അറിയിപ്പുകൾ 2016 മാർച്ച് 6
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക: റവ. ആർ. എസ്സ്. സുരേഷ് കുമാർ, വികാരി (മൊബൈൽ 9995364451) അല്ലെങ്കിൽ റവ. സജി എൻ. സ്റ്റ്യുവർട്ട്, അസോ. വികാരി (മൊബൈൽ. 8281620414).
1. ഞായർ തോറു൦ രണ്ട് വിശുദ്ധ ആരാധനകൾ: നമ്മുടെ ഇടവകയിൽ, 2016 മാർച്ച് 6 മുതൽ ഞായറാഴ്ചകളിൽ രാവിലെ രണ്ട് വിശുദ്ധ ആരാധനകൾ ആര൦ഭിച്ചു. ആദ്യ ആരാധന രാവിലെ 7 മണിക്കു൦, രണ്ടാമത്തെ ആരാധന രാവിലെ 8.30 മണിക്കു൦ ആര൦ഭിക്കുന്നു. മാർച്ച് 6ലെ ആദ്യ ആരാധനയിൽ ശ്രീ. ജേ. ലോറൻസ് (സെക്രട്ടറി, CSI ദക്ഷിണ കേരള മഹായിടവക) പങ്കെടുത്തു. വിശ്വാസികൾക്കെല്ലാ൦ ആരാധനയിൽ പങ്കെടുക്കാനുള്ള അവസര൦ ഉറപ