Official Website of CSI Parish Kattakada, Thiruvananthapuram, Kerala

Official Website of CSI Parish Kattakada, Thiruvananthapuram, Kerala
Red Colour Orange Colour Green Colour Blue Colour

Wide Default

SIUC : ഗ്ലാഡ്സ്റ്റൺ തിരുമേനിയുടെ പേരിൽ പ്രചരിപ്പിക്കുന്ന രേഖയുടെ സത്യമെന്ത്?

 

കഴിഞ്ഞ ചില നാളുകളിലായി ഫേസ്ബുക്കിലും വാട്സ്ആപ്പിലും മറ്റ് സോഷ്യൽ മീഡിയയിലും CSI സഭാമുൻ മോഡറേറ്റർ മോസ്റ്റ് റവ. ഡോ. ജെ. ഡബ്ലിയൂ. ഗ്ലാഡ്സ്റ്റൺ തിരുമേനിയുടെ പേരിൽഒരു രേഖ പ്രചരിപ്പിക്കപ്പെടുകയാണ്.“SIUC നിലവിലില്ലാ എന്ന്ഗ്ലാഡ്സ്റ്റൺ തിരുമേനിസുപ്രീം കോടതിയിൽസമർപിച്ചഅഫിഡവിറ്റ്എന്ന പേരിലാണ് ഇത് പ്രചരിപ്പിക്കപ്പെടുന്നത്.2001ൽ ഗ്ലാഡ്സ്റ്റൺ തിരുമേനിസുപ്രീം കോടതിയിൽ നൽകിയഅഫിഡവിറ്റ്റ്റിൻറെ ആദ്യ പേജ് ആണ് ഇപ്രകാരം പ്രചരിപ്പിക്കപ്പെടുന്നത്.SIUCയുടെ അവകാശപ്പോരാട്ടങ്ങളിൽ മുന്നിൽ നിന്ന ഗ്ലാഡ്സ്റ്റൺ തിരുമേനിയ്ക്കെതിരെ സഭാജനങ്ങളെ തിരിക്കാനുള്ള കുൽസിത ശ്രമത്തിൻറെ ഭാഗമായി, SIUCയെ തകർക്കാൻ കച്ചകെട്ടിയിറങ്ങിയ ഒരു സംഘടനയാണ് ഈ രേഖയെദുർവ്യാഖ്യാനം (misinterpretation) ചെയ്ത് പ്രചരിപ്പിക്കുന്നത്.


1. ഇത് 2001SIUC സുപ്രീം കോടതിയിൽ നൽകിയ Special Leave Petitionനോടോപ്പം (SLP അഥവാ പ്രത്യേകാവകാശ ഹർജി) നൽകിയ അഫിഡവിറ്റ് ആണ്. നാടാർ SIUC വിഭാഗത്തിന് ലഭിച്ചുകൊണ്ടിരുന്ന സംവരണാനുകൂല്യം നിർത്തലാക്കിക്കൊണ്ട് 2000ൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ഇത് സമർപ്പിക്കപ്പെട്ടത്. ഇതിൻറെ വാദം മുഴുവൻ കേട്ട ശേഷം സുപ്രീം കോടതി 2005ൽ പുറപ്പെടുവിച്ച ഉത്തരവിൽ, 1978ന് മുമ്പ് നാടാർ SIUC, നാടാർ ഹിന്ദു വിഭാഗങ്ങൾ അനുഭവിച്ചുകൊണ്ടിരുന്ന സംവരണാനുകൂല്യം പുനഃസ്ഥാപിച്ചു നൽകാൻ ഉത്തരവായി. അതായത് SIUC ജയിച്ച കേസാണിതെന്നർത്ഥം. (
ഈ കേസ് SIUC തോറ്റു എന്ന് പറയുന്നവർ, ഇപ്പോൾ SIUC ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണം എന്തടിസ്ഥാനത്തിലാണെന്ന് കൂടെ വ്യക്തമാക്കണം. വെറുതെ കണ്ണടച്ച് ഇരുട്ടാക്കരുത്).


2. SIUC എന്നൊരു വിഭാഗം നിലവിലില്ലെന്ന് കാണിച്ച് വാദി സ്വയം നൽകുന്ന സാക്ഷ്യപത്രമായിരുന്നെങ്കിൽ, അത് വായിച്ചിട്ട് നിലവിലില്ലാത്ത വാദിയ്ക്കനുകൂലമായി വിധിക്കാൻ സുപ്രീം കോടതിയിലെ ജഡ്ജിമാർ നിരക്ഷരന്മാരല്ലെന്ന് നമുക്കറിയാം.


