Official Website of CSI Parish Kattakada, Thiruvananthapuram, Kerala

Official Website of CSI Parish Kattakada, Thiruvananthapuram, Kerala
Red Colour Orange Colour Green Colour Blue Colour

Wide Default

മോസ്റ്റ്‌. റവ. ഡോ. ഐ. യേശുദാസൻ തിരുമേനി അന്തരിച്ചു.


Most Rev Isaiah Jesudasan

          യേശുദാസൻ തിരുമേനി അമരവിള കരിയൽ തോട്ടം കുടുംബത്തിൽ ജെ.ഐശയ്യ അച്ചന്റെയും ലിസിയുടെയും ആറാമത്തെ മകനായി 1925 ഫെബ്രുവരി 14 -നു ജനിച്ചു. മാർത്താണ്ടം ഹൈസ്കൂൾ, നെയ്യാറ്റിൻകര ഹൈസ്കൂൾഎന്നിവടങ്ങളിലെ പഠനത്തിനു ശേഷം കണ്ണമ്മുല വൈദിക സെമിനാരിയിൽ നിന്നും എൽ. റ്റി. എച്ചും സെറംപൂർ കോളേജിൽ നിന്ന് ബി.ഡിയും ലിയോനാർ തിയോളജി സെമിനാരിയിൽ നിന്ന്  എസ്. റ്റി. എമ്മും കരസ്ഥമാക്കി. സെറംപൂർ യുണിവേഴ്സിറ്റി അദ്ദേഹത്തിനു ഡോക്ടറേറ്റ്  നൽകി ആദരിച്ചു.

          കോടങ്കര, പരശുവക്കൽ എന്നീ ഇടവകകളിൽ ശുശ്രുഷകനായും കണ്ണമ്മുല വൈദീക സെമിനാരിയിൽ ലക്ചറായും പ്രിന്സിപ്പളായും ശുശ്രുഷ ചെയ്തു. 1973- ൽ മഹായിടവക ഉപാധ്യക്ഷനായി ഇരിക്കവേ ബിഷപ്പായി നിയുക്തനായി. 1990 വരെ മഹായിടവക ബിഷപ്പായി തുടർന്ന അദ്ദേഹം 1980- ൽ സി.എസ്.ഐ. സഭയുടെ ഡെപ്യൂട്ടി മോഡറേറ്ററും 1982 -1987 സി.എസ്.ഐ. സഭയുടെ മോഡറേറ്ററായും ചുമതലകൾ നിർവഹിച്ചു.

          വേൾഡ് കൗണ്‍സിൽ ഓഫ് ചർച് സെൻട്രൽ കമ്മറ്റി അംഗം, ആംഗ്ലിക്കൻ കണ്‍സെർവേറ്റീവ്  കൗണ്‍സിൽ അംഗം, കൗണ്‍സിൽ ഫോർ വേൾഡ് മിഷൻ അംഗം എന്നീ നിലകളിൽ ലോക ശ്രദ്ധ നേടി. സി.എസ്.ഐ. കൗണ്‍സിൽ ഫോർ ചൈൽഡ്  കെയർ, ക്രിസ്ത്യൻ മെഡിക്കൽ കോളേജ് വെല്ലൂർ, എക്യുമെനിക്കൽ ക്രിസ്ത്യൻ സെൻറർ ബാംഗ്ലൂർ തുടങ്ങി ഒട്ടനവധി ദേശീയ പ്രസ്ഥാനങ്ങൾക്ക്‌  നേതൃത്വം നല്കി. വിരമിച്ചതിനു ശേഷം സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ്  ഡെവലപ്പ്മെന്റ്  ഓഫ് റൂറൽ  പീപ്പിൾ എന്ന സംഘടനയിലുടെ ദരിദ്രർക്കും പാർശ്വവല്കരിക്കപെട്ടവർക്കും സഹായഹസ്തമേകി.