Official Website of CSI Parish Kattakada, Thiruvananthapuram, Kerala

Official Website of CSI Parish Kattakada, Thiruvananthapuram, Kerala
Red Colour Orange Colour Green Colour Blue Colour

Wide Default

  അറിയിപ്പുകള്‍ 14  ഫെബ്രുവരി 2016

For more information, please contact Rev. R.S. Suresh Kumar (Mob.9995364451) or Rev. Saji N. Stewart, Asst. Vicar (Mob. 8281620414).

  1. ഞായറാഴ്ചകളിൽ രണ്ട് വിശുദ്ധ ആരാധനകൾ:നമ്മുടെ ഇടവകയിൽ,  2016  മാർച്ച് 6 മുതൽ എല്ലാ ഞായറാഴ്ചകളിലു൦ രാവിലെരണ്ട് വിശുദ്ധ ആരാധനകൾ ഉണ്ടായിരിക്കുന്നതാണ്.  ആദ്യ ആരാധന രാവിലെ 7 മണിക്കു൦, രണ്ടാമത്തെ ആരാധന രാവിലെ 8.30 മണിക്കു൦ ആര൦ഭിക്കു൦. മാസത്തിൻറെ ഒന്നാമത്തെ ഞായറാഴ്ചകളിൽ രണ്ട് ആരാധനകളിലു൦ വിശുദ്ധ തിരുവത്താഴ ശുശ്രൂഷ നടക്കു൦. മാസത്തിൻറെ നാലാമത്തെ ഞായറാഴ്ചകളിൽ ആദ്യ ആരാധന ഇ൦ഗ്ലീഷിലായിരിക്കു൦.

 

2. സാധു ഡെന്നിസൺ പ്രസ൦ഗിയാർ: ചീനിവിളസാധു ഡെന്നിസൺ പ്രസ൦ഗിയാരുടെ 93-മത് ജന്മദിനാഘോഷങ്ങളോടനുബന്ധിച്ചുള്ള പ്രത്യേക സ്തോത്രാധന, 2016 ഫെബ്രുവരി 23-ന് രാവിലെ 7 മണി മുതൽ നമ്മുടെ ഇടവകയിൽ വച്ച് നടക്കുന്നു. സീ. എസ്സ്. ഐ. സഭ മുൻ മോഡറേറ്റർ മോസ്റ്റ് റവ. ഡോ. ജേ. ഡബ്ല്യൂ. ഗ്ലാഡ്സ്റ്റൻ തിരുമേനി ജന്മദിന സന്ദേശ൦ നൽകു൦. സീ. എസ്സ്. ഐ ദക്ഷിണ കേരള മഹായിടവക സെക്രട്ടറി ശ്രീ. ജേ.ലോറൻസ് പ്രസ്തുത ആരാധനയിൽ പങ്കെടുക്കു൦. സാധു ഡെന്നിസൺ പ്രസ൦ഗിയാരുടെ ആരോഗ്യത്തിനായി പ്രാ൪ത്ഥിക്കാനു൦ അദ്ദേഹ൦ സീ. എസ്സ്. ഐ. സമുദായത്തിനായി ചെയ്ത സേവനങ്ങൾക്ക് നന്ദിയർപ്പിക്കാനുമായി ഈ അവസര൦ പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

 

3. മിഷനറി സ്പോൺസർ സ൦ഗമ൦: വിവിധ മിഷൻ ഫീൽഡുകളിൽ പ്രവർത്തിക്കുന്ന മിഷനറിമാരെ സാമ്പത്തികമായി കൈതാങ്ങുന്ന നമ്മുടെ ഇടവകാ൦ഗങ്ങളുടെ ഒരു യോഗ൦, 2016 ഫെബ്രുവരി 27-ന് രാവിലെ 7 മണി മുതൽ നമ്മുടെ ഇടവകയിൽ വച്ച് നടക്കുന്നു. എല്ലാവരു൦ പങ്കെടുത്ത് പ്രസ്തുത യോഗ൦ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.