അറിയിപ്പുകൾ 2016  മെയ് 29


കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക: റവ. വിൻസെൻറ് (മൊബൈൽ 9446850066) അല്ലെങ്കിൽ റവ. സജി എൻ. സ്റ്റ്യുവർട്ട്, അസോ. വികാരി (മൊബൈൽ. 8281620414). 



റവ. വിനോദ് ഡീ. സാരസം : നമ്മുടെ ഇടവകാംഗമായ റവ. വിനോദ് ഡീ. സാരസം മെയ് 29ന് ഇടവക ആരാധനകളിൽ പങ്കെടുക്കുകയും രണ്ട് ആരാധനകളിലും മുഖ്യ സന്ദേശം നല്കുകയും ചെയ്തു. മുംബൈയിലെ മെതഡിസ്റ്റ് സഭയിൽ ശുശ്രൂഷ ചെയ്യുന്ന ഇദ്ദേഹം വരൾച്ചാ ദുരിതമനുഭവിക്കുന്ന  മഹാരാഷ്ട്രയിലെ ജനങ്ങൾക്കായി പ്രാർഥനാ സഹായങ്ങൾ അഭ്യർത്ഥിക്കുകയും, ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ക്രൈസ്തവസഭകൾ വഹിക്കുന്ന പങ്ക് എടുത്ത് പറയുകയും ചെയ്തു.
ഐ.ടി.ഐ. അഡ്മിഷൻ: സീ.എസ്സ്.ഐ. ദക്ഷിണ കേരളമഹാഇടവകയുടെ നിയന്ത്രണത്തിലുള്ള കൊടിയന്നൂർക്കോണം, മലയിൻകീഴ്  എന്നീ ഐ.ടീ. ഐ.കളിൽ  വിവിധ ട്രേഡ്/ കോഴ്സുകളിലേയ്ക്ക്  അഡ്മിഷൻ നടക്കുന്നു. എസ്സ്. എസ്സ് . എൽ. സീ. ജയിച്ചവർക്ക് അപേക്ഷിക്കാവുന്നതാണ്. കൊടിയന്നൂർക്കോണം ഐ.ടീ. ഐ. യിൽ ചില കോഴ്സുകളിലേയ്ക്ക് എസ്സ്. എസ്സ് . എൽ. സീ. തോറ്റവർക്കും  അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് അതാത് ഐ.ടീ. ഐ.  കളുമായി ബന്ധപ്പെടാവുന്നതാണ്.
സഹായാഭ്യർത്ഥന : നമ്മുടെ ഇടവകയിൽ നിന്ന് പാലിയേറ്റീവ്  കെയർ മുഖേന സഹായം ലഭിച്ചുകൊണ്ടിരിക്കുന്ന ഉറിയാക്കോട് സ്വദേശിനിയായ  ഒരു വികലാംഗ യുവതിയുടെ വിവാഹം 2016 ജൂൺ 23ന് നടത്താൻ നിശ്ചയിച്ചിരിക്കുന്നു. ഈ യുവതിയുടെ പിതാവ് മരണപ്പെട്ടതും മാതാവ് രോഗിയുമാണ്. വിവാഹ ധനസഹായം നൽകാൻ ഉദ്ദേശിക്കുന്ന സുമനസ്സുകൾ നമ്മുടെ പുരോഹിതന്മാരുമായി ബന്ധപ്പെടുക.