Official Website of CSI Parish Kattakada, Thiruvananthapuram, Kerala

Official Website of CSI Parish Kattakada, Thiruvananthapuram, Kerala
Red Colour Orange Colour Green Colour Blue Colour

Wide Default

അറിയിപ്പുകൾ 2018 ജനുവരി 1 വരെ

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുകറവ. CR വിൻസെൻറ് (മൊബൈൽ 9446850066) അല്ലെങ്കിൽ റവസജി എൻസ്റ്റ്യുവർട്ട്അസോവികാരി (മൊബൈൽ. 8281620414). 

1. ബിഷപ്പ്:ദക്ഷിണ കേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ. ധർമ്മരാജ് റസാലം തിരുമേനി ഡിസംബർ 24 ഞായർ രാവിലെ രണ്ടാമത്തെ ആരാധനയിൽ നമ്മുടെ ഇടവക സന്ദർശിച്ചു. യശ്ശശരീരനായ ശ്രീ. ഗോപാൽ രാജിൻറെ സ്മരണാർത്ഥം മകൻ ഡോ. സുനിൽ രാജ് നമ്മുടെ ഇടവകയിലെ പാലിയേറ്റിവ് കെയർ യൂണിറ്റിന് സംഭാവനയായി നൽകിയ ആംബുലൻസിൻറെ പ്രതിഷ്ഠയും ഇടവകയായി മധ്യപ്രദേശിൽ സ്പോൺസർ ചെയ്യുന്ന മിഷനറിമാരുടെ പ്രതിഷ്ഠയും യുവജനസംഘടനയായി നിർമ്മിച്ചു നൽകിയ ഭവനത്തിൻറെ താക്കോൽദാനകർമ്മവും തിരുമേനി നിർവഹിക്കുകയുണ്ടായി. ചില കുഞ്ഞുങ്ങളുടെ സ്നാനശുശ്രൂഷയും ബിഷപ്പ് തിരുമേനിയുടെ കാർമ്മികത്വത്തിൽ നടന്നു.പ്രസ്തുത ആരാധനയിൽ വച്ച് നമ്മുടെ ഇടവകയിൽ ജനിച്ച് വളർത്തപ്പെട്ട് കേരളാ PSC മെമ്പർ സ്ഥാനത്തിലെത്തടിയ ഡോ. ഡീ. രാജനെ ആദരിക്കുകയുണ്ടായി.

2.  ക്രിസ്മസ്സ് ഈവ് : നമ്മുടെ ഇടവകയിൽ ക്രിസ്മസ്സ് ഈവ് ആരാധനകൾ ഡിസംബർ 24 വൈകിട്ട് 6.30ന് ആരംഭിച്ചു. CEYFൻറെ വകയായി അലങ്കരിച്ച വാഹനത്തിൽ ക്രിസ്മസ്സ് സന്ദേശ വിളംബര യാത്ര നടത്തി.ആരാധനയ്ക്ക് ചർച്ച് ക്വയർ നേതൃത്വം നൽകി. പള്ളിപരിസരം ദീപാലങ്കാരം ചെയ്തിരുന്നു. പുൽക്കൂട് മത്സരവും നടന്നു.

3. ക്രിസ്‍മസ്സ്‌ ആരാധന:  നമ്മുടെ ഇടവകയിലെ ക്രിസ്‍മസ്സ്‌ ആരാധനഡിസംബർ 25 രാവിലെ 8 മണിക്ക് ആരംഭിച്ചു. നാടുകാണിയിൽ പുതുതായി ആരംഭിച്ച "ഫ്രെണ്ട്സ്മ്യൂസിക് ബാൻഡ് ട്രൂപ്പിൻറെ അരങ്ങേറ്റമായിരുന്നു, ഇത്തവണത്തെക്രിസ്‍മസ്സ്‌ ആരാധനയുടെ പ്രത്യേകത.

4. കലാപരിപാടികൾ: നമ്മുടെ പള്ളിപരിസരത്ത് ഡിസംബർ 26 മുതൽ 31 വരെയുള്ള സന്ധ്യകളിൽ വിവിധ കലാപരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. മഹായിടവകയിലെ വിവിധ ഇടവകകൾ പങ്കെടുത്ത ക്രിസ്മസ്സ് കാരൾ മത്സരം, യുവജന സംഘടനയുടെ ടാലൻറ് നൈറ്റ് എന്നിവ ശ്രദ്ധേയമായി.

 

5.  പുതുവത്സരാഘോഷം: 2017ലെ വർഷാന്ത്യ പ്രാർത്ഥനയുടെ ഭാഗമായി ഡിസംബർ 31 ന്  സഭയിൽ നിന്നുള്ള വിവിധ ടീമുകൾ ഇടവകയിലെ എല്ലാ ഭവനങ്ങളും സന്ദർശിച്ചു. രാത്രി 9.30ന് ആരംഭിച്ച വർഷാന്ത്യ ആരാധന, തിരുവത്താഴത്തിന് ശേഷം പുതുവർഷ  പിറവിയോടെ സമാപിച്ചു. 2018ലെ പുതുവർഷ സ്‌തോത്രാരാധന ജനുവരി 1ന് രാവിലെ 8 മണിയ്ക്ക് നടന്നു. ചില മുതിർന്ന വ്യക്തികൾ സ്നാനം സ്വീകരിച്ച് സഭയുടെ അംഗങ്ങളായി.