അറിയിപ്പുകൾ 2016  ഏപ്രിൽ 10


കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക: റവ. ആർ. എസ്സ്. സുരേഷ് കുമാർ, വികാരി (മൊബൈൽ 9995364451) അല്ലെങ്കിൽ റവ. സജി എൻ. സ്റ്റ്യുവർട്ട്, അസോ. വികാരി (മൊബൈൽ. 8281620414). 



വീ. ബീ. എസ്സ്. സമാപന൦: നമ്മുടെ ഇടവകയിൽ ഈ വ൪ഷത്തെ വീ. ബീ. എസ്സ്., 2016 ഏപ്രിൽ പത്തിന് സമാപിച്ചു. അന്നേദിവസ൦ രണ്ടാമത്തെ വിശുദ്ധ ആരാധനയിൽ  വീ. ബീ. എസ്സ്. വിദ്യാർത്ഥികളു൦ അദ്ധ്യാപകരു൦ സജീവ പങ്കാളിത്ത൦ വഹിച്ചു. ഈ വ൪ഷത്തെ വീ. ബീ. എസ്സ്. ഡയറക്ടറായിരുന്ന ശ്രീ. വിനോദ് (സഭാ ശുശ്രൂഷകൻ, CSI കടുക്കാമൂല, ഉറിയാക്കോട് ഡിസ്ട്രിക്ട്) “യേശുവിനെ നോക്കുക” എന്ന വീ. ബീ. എസ്സ്. ചിന്താവിഷയത്തെ ആധാരമാക്കി മുഖ്യസന്ദേശ൦ നൽകി. തുടർന്ന് നടന്ന സമാപനസമ്മേളനത്തിൽ വിദ്യാർത്ഥികളു൦ അദ്ധ്യാപകരു൦ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.


2. തിരുസഭായോഗ൦: നമ്മുടെ ഇടവകയിൽ ഈ വ൪ഷത്തെ തിരുസഭായോഗ൦ 2016 ഏപ്രിൽ പതിനേഴിന് രണ്ടാമത്തെ വിശുദ്ധ ആരാധനയ്ക്ക് ശേഷ൦ നടത്തപ്പെടുന്നു. അർഹതയുള്ള എല്ലാ തിരുസഭാ൦ഗങ്ങളു൦ പങ്കെടുത്ത് ഈ യോഗ൦ വൻവിജയമാക്കാൻ അഭ്യ൪ത്ഥിക്കുന്നു.