News and Events
General
- കാട്ടാക്കടയിൽ ഐക്യ ക്രിസ്മസ്സ് സമ്മേളനം 2023
- Announcements 20.12.2020 (open in new tab)
- ചർച്ച് കമ്മിറ്റി: ത്രൈവാർഷിക തെരഞ്ഞെടുപ്പ് ഫലം
- Announcements & Activities as on 11.03.2018.
- അറിയിപ്പുകൾ 2018 മാർച്ച് 11 വരെ
- Thiruvananthapuram Convention - 2018
- Announcements & Activities as on 14.01.201
- അറിയിപ്പുകൾ 2018 ജനുവരി 14 വരെ
- അറിയിപ്പുകൾ 2018 ജനുവരി 1 വരെ
- അറിയിപ്പുകൾ 2017 ഡിസംബർ 18 വരെ
Obituary
കാട്ടാക്കടയിൽ ഐക്യ ക്രിസ്മസ്സ് സമ്മേളനം 2023
☀️☀️☀️☀️☀️☀️☀️☀️☀️
അറുപത്തിരണ്ടാമത് കാട്ടാക്കട ഐക്യ ക്രിസ്മസ്സ് സമ്മേളനം ക്രിസ്മസ്സ് ദിനത്തിൽ (2023 ഡിസംബർ 25) വൈകുന്നേരം ക്രിസ്ത്യൻ കോളെജ് ഗ്രൗണ്ടിൽ നടക്കും. കാട്ടാക്കട കേന്ദ്രമായി പ്രവർത്തിക്കുന്ന വിവിധ സഭാ വിഭാഗങ്ങൾ ഇതിൽ പങ്കെടുക്കും.
ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്ക് ആരംഭിക്കുന്ന വർണശബളമായ ഘോഷയാത്രയ്ക്കു ശേഷം ക്രിസ്ത്യൻ കോളെജ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനം ബഹു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. പ്രശസ്ത ചലച്ചിത്ര നടനും ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനുമായ പ്രേം കുമാർ മുഖ്യ സന്ദേശം നൽകും. യോഗത്തിൽ CSI കാട്ടാക്കട വൈദിക ഡിസ്ട്രിക്ട് ചെയർമാൻ റവ. MS സ്വി൦ഗ്ളിഅദ്ധ്യക്ഷത വഹിക്കും. ഐബി സതീഷ് എംഎൽഏ, ജീ. സ്റ്റീഫൻ എംഎൽഏ, വിവിധ സഭകളുടെ മേലധികാരികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.കഴിഞ്ഞ വർഷം വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ യോഗത്തിൽ അനുമോദിക്കും.
തുടർന്ന് വിവിധ സഭകളിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറുന്നു. ഏഴു മണിക്ക് കൊച്ചിൻ മരിയ കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന "കാൽവരിയിലെ കാരുണ്യം" എന്ന പ്രൊഫഷണൽ നാടകം ഉണ്ടായിരിക്കും.