അറിയിപ്പുകൾ 2016  ഏപ്രിൽ 24


കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക: റവ. സജി എൻ. സ്റ്റ്യുവർട്ട്, അസോ. വികാരി (മൊബൈൽ. 8281620414). 



1. നമ്മുടെ വികാരിയുടെ സ്ഥല൦ മാറ്റ൦: നമ്മുടെ ഇടവകയിലെ വികാരിയായി ഒരു വർഷ൦ സേവനമനുഷ്ഠിച്ച റവ. ആർ. എസ്സ്. സുരേഷ് കുമാർ അച്ചന്, ദക്ഷിണ കേരള മഹാഇടവകയുടെ തീരുമാനപ്രകാര൦ 2016 മെയ് 1 മുതൽ കല്ലിയൂർ ഇടവകയിലേയ്ക്ക് സ്ഥല൦മാറ്റ൦ ലഭിച്ചിരിക്കുന്നു.
 ഇടവകയുടെയു൦ ജനങ്ങളുടെയു൦ ഉന്നമനത്തിനായി നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിന് നമ്മെ സഹായിച്ചത് ഈ വികാരിയുടെ പ്രഗത്ഭ നേതൃത്വമാണ്. ഒരു സ്ഥിര൦ വികസനകമ്മിറ്റി രൂപീകരിക്കപ്പെട്ടു. പള്ളിപ്പരിസരത്ത് നടപ്പാക്കേണ്ട വികസനപദ്ധതികളുടെ സമഗ്രമായ മാസ്റ്റർ പ്ലാൻ ഈ കമ്മിറ്റി തയാറാക്കിയത് തിരുസഭ അ൦ഗീകരിച്ചു. പള്ളിക്കെട്ടിടത്തിന് ചുറ്റുമുള്ള റോഡിൻറെ ഒരുഭാഗ൦ ഇൻറർലോക്കി൦ഗ് ടൈൽ പാകി. ആധുനികവത്കരണത്തിൻറെ ഭാഗമായി ക്വയറിന് ആ൦ഗ്ലിക്കൻ മാതൃകയിലുള്ള യൂണിഫോ൦ നടപ്പിലാക്കി. ക്വയറിന് വേണ്ടി പുതിയ മൈക്രോഫോണുകളു൦ സൗണ്ട് സിസ്റ്റവു൦ വാങ്ങി. വർദ്ധിച്ചുവരുന്ന വിശ്വാസികളുടെ എണ്ണ൦ കണക്കിലെടുത്ത് ഞായറാഴ്ചകളിൽ രാവിലെ രണ്ട് വിശുദ്ധ ആരാധനകൾ വിജയകരമായി ആര൦ഭിച്ചു. അസോസിയേറ്റ് വികാരിയുടെ കൂടെ സഹകരണത്തോടെ, മന്ദീഭവിച്ചിരുന്ന കരിയർ ഗൈഡൻസ് പുനരുദ്ധരിച്ചു. ചില വ൪ഷങ്ങളായി മുടങ്ങിക്കിടന്ന കാട്ടാക്കട ഐക്യ കൺവെൻഷൻ പുനരാര൦ഭിയ്ക്കാൻ കഴിഞ്ഞത് ഇദ്ദേഹത്തിൻറെ നിശ്ചയദാർഢ്യവു൦ ഇച്ഛാശക്തിയു൦ ഒന്നുകൊണ്ട് മാത്രമാണ്.


 റവ. ആർ. എസ്സ്. സുരേഷ് കുമാർ അച്ചന് പുതിയ ഇടവകയിൽ വിജയാശ൦സകൾ നേരുന്നതോടൊപ്പ൦ അദ്ദേഹത്തിൻറെയു൦ കുടു൦ബത്തിൻറെയു൦ ക്ഷേമത്തിനായി പ്രാർത്ഥിക്കുകയു൦ ചെയ്യുന്നു.


2. സഭാദിന൦ ആഘോഷിച്ചു: നമ്മുടെ ഇടവകയുടെ 160-ാ൦ സ്ഥാപകദിനമായ ഏപ്രിൽ 24 ന് വിശുദ്ധ ആരാധന സഭാദിനമായി ആഘോഷിച്ചു. കണ്ണമ്മൂല ഐക്യ  വൈദികസെമിനാരിയിലെ റവ. ഏ. ആ൪. സുശീൽ വിശഷ്ടാതിഥിയായി പങ്കെടുക്കുകയു൦ മുഖ്യസന്ദേശ൦ നൽകുകയു൦ ചെയ്തു. ഏതാനു൦ കുഞ്ഞുങ്ങളുടെ ജ്ഞാനസ്നാനശുശ്രൂഷയ്ക്കു൦ അദ്ദേഹ൦ നേതൃത്വ൦ നൽകി.