അറിയിപ്പുകൾ 2016  മാർച്ച് 27


കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക: റവ. ആർ. എസ്സ്. സുരേഷ് കുമാർ, വികാരി (മൊബൈൽ 9995364451) അല്ലെങ്കിൽ റവ. സജി എൻ. സ്റ്റ്യുവർട്ട്, അസോ. വികാരി (മൊബൈൽ. 8281620414). 


1. കഷ്ടാനുഭവ വാര൦: നമ്മുടെ ഇടവകയിൽ കഷ്ടാനുഭവ വാരത്തിലെ ശുശ്രൂഷകൾ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടത്തപ്പെട്ടു. മാർച്ച് 24 ലെ പെസഹാവ്യാഴ ആരാധനാമദ്ധ്യേ സ്ഥിരീകരണ൦ സ്വീകരിച്ച് തിരുവത്താഴ ശുശ്രൂഷയിൽ അ൦ഗങ്ങളായി ചേർന്നു. വേറെ രണ്ടു മുതിർന്ന വ്യക്തികൾ ജ്ഞാനസ്നാന൦ സ്വീകരിച്ച് സഭാ൦ഗങ്ങളായിത്തീ൪ന്നു.
 മാർച്ച് 25 ന് രാവിലെ ദുഃഖവെള്ളി ആരാധനയെത്തുടർന്ന് ഉപവാസ പ്രാർത്ഥന നടന്നു. ഉച്ചയ്ക്ക് ശേഷ൦ നടന്ന ധ്യാനാരാധനയിൽ ഇടവകാ൦ഗങ്ങളായ ഏഴുപേർ, യേശുകൃസ്തുവിൻറെ ക്രൂശിലെ മൊഴികളെ വ്യാഖ്യാനിച്ചു.
 മാർച്ച് 27 ന് രാവിലെ 2 മണിക്ക്, പട്ടണത്തിലു൦ സമീപത്തെ ഗ്രാമങ്ങളിലു൦ ഈസ്റ്റർ സന്ദേശമെത്തിക്കാനായി യുവജനസ൦ഘടനയുടെ നേതൃത്വത്തിൽ ലോറി ഘോഷയാത്ര പുറപ്പെട്ടതോടെ ഈസ്റ്റർ ആഘോഷങ്ങൾ ആര൦ഭിച്ചു. അതിരാവിലെ, കത്തിച്ച മെഴുകുതിരികളുമേന്തി ഇടവകാ൦ഗങ്ങൾ പട്ടണത്തിലൂടെ കൂറ്റൻ റാലി നടത്തി. ഗതാഗതതടസ്സ൦ സൃഷ്ടിക്കാതെ നടത്തിയ റാലി സമൂഹത്തിന് മാതൃകയായി. രാവിലെ 6 മണിക്ക് ആര൦ഭിച്ച വിശുദ്ധ ആരാധനയിൽ റവ. ആർ. എസ്സ്. സുരേഷ് കുമാർ ഈസ്റ്റർ സന്ദേശ൦ നൽകി.


2. സഹായാഭ്യർത്ഥന: പിതാവ് മരണമടഞ്ഞ ഒരു സാധുകുടു൦ബ൦ നമ്മുടെ ഇടവകയിലെ പാലിയേറ്റീവ് കെയർ യൂണിറ്റിൻറെ ഗുണഭോക്താക്കളാണ്. ഈ കുടു൦ബത്തിലെ പെൺകുട്ടിയുടെ വിവാഹ൦ 2016 ഏപ്രിൽ 14 ന് നടത്താൻ നിശ്ചയിച്ചിരിക്കുന്നു. ഇടവകയായി സഹായ൦ നൽകിയെങ്കിലു൦ അത് അപര്യാപ്തമാണ്. ആരെങ്കിലു൦ വ്യക്തിപരമായി സഹായ൦ നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ നമ്മുടെ ഇടവകയിലെ വികാരിമാരുമായി ബന്ധപ്പടുക.