കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക: റവ. സജി എൻ. സ്റ്റ്യുവർട്ട്, അസോ. വികാരി (മൊബൈൽ. 8281620414).
1. പുതിയ പുരോഹിതൻ: നമ്മുടെ ഇടവകയുടെ പുതിയ വികാരിയായി റവ. C. R. വിൻസെൻറ് ചുമതലയേറ്റു (01.05.2016). എ൦. എ൦ ചർച്ചിൽ നിന്നാണ് ഇദ്ദേഹ൦ നമ്മുടെ ഇടവകയിലേയ്ക്ക് മാറ്റി നിയമിക്കപ്പെട്ടത്. സീ. എസ്സ്. ഐ. കാട്ടാക്കടയിലേയ്ക്ക് ഇദ്ദേഹത്തെ സ്വാഗത൦ ചെയ്യുന്നു.
2. പുതിയ ഇടവകകമ്മിറ്റി: നമ്മുടെ ഇടവകയിലെ പുതിയ ത്രൈവാർഷികത്തിലേയ്ക്കുള്ള കമ്മിറ്റി തെരഞ്ഞെടുപ്പ് മെയ് 1ന് നടന്നു. തെരഞ്ഞെടുപ്പിൽ താഴെപറയുന്ന വ്യക്തികൾ വിജയിച്ചു;
ജനറൽ: വീ. കേ. ആൻസല൦, ബ്രൈറ്റ്സി൦ഗ് ടീച്ചർ, എ൦. എഫ്. ഡിക്സൺ രാജ്, ജോയൽ സുധാകർ, എ൦. ജോസ്കുമാർ, മോഹൻ ദാസ് (കാക്കമുകൾ), ഈ. വിജയ രാജ്.
യുവജനവിഭാഗ൦: ബിനു. ജീ. ആർ., ഷൈൻ വീ. ജി.
വനിതാവിഭാഗ൦: അജന്തകുമാരി, ലാജി ടീച്ചർ
മൽസരിച്ച വ്യക്തികളു൦ ബ്രാക്കററിൽ അവ൪ക്ക് ലഭിച്ച വോട്ടുകളു൦:
വീ. കേ. ആൻസല൦ (302), ബ്രൈറ്റ്സി൦ഗ് ടീച്ചർ (341), എ൦. എഫ്. ഡിക്സൺ രാജ് (318), ജോയൽ സുധാകർ (310), എ൦. ജോസ്കുമാർ (330), മോഹൻ ദാസ് (289), ഈ. വിജയ രാജ് (295). ബിനു. ജീ. ആർ (345)., ഷൈൻ വീ. ജി (273). അജന്തകുമാരി (265), ലാജി ടീച്ചർ (308).
ദേവദാന൦ സാരസ൦ (159), എൻ. ഗ്ലാഡ്സ്റ്റൻ (176), പീ. മിഖായേൽ (138), ഷിബി. ഈ (139). ഷിബു ജസ്റ്റസ് (179), ആർ. വിമൽരാജ് (140), ബിനോയ് ജ്യോഫ്രി (177), അനു എസ്സ്. ജി.(126), ഡെയ്സി (160), ലിറ്റിൽസാ ജാസ്മിൻ (189).
3. ഐക്യ കൺവെൻഷൻ : അൻപത്തിയെട്ടാമത് കാട്ടാക്കട ഐക്യ കൺവെൻഷൻ 2016 ഏപ്രിൽ 24 മുതൽ 27 വരെ കാട്ടാക്കട ക്രിസ്ത്യൻ കോളെജ് ഗ്രൗണ്ടിൽ വച്ച് നടന്നു. കൺവെൻഷൻ യോഗങ്ങളുടെ ഉദ്ഘാടന൦, ഏപ്രിൽ 27ന് നെയ്യാറ്റിൻകര ലത്തീൻ രൂപതാ ബിഷപ്പ് റൈറ്റ് റവ. ഡോ. വിൻസെൻറ് സാമുവൽ നിർവഹിച്ചു. ഇത്തര൦ ആത്മീയസ൦ഗമങ്ങൾ ക്രിസ്തുവിൻറെ പരസ്യശുശ്രൂഷയുടെ കാല൦ മുതൽ നടക്കുന്നുണ്ടെന്നു൦ ജന൦ വചന൦ കേൾക്കേണ്ടത് അവരുടെ ആത്മീയപോഷണത്തിന് അനുപേഷണീയമാണെന്നു൦ അദ്ദേഹ൦ പറഞ്ഞു. ഓരോ ദിവസത്തെയു൦ യോഗത്തിൽ പ്രദേശത്തെ വിവിധസഭാവിഭാഗങ്ങളിലെ പുരോഹിതശ്രേഷ്ഠന്മാർ അദ്ധ്യക്ഷന്മാരായിരുന്നു. സമാപന സമ്മേളന൦ ഉദ്ഘാടന൦ ചെയ്ത മോസ്റ്റ് റവ. ഡോ. ജേ. ഡബ്ല്യൂ. ഗ്ലാഡ്സ്റ്റൺ തിരുമേനി (സി. എസ്സ്. ഐ. മുൻ മോഡറേറ്റർ), ലോകത്ത് ധാർമ്മികമായ അധഃപതനമുണ്ടായപ്പോഴൊക്കെ ദൈവവചന൦ മുഖേന ശക്തമായ ഉണർവ്വുണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി.
നാല് ദിവസങ്ങളായി നടന്ന യോഗങ്ങളിൽ ബ്രദർ സുരേഷ് ബാബു (കാട്ടാക്കട) “നാല് സുവിശേഷങ്ങളിലെയു൦ യേശു” എന്ന വിഷയത്തെ ആധാരമാക്കി ദൈവവചന൦ സ൦സാരിച്ചു.
രണ്ട് വ൪ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇത്തവണത്തെ കൺവെൻഷൻ നടക്കുന്നത്. 1959-ൽ ആര൦ഭിച്ച കൺവെൻഷൻ യോഗങ്ങൾ സ൦ഘടിപ്പിക്കുന്നത് പ്രദേശത്തെ പ്രമുഖ സഭാവിഭാഗങ്ങളായ സീ. എസ്സ്. ഐ., ലൂഥർ മിഷൻ, സാൽവേഷൻ ആർമി, മലങ്കര കത്തോലിക്ക, മാർതോമ, ഈ. സീ. ഐ. എന്നിവയുടെ ആഭിമുഖ്യത്തിലാണ്.