അറിയിപ്പുകള്‍ 4 മെയ് 2014
(വിശദ വിവരങ്ങള്‍ക്ക് ശ്രീ. ബ്രൈറ്റ്സിംഗ് (ഇടവക സെക്രട്ടറി) നമ്പ: 9495302818)
1.പുരോഹിതര്‍ ചുമതലയേറ്റു.
നമ്മുടെ ഇടവകയില്‍ പുതുതായി നിയമനം ലഭിച്ച ഇടവകാ ശുശ്രൂഷകന്‍ റവ.കെ.പി.മോഹന്‍ദാസ്, ഇടവകാ സഹശുശ്രൂഷകന്‍ റവ.ആര്‍. ഷിബു എന്നിവര്‍ 01/05/2014 മുതല്‍ ചുമതലയേറ്റു. സഭാ ആരാധനയില്‍ ഇടവക സെക്രട്ടറി അവര്‍ക്കു ഹൃദ്യമായ വരവേല്‍പ് നല്‍കി. തിരുവത്താഴ ശുശ്രൂഷയും പട്ടക്കാര്‍ നിര്‍വഹിച്ചു. പട്ടക്കാരുടെ ശുശ്രൂഷ ഇടവകക്കു ഏറ്റവും അനുഗ്രഹപ്രദമാകട്ടെ എന്ന് ആശംസിക്കുന്നു.
2.പുതുതായി ചുമതലയേറ്റു:
എം.ടി.എച്ച്. പഠനം വിജയകരമായി പുര്‍ത്തിയാക്കിയ നമ്മുടെ ഇടവകാ അംഗങ്ങളായ ദക്ഷിണ കേരള മഹാ ഇടവകയിലെ രണ്ടു പട്ടക്കാര്‍ക്ക് പുതിയ ചുമതലകള്‍ നല്‍കി. കോട്ടയത്തു നിന്നും വൈദിക ഉപരിപഠനം നേടിയ റവ. സുനില്‍ സൈ അഞ്ചുമരങ്കാല സി.എസ്.ഐ. ഇടവകയില്‍ സഹശുശ്രൂഷകനായും മധുരയില്‍ നിന്നും വൈദിക ഉപരിപഠനം നേടിയ റവ. പ്രശാന്ത് എസ്.പി. ചാണി സി.എസ്.ഐ. ഇടവകയില്‍ സഹശുശ്രൂഷകനായും ചുമതലയേറ്റു. കാട്ടാക്കട ഇടവകയുടെ ആശംസകള്‍ അര്‍പ്പിക്കുന്നതോടൊപ്പം ദൈവകൃപ അവരുടെ ശുശ്രൂഷയില്‍ അനുഭവവേദ്യമാകുവാന്‍ പ്രാര്‍ത്ഥിക്കുന്നു.







