Official Website of CSI Parish Kattakada, Thiruvananthapuram, Kerala

Official Website of CSI Parish Kattakada, Thiruvananthapuram, Kerala
Red Colour Orange Colour Green Colour Blue Colour

Wide Default

News and Events

അറിയിപ്പുകൾ 2017 നവംബർ 26 വരെ

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുകറവ. CR വിൻസെൻറ് (മൊബൈൽ 9446850066) അല്ലെങ്കിൽ റവസജി എൻസ്റ്റ്യുവർട്ട്അസോവികാരി (മൊബൈൽ. 8281620414). 

1. ക്രിസ്മസ്സ് കാരൾ: നമ്മുടെ ഇടവകയിലെ ഈ വർഷത്തെ ക്രിസ്മസ്സ് കാരൾ സർവീസ് നവംബർ 26ന് ആരംഭിച്ച് ഡിസംബർ 20ന് സമാപിക്കും. കാരൾ സംഘം രണ്ട് ടീമുകളായി ഇടവകയിലെ ഭവനങ്ങൾ സന്ദർശിക്കുന്നതാണ്. വിശദവിവരങ്ങൾ ഈ ലക്കം ചർച്ച് ന്യൂസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാട്ടിൽ നിന്നും പുറത്ത് താമസിക്കുന്നവർ വിശദവിവരങ്ങൾ അറിയാനായി ചർച്ച് കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടുക.

 

പുതിയ പ്രോജക്ടുകൾ: നമ്മുടെ ഇടവകയിലെ മുൻകാല പ്രൊജെക്ടുകളായ അൾത്താര നിർമ്മാണം, പള്ളിപരിസരത്തെ ഇൻറെർലോക്കിങ് എന്നിവയുമായി ബന്ധപ്പെട്ട കടങ്ങൾ വീട്ടിക്കഴിഞ്ഞു. ഇത്തവണ ക്രിസ്‍മസ്സ്‌ സീസണിലെ വരുമാനം ഉപയോഗിച്ച് ആധുനിക സൗകര്യങ്ങളുള്ള ഒരു സ്റ്റാൻഡ്ബൈ പവർ ജനറേറ്റർ വാങ്ങാൻ തീരുമാനിച്ചു. കൂടാതെ, പഴയ ചർച്ച് ഹാളിൻറെ അറ്റകുറ്റപ്പണികൾ ചെയ്ത് അത് തുടർന്നും ഉപയോഗയോഗ്യമായി നിലനിർത്തുന്നതാണ്. ചർച്ച്ഹാൾ സംബന്ധമായ പണികൾക്ക് ഇടവകഅംഗങ്ങളുടെ ഉദാരമായ സംഭാവനകൾ ആവശ്യമാണ്. ഈ വിഷയങ്ങൾ പ്രാർത്ഥനയിൽ ഓർക്കുന്നതിനും ഉചിതമായി കൈതാങ്ങുന്നതിനും ഏവരോടും,അഭ്യർഥിക്കുന്നു.