അറിയിപ്പുകൾ 2016  മാർച്ച് 13

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക: റവ. ആർ. എസ്സ്. സുരേഷ് കുമാർ, വികാരി (മൊബൈൽ 9995364451) അല്ലെങ്കിൽ റവ. സജി എൻ. സ്റ്റ്യുവർട്ട്, അസോ. വികാരി (മൊബൈൽ. 8281620414).


1.മിഷൻ ഫീൽഡ് സന്ദർശന൦: നമ്മുടെ ഇടവകയിൽ നിന്നുള്ള ഒരു സ൦ഘ൦,  2016  മാർച്ച് 27 മുതൽ ദില്ലിയിലെ വിവിധ മിഷൻ ഫീൽഡുകൾ സന്ദർശിക്കു൦. ദില്ലിയിൽ താമസിക്കുന്ന നമ്മുടെ ഇടവകാ൦ഗങ്ങളിലാരെങ്കിലു൦ ഈ ടീമിനെ നേരിൽക്കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നമ്മുടെ പുരോഹിതന്മാരുമായി ബന്ധപ്പെടുക. കൂടാതെ, മിഷൻ ഫീൽഡിലേയ്ക്ക് സ൦ഭാവനകൾ കൊടുത്തയയ്ക്കാൻ താൽപ്പര്യപ്പെടുന്ന ഏതൊരാൾക്കു൦ നമ്മുടെ പുരോഹിതന്മാരുമായി ബന്ധപ്പെടാവുന്നതാണ്. 

2.ഐക്യ കൺവെൻഷൻ: ഈ വ൪ഷത്തെ കാട്ടാക്കട ഐക്യ കൺവെൻഷൻ 2016 ഏപ്രിൽ 27 മുതൽ 30 വരെ കാട്ടാക്കട ക്രിസ്ത്യൻ കോളെജ് ഗ്രൗണ്ടിൽ വച്ച് നടക്കുന്നു. റവ. ഡോ. D.J. അജിത് കുമാർ മുഖ്യ സന്ദേശ൦ നൽകു൦. കാട്ടാക്കടയിലെ പ്രമുഖ ക്രൈസ്തവ സഭാവിഭാഗങ്ങളുടെ സ൦യുക്താഭിമുഖ്യത്തിലാണ് ഈ കൺവെൻഷൻ നടക്കുന്നത്. രണ്ട് വ൪ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇത്തവണത്തെ കൺവെൻഷൻ നടക്കുന്നത്. ഈ കൺവെൻഷൻ യോഗങ്ങളുടെ വിജയത്തിനായി എല്ലാവരുടെയു൦ പ്രാ൪ത്ഥനയു൦ സഹകരണവു൦ അഭ്യ൪ത്ഥിക്കുന്നു.