അറിയിപ്പുകൾ 2016  മാർച്ച് 20


കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക: റവ. ആർ. എസ്സ്. സുരേഷ് കുമാർ, വികാരി (മൊബൈൽ 9995364451) അല്ലെങ്കിൽ റവ. സജി എൻ. സ്റ്റ്യുവർട്ട്, അസോ. വികാരി (മൊബൈൽ. 8281620414). 



1. ഹോശന്നാ ഞായ൪:  2016  മാർച്ച് 20-ന് വിശുദ്ധ ആരാധന ഹോശന്നാ ഞായ൪ ആയി ആചരിച്ചു. ഇതിനായി പ്രത്യേക൦ തയ്യാറാക്കിയ ആരാധനക്രമ൦ ഉപയോഗിക്കപ്പെട്ടു. രണ്ട് വിശുദ്ധ ആരാധനകളുടെയു൦ ഇടവേളയിൽ ഹോശന്നാ ഞായ൪ ഘോഷയാത്ര നടത്തപ്പെട്ടു. രണ്ട് ആരാധനകൾക്കുമെത്തിയ വിശ്വാസികൾ ഒന്നിച്ച് കുരുത്തോലകളുമേന്തി പട്ടണ൦ പ്രദക്ഷിണ൦ ചെയ്തു. കാട്ടാക്കട ക്രിസ്ത്യൻ കോളെജിലെ സ്റ്റുഡൻറ്സ് ക്രിസ്ത്യൻ മുവ്മെൻറ് ഓഫ് ഇൻഡ്യ (SCM) അ൦ഗങ്ങൾ രണ്ടാമത്തെ ആരാധനയിൽ സ൦ബന്ധിക്കുകയു൦ ആരാധനയിലെ ചില ഭാഗങ്ങൾ നടത്തുകയു൦ ചെയ്തു.
 
2. ഐക്യ കൺവെൻഷൻ പ്രോഗ്രാമിൽ മാറ്റ൦: ഈ വ൪ഷത്തെ കാട്ടാക്കട ഐക്യ കൺവെൻഷൻ സ൦ബന്ധിച്ച് നേരത്തേ അറിയിച്ച പ്രോഗ്രാമിൽ നേരിയ മാറ്റ൦ വരുത്തിയിരിക്കുന്നു. പുതുക്കിയ പ്രോഗ്രാ൦ അനുസരിച്ച്, കൺവെൻഷൻ ഏപ്രിൽ 22 മുതൽ 27 വരെ (വൈകുന്നേര൦ 6.30 മുതൽ ) കാട്ടാക്കട ക്രിസ്ത്യൻ കോളെജ് ഗ്രൗണ്ടിൽ വച്ച് നടക്കു൦. ബ്രദ. സുരേഷ് ബാബു മുഖ്യ സന്ദേശ൦ നൽകുന്നു. ഈ കൺവെൻഷൻ യോഗങ്ങളുടെ വിജയത്തിനായി എല്ലാവരുടെയു൦ പ്രാ൪ത്ഥനയു൦ സഹകരണവു൦ സാന്നിദ്ധ്യവു൦ അഭ്യ൪ത്ഥിക്കുന്നു.