റ്റൻറ് സഭാവിഭാഗങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന ഈ യോഗങ്ങളിൽ ബ്ര. R.D. സുന്ദർ സിംഗ് (നെയ്യാറ്റിൻകര) മുഖ്യ പ്രഭാഷണം നടത്തും. ഈ യോഗങ്ങളുടെ വിജയത്തിനായി ഏവരും പ്രാർത്ഥിക്കുന്നതോടൊപ്പം സാമ്പത്തികമായും സാന്നിദ്ധ്ദ്ധ്യം കൊണ്ടും സഹകരിക്കാൻ അഭ്യർത്ഥിക്കുന്നു.

2. മാസവരി: 2016 - 2017 സാമ്പത്തിക വർഷത്തിൽ മാസവരി കുടിശ്ശിക വരുത്തിയിട്ടുള്ള ഇടവകാംഗങ്ങൾ മാർച്ച് 31 -ന് മുമ്പായി പ്രസ്തുത കുടിശ്ശിക കൊടുത്ത് തീർക്കാൻ അഭ്യർത്ഥിക്കുന്നു. ഇതിൽ വീഴ്ച വരുത്തുന്നവരെ  സഭയുടെ  ഭരണഘടനപ്രകാരം കുടിശ്ശികക്കാരായി കണക്കാക്കുന്നതാണ്.

3. HMS ഞായർ: നമ്മുടെ മഹായിടവകയുടെ പ്രവർത്തന പരിധിയായ സ്ഥലങ്ങളിൽ ഇനിയും സുവിശേഷമറിയിക്കപ്പെടാത്ത ഭാഗങ്ങളിൽ പള്ളികൾ സ്ഥാപിക്കാനായി പ്രവർത്തിക്കുന്ന സംഘടനയാണ് ഹോം മിഷനറി സൊസൈറ്റി (HMS). ഈ സംഘടനയുടെ പ്രതിനിധികൾ മാർച്ച് 12 ന് നമ്മുടെ ഇടവക സന്ദർശിക്കുകയും HMSൻറെ പ്രവർത്തനങ്ങളെപ്പറ്റി വിവരിക്കുകയും ചെയ്തു. സംഘടനയുടെ ധനശേഖരണാർത്ഥം ഡോർ കളക്ഷൻ ശേഖരിക്കുകയുണ്ടായി.

4. VBS: നമ്മുടെ ഇടവകയിൽ ഈ വർഷത്തെ VBS ഏപ്രിൽ 1 മുതൽ 9 വരെ തീയതികളിൽ രാവിലെ 9 മണി മുതൽ 1 മണി വരെ നടക്കും. ഇതിൽ പങ്കെടുത്ത് അനുഗ്രഹം നേടാൻ എല്ലാ കുട്ടികളെയും അയക്കണമെന്ന് രക്ഷാകർത്താക്കളോട് അഭ്യർത്ഥിക്കുന്നു.