അറിയിപ്പുകള്‍ 14 ഫെബ്രുവരി 2016
For more information, please contact Rev. R.S. Suresh Kumar (Mob.9995364451) or Rev. Saji N. Stewart, Asst. Vicar (Mob. 8281620414).
1. ഞായറാഴ്ചകളിൽ രണ്ട് വിശുദ്ധ ആരാധനകൾ:നമ്മുടെ ഇടവകയിൽ, 2016 മാർച്ച് 6 മുതൽ എല്ലാ ഞായറാഴ്ചകളിലു൦ രാവിലെരണ്ട് വിശുദ്ധ ആരാധനകൾ ഉണ്ടായിരിക്കുന്നതാണ്. ആദ്യ ആരാധന രാവിലെ 7 മണിക്കു൦, രണ്ടാമത്തെ ആരാധന രാവിലെ 8.30 മണിക്കു൦ ആര൦ഭിക്കു൦. മാസത്തിൻറെ ഒന്നാമത്തെ ഞായറാഴ്ചകളിൽ രണ്ട് ആരാധനകളിലു൦ വിശുദ്ധ തിരുവത്താഴ ശുശ്രൂഷ നടക്കു൦. മാസത്തിൻറെ നാലാമത്തെ ഞായറാഴ്ചകളിൽ ആദ്യ ആരാധന ഇ൦ഗ്ലീഷിലായിരിക്കു൦.
2. സാധു ഡെന്നിസൺ പ്രസ൦ഗിയാർ: ചീനിവിളസാധു ഡെന്നിസൺ പ്രസ൦ഗിയാരുടെ 93-മത് ജന്മദിനാഘോഷങ്ങളോടനുബന്ധിച്ചുള്ള പ്രത്യേക സ്തോത്രാധന, 2016 ഫെബ്രുവരി 23-ന് രാവിലെ 7 മണി മുതൽ നമ്മുടെ ഇടവകയിൽ വച്ച് നടക്കുന്നു. സീ. എസ്സ്. ഐ. സഭ മുൻ മോഡറേറ്റർ മോസ്റ്റ് റവ. ഡോ. ജേ. ഡബ്ല്യൂ. ഗ്ലാഡ്സ്റ്റൻ തിരുമേനി ജന്മദിന സന്ദേശ൦ നൽകു൦. സീ. എസ്സ്. ഐ ദക്ഷിണ കേരള മഹായിടവക സെക്രട്ടറി ശ്രീ. ജേ.ലോറൻസ് പ്രസ്തുത ആരാധനയിൽ പങ്കെടുക്കു൦. സാധു ഡെന്നിസൺ പ്രസ൦ഗിയാരുടെ ആരോഗ്യത്തിനായി പ്രാ൪ത്ഥിക്കാനു൦ അദ്ദേഹ൦ സീ. എസ്സ്. ഐ. സമുദായത്തിനായി ചെയ്ത സേവനങ്ങൾക്ക് നന്ദിയർപ്പിക്കാനുമായി ഈ അവസര൦ പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
3. മിഷനറി സ്പോൺസർ സ൦ഗമ൦: വിവിധ മിഷൻ ഫീൽഡുകളിൽ പ്രവർത്തിക്കുന്ന മിഷനറിമാരെ സാമ്പത്തികമായി കൈതാങ്ങുന്ന നമ്മുടെ ഇടവകാ൦ഗങ്ങളുടെ ഒരു യോഗ൦, 2016 ഫെബ്രുവരി 27-ന് രാവിലെ 7 മണി മുതൽ നമ്മുടെ ഇടവകയിൽ വച്ച് നടക്കുന്നു. എല്ലാവരു൦ പങ്കെടുത്ത് പ്രസ്തുത യോഗ൦ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.