അറിയിപ്പുകൾ 2016 ജൂലൈ 17 മുതൽ 31 വരെ
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക: റവ. C.R. വിൻസെൻറ് (മൊബൈൽ 9446850066) അല്ലെങ്കിൽ റവ. സജി എൻ. സ്റ്റ്യുവർട്ട്, അസോ. വികാരി (മൊബൈൽ. 8281620414).
- തിരുസഭാ യോഗം: നമ്മുടെ ഇടവകയിലെ വാർഷിക പൊതുയോഗം (തിരുസഭാ യോഗം) ജൂലൈ 17 ഞായർ രാവിലെ 10.30 ന് നടന്നു. റവ. C.R. വിൻസെൻറ് അദ്ധ്യക്ഷനായിരുന്നു. റവ. സജി എൻ. സ്റ്റ്യുവർട്ട് സംബന്ധിച്ചു. ചർച്ച് അക്കൗണ്ടൻറ് ബിനു ജീ . ആർ. ഈ സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. ആകെ 55 ലക്ഷം രൂപ വരവും അത്രയും തുക ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് തിരുസഭായോഗം അംഗീകരിച്ചു.
- വാർഡ് കൺവെൻഷൻ: നമ്മുടെ ഇടവകയുടെ ഇരുപത്തൊന്നാമത് വാർഡ് കൺവെൻഷൻ ഒന്നാം വാർഡ് കേന്ദ്രമാക്കി ജൂലൈ 24 ന് വൈകിട്ട് നടത്തപ്പെട്ടു. നമ്മുടെ പുരോഹിതന്മാരുടെ നേതൃത്വത്തിൽ നടന്ന കൺവെൻഷനിൽ റവ. എൻ. മിശിഹാ ദാസ് (സീ.എസ്സ് .ഐ. ചായ്ക്കോട്ടുകോണം ദൈവവചനം സംസാരിച്ചു. ശ്രീ. ജസ്റ്റിൻ ജോയ് (കുഴലാർ) എന്നയാളുടെ ഭാവനാങ്കണത്തിലാണ് യോഗം നടത്തപ്പെട്ടത്.
- ഇംഗ്ലിഷ് ആരാധന ക്രമം: നമ്മുടെ ഇടവകയിൽ ഇംഗ്ലിഷ് ആരാധനകളിൽ ഉപയോഗിക്കുന്നതിനായി ഒരു ലഘുപുസ്തകം തയാറാക്കപ്പെട്ടു. ഇംഗ്ലിഷിലുള്ള സാധാരണ ആരാധന ക്രമം, തിരുവത്താഴത്തിനുള്ള ലഘു ആരാധനക്രമം തെരഞ്ഞെടുക്കപ്പെട്ട ഇംഗ്ലിഷ് പാട്ടുകൾ, തെരഞ്ഞെടുക്കപ്പെട്ട സങ്കീർത്തനങ്ങൾ എന്നിവ അടങ്ങിയതാണ് ഈ പുസ്തകം. ദക്ഷിണ കേരള മഹായിടവകയുടെ മലയാളം ആരാധന ക്രമത്തിൻറെ മാതൃകയിൽ തയ്യാറാക്കപ്പെട്ടതാണ് സാധാരണ ആരാധന ക്രമം. പാട്ടുകളോടൊപ്പം അവയെപ്പറ്റിയുള്ള ലഘു വിവരണങ്ങളും ചേർത്തിട്ടുണ്ട്. നമ്മുടെ ഇടവകയിലെ പുരോഹിതന്മാരുടെ മേൽ നോട്ടത്തിൽ ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത് വിൽഫ്രഡ് രാജ് ആണ്. നമ്മുടെ ഇടവകയിൽ ആദ്യത്തെ ഇംഗ്ലിഷ് തിരുവത്താഴം ജൂലൈ 31 ന് നടന്നു. മാസത്തിൻറെ അഞ്ചാം ഞായർ രാവിലെ 7.00 മണിക്കുള്ള ആരാധന ഇംഗ്ലിഷ് തിരുവത്താഴ ആരാധന ആയിരിക്കും. കഴിഞ്ഞ ഏതാനും വർഷങ്ങളായി മാസത്തിൻറെ നാലാം ഞായർ രാവിലെ 7.00 മണിക്ക് ഇംഗ്ലിഷിലുള്ള സാധാരണ ആരാധന നടന്നു വരുന്നു.
- മിഷൻ ഞായർ: ജൂലൈ 31 നമ്മുടെ ഇടവകയിൽ മിഷൻ ഞായർ ആയി ആചരിച്ചു. റവ. സുധീർ ദൈവവചനം സംസാരിക്കുകയും മിഷൻ ഫീൽഡിലെ തൻറെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. അമരവിള ഇടവകാംഗമായ ഇദ്ദേഹം സീ.എസ്.ഐ. ഒഡീഷ മിഷൻ ഫീൽഡിൻറെ തലവനായി പ്രവർത്തിക്കുന്നു. മാസത്തിൻറെ അഞ്ചാം ഞായർ രാവിലെ 8.30 മണിക്കുള്ള ആരാധന നമ്മുടെ ഇടവകയിൽ മിഷനറി പ്രവർത്തനങ്ങളെ ഓർമ്മിക്കാനായി മാറ്റി വയ്ക്കപ്പെട്ടിരിക്കുകയാണ്.