3. ഇനി എന്താണ് ഇതിൻറെ ഉള്ളടക്കം? ഇതിൻറെ  ആമുഖത്തിന് ശേഷമുള്ള ആദ്യ പാരഗ്രാഫിലെ ആദ്യ നാല് വാചകങ്ങൾക്കാണ് ഇവിടെ പ്രസക്തി. ബാക്കിയെല്ലാം എല്ലാ അഫീഡാവിറ്റിലും കാണുന്ന വാചകങ്ങളാണ്. “I, the deponent herein, represent the petitioner SIUC- South Indian United Church -which is a constituent of the Church of South India (CSI), which was formed in 1947. We have given several applications to the authorities regarding the merger of SIUC in CSI. I am the Bishop of CSI, representing SIUC in this case as its President. Being conversant with facts, I am competent to swear to this affidavit.” 


4. ഇനി ഇതിൻറെ അർഥം നോക്കാം: " ഈ സത്യവാങ്മൂലം (Affidavit) ഒപ്പിടുന്ന ഞാൻ (deponent) 1947ൽ രൂപീകൃതമായ ചർച്ച് ഓഫ് സൗത്ത് ഇന്ത്യ - CSI- യുടെ ഘടകമായ (constituent) സൗത്ത് ഇന്ത്യൻ യുണൈറ്റഡ് ചർച്ച് – SIUC - എന്ന പരാതിക്കാരനെ (പരാതിക്കാരെ) പ്രതിനിധീകരിക്കുന്നു. സീ. എസ്സ്. ഐ. യിൽ എസ്.ഐ.യൂസി ലയിച്ചത് സംബന്ധിച്ച് ഞാൻ അധികാരികൾക്ക് നിരവധി അപേക്ഷകൾ നൽകിയിട്ടുണ്ട്. ഈ കേസിൽ എസ്.ഐ.യൂസിയുടെ പ്രെസിഡെൻറ്റ് എന്ന നിലയിൽ അതിനെ പ്രതിനിധീകരിക്കുന്ന ഞാൻ സീ. എസ്സ്. ഐ.യുടെ ബിഷപ്പ് ആണ്. വസ്തുതകൾ നന്നായി അറിയാവുന്ന വ്യക്തിയെന്ന നിലയിൽ ഈ സത്യവാങ്മൂലം ഒപ്പിടാൻ മതിയായ അധികാരം എനിക്കുണ്ട്."


5. ഇതിൽ ആദ്യ വാചകത്തിൽ, CSI യുടെ ഘടകമാണ് SIUC എന്ന് പറഞ്ഞിരിക്കുന്നു. ഇതിന് എന്താണർത്ഥം? SIUC നിലവിലില്ലെന്നാണോ? LDF ൻറെ ഘടകമാണ് CPI എന്ന് പറഞ്ഞാൽ എന്താണർത്ഥം? CPI നിലവിലില്ലെന്നാണോ? UDF ൻറെ ഘടകമാണ് മുസ്‌ലിം ലീഗ് എന്ന് പറഞ്ഞാൽ എന്താണർത്ഥം? മുസ്‌ലിം ലീഗ് നിലവിലില്ലെന്നാണോ? അഞ്ച് സഭകൾ ലയിച്ച് CSI രൂപീകൃതമായപ്പോൾ അവയിൽ ഓരോന്നിനും തങ്ങളുടെ സംസ്കാരവും ആരാധനാക്രമവും ആചാരങ്ങളും നിലനിർത്താൻ അനുവാദം ലഭിച്ചിരുന്നു. സിറിയൻ / CMS പാരമ്പര്യം പിന്തുടരുന്ന മധ്യ കേരള മഹായിടവകയുടെയും SIUC പാരമ്പര്യം പിന്തുടരുന്ന ദക്ഷിണ കേരള മഹായിടവകയുടെയും ആരാധനക്രമങ്ങളിലെ വ്യത്യാസം നോക്കിയാൽ ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ. അതിന്‌ പാളയം ക്രൈസ്‌റ്‌റ ചർച്ചിലെ ഒരു ആരാധനയിൽ പങ്കെടുത്താൽ മാത്രം മതി.മറ്റൊരു സഭയ്ക്കുമില്ലാത്ത വിധം ഓരോ മഹായിടവകയ്ക്കും (Diocese/ രൂപത/ഭദ്രാസനം)പ്രത്യേക ഭരണഘടന സീ. എസ്സ്. ഐ. യ്ക്കുണ്ടായതിൻറെ കാരണം മറ്റൊന്നല്ല. 


6. രണ്ടാമത്തെ വാചകം നോക്കാം. കോടതി ഭാഷയിൽഏതെങ്കിലും പ്രത്യേക നിയമത്തെ quote ചെയ്യാതെ വെറുതെ  "അധികാരികൾ" (authorities) എന്ന് പറഞ്ഞാൽ ഒറ്റ അർത്ഥമേയുള്ളു; "സർക്കാർ അല്ലെങ്കിൽ സർക്കാരിലെ സമുന്നത ഉദ്യോഗസ്ഥർ".1947ൽ നടന്ന ലയനത്തെപ്പറ്റി 2001ൽ പറയുമ്പോൾ എന്ത് തരം അപേക്ഷയെയായിരിക്കും ഉദ്ദേശിക്കുക? സഭകളുടെ ലയനത്തിന് സർക്കാരിൽ നിന്നും അംഗീകാരം ലഭിക്കേണ്ട ആവശ്യമില്ലല്ലോ. അപ്പോൾ സ്വാഭാവികമായും ലയനത്തിന് ശേഷം CSI- യുടെ ഘടകമായിരിക്കുമ്പോൾ തന്നെ SIUC യ്ക്ക് സ്വന്തമായ ഐഡൻറിറ്റി ഉണ്ട്, ആയതിനാൽ സംവരണം പുനഃസ്ഥാപിച്ചു കിട്ടണം  എന്നത് സംബന്ധിച്ച അപേക്ഷയാണെന്ന് വ്യക്തം. ഈ SLP തന്നെ ഈ വാദത്തിൽ അധിഷ്ഠിതമായിരുന്നു. ഇത് അന്തിമ ഉത്തരവിലൂടെ കോടതി അംഗീകരിച്ചതുമാണ് ഇത് മനസ്സിലാക്കാൻ ബുദ്ധിയില്ലാത്തവർ ഇപ്പോഴും SIUC നിലവിലില്ലെന്ന് പ്രചരിപ്പിച്ച് നടക്കുന്നു.(കോടതിയെ സമീപിക്കുമ്പോൾ, തങ്ങൾ ഈ വിഷയത്തിൽ സർക്കാരിന് നിരവധി അപേക്ഷകൾ നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നത് സാധാരണമാണ്. എന്നിട്ടും നടപടിയുണ്ടാകാത്തതിനാൽ കോടതിയുടെ ഇടപെടൽ ക്ഷണിക്കാനാണിത്)


7. താൻ എസ്.ഐ.യൂസിയുടെ പ്രെസിഡെൻറ്റ് ആയിരിക്കുമ്പോൾ തന്നെ സീ. എസ്സ്. ഐ.യുടെ ബിഷപ്പ് ആണെന്ന് പറയുന്നതിലൂടെ ഈ ദ്വിത്വം (duality) ബിഷപ്പ് അടിവരയിട്ട് പറയുന്നു. തന്നെ സീ. എസ്സ്. ഐ.യുടെ ബിഷപ്പ് ആയി സ്വീകരിച്ചതിലൂടെ CSI തന്നെ ഇത് അംഗീകരിക്കുകയാണെന്ന് അദ്ദേഹം സമർത്ഥിക്കുന്നു.

8. ഇനി പറയൂ; ഇതിൽ SIUCയുടെ ശത്രുക്കൾ പറഞ്ഞ അർഥം എവിടെയാണ്? അവർ പറയുന്നതാണ് ഇതിന്റെ അർത്ഥമെങ്കിൽ ഈ കേസിൽ സുപ്രീം കോടതിവിധി എന്താകുമായിരുന്നു?


9. ‘എന്താ Siuc കാരാ ഒന്നും മനസ്സിലാകുനില്ലേ????എന്ന ചോദ്യത്തോടെയാണ് ഇത് ഫേസ്ബുക്കിൽ പ്രചരിപ്പിക്കപ്പെടുന്നത്. വാസ്തവത്തിൽ ഒന്നും മനസ്സിലാകാത്തത് ആർക്കാണ്? ആർക്ക് മനസ്സിലായാലും ഇല്ലെങ്കിലും സുപ്രീം കോടതി ജഡ്ജിമാർക്ക് മനസ്സിലായിട്ടുണ്ട്; SIUC നിലവിലുണ്ടെന്ന്. അതുകൊണ്ടാണ് അവർ സംവരണം പുനഃസ്ഥാപിച്ചു കൊണ്ട് ഉത്തരവിറക്കിയത്. 2005 ലെ ഈ ഉത്തരവിലൂടെ സുപ്രീം കോടതിയുടെ 2000ലെ ഉത്തരവ് അസാധുവായിരിക്കുകയാണ്. ഇനി, ഇത് പ്രചരിപ്പിക്കുന്നവർ സുപ്രീം കോടതി ജഡ്ജിമാരെക്കാൾ ബുദ്ധിമാന്മാരാണെന്ന് വരുമോ?

 

രേഖകളെ വളച്ചൊടിച്ച് വെറുതെ സംശയത്തിൻറെ പുകമറ സൃഷ്ടിക്കുന്നവർ, തങ്ങൾ മാത്രമാണ് ബുദ്ധിമാന്മാർ എന്ന് ഭാവിച്ച് അറിവില്ലായ്മയെ ഭൂഷണമാക്കുന്നത് കാണുമ്പോൾ പ്രതികരിച്ചു പോകുന്നതാണ്.

 

ഇനി ഈ രേഖ എവിടെയെങ്കിലും കണ്ടാൽ ഈ പോസ്റ്റ് copy & paste ചെയ്‌താൽ മതി.

ഈ രേഖയുടെ പകർപ്പ് കാണാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യുക