അറിയിപ്പുകൾ 2016 ഒക്ടോബർ 30 വരെ
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക: റവ. C.R. വിൻസെൻറ് (മൊബൈൽ 9446850066) അല്ലെങ്കിൽ റവ. സജി എൻ. സ്റ്റ്യുവർട്ട്, അസോ. വികാരി (മൊബൈൽ. 8281620414).
- ബാലജന ഞായർ: നമ്മുടെ ഇടവകയിൽ ഒക്ടോബർ 9 ബാലജന ഞായറായി ആചരിച്ചു. രണ്ട് വിശുദ്ധ ആരാധനകളിലും ബാലജന സംഘടനാംഗങ്ങൾ വിവിധ ഭാഗങ്ങൾ നടത്തി. ബാലജന സംഘടനാ കൺവീനർ വിനോജ് ഡീ. സാരസം മുഖ്യ സന്ദേശം നൽകി.
- സീനിയർ സിറ്റിസൺസ് വാരം: ഇടവകയിൽ ഒക്ടോബർ 23 മുതൽ 31 വരെ സീനിയർ സിറ്റിസൺസ് വാരമായി ആചരിച്ചു. ഒക്ടോബർ 23- ന് രണ്ട് വിശുദ്ധ ആരാധനകളിലും സീനിയർ സിറ്റിസൺസ് സംഘടനാംഗങ്ങൾ വിവിധ ഭാഗങ്ങൾ നടത്തി. ആദ്യത്തെ ഇംഗ്ലീഷ് ആരാധനയിൽ പ്രൊഫ. ഡെയ്‌സ്‌ലെറ്റും, തുടർന്നുള്ള മലയാളം ആരാധനയിൽ ശ്രീ. ക്രിസ്തുദാസ് സാരസവും ദൈവ വചനം സംസാരിച്ചു. ഒക്ടോബർ 31 -ന് സമാപന ആരാധനയിൽ റവ. എഡിസൺ (ഡയറക്ടർ, ബെഥേൽ ഗ്രാം ബഥനി വൃദ്ധമന്ദിരം, മുക്കോലയ്ക്കൽ,തിരുവന്തപുരം) മുഖ്യാതിഥിയായിരുന്നു.
- വാർഡ് കൺവെൻഷൻ: നമ്മുടെ ഇടവകയുടെ ഇരുപത്തിരണ്ടാമത് വാർഡ് കൺവെൻഷൻ മൂന്നാം വാർഡ് കേന്ദ്രമാക്കി ഒക്ടോബർ 2- ന് വൈകിട്ട് നടത്തപ്പെട്ടു. നമ്മുടെ പുരോഹിതന്മാരുടെ നേതൃത്വത്തിൽ നടന്ന കൺവെൻഷനിൽ റവ. എസ്സ് . ഗോഡ്‌വിൻ (സീ. എസ്. ഐ., കഴിവൂർ) ദൈവവചനം സംസാരിച്ചു. ശ്രീ. സ്റ്റീഫൻസൺ, അരുവിമുഖം എന്നയാളുടെ ഭാവനാങ്കണത്തിലാണ് യോഗം നടന്നത്.