അറിയിപ്പുകൾ 2018 മാർച്ച് 11 വരെ
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക: റവ. CR വിൻസെൻറ് (മൊബൈൽ 9446850066) അല്ലെങ്കിൽ റവ. സജി എൻ. സ്റ്റ്യുവർട്ട്, അസോ. വികാരി (മൊബൈൽ. 8281620414).
1. VBS : നമ്മുടെ ഇടവകയിലെ ഈ വർഷത്തെ VBS ഏപ്രിൽ 8 മുതൽ 15 വരെ. സമയം: ഞായറാഴ്ചകളിൽ രണ്ടാം ആരാധനയയ്ക്ക് ശേഷം. മറ്റു ദിവസങ്ങളിൽ രാവിലെ 8.30 മുതൽ. എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.
2. അദ്ധ്യാപക പരിശീലനം: മഹായിടവക ക്രിസ്തീയ വിദ്യാഭ്യാസ സമിതി സംഘടിപ്പിക്കുന്ന, കാട്ടാക്കട ഏര്യയിലെ സൺഡേ സ്കൂൾ അദ്ധ്യാപകർക്കു വേണ്ടിയുള്ള പരിശീലനം മാർച്ച് 24 ശനി ഉച്ചയ്ക്ക് 1 മണിമുതൽ നമ്മുടെ പള്ളിയിൽ വച്ച് നടക്കുന്നു. കാട്ടാക്കട ഏര്യയിലെ എല്ലാ സൺഡേ സ്കൂൾ അദ്ധ്യാപകരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
3. കാട്ടാക്കട ഐക്യ കൺവെൻഷൻ: അറുപതാമത് കാട്ടാക്കട ഐക്യ കൺവെൻഷൻ മെയ് 4 മുതൽ 6 വരെ തീയതികളിൽ കാട്ടാക്കട ക്രിസ്ത്യൻ കോളെജ് മൈതാനത്ത് നടക്കും. Fr. ജോസഫ് പുത്തൻപുരയ്ക്കൽ ദൈവ വചനം സംസാരിക്കും. ഏവരും കടന്ന് വന്ന് അനുഗ്രഹം പ്രാപിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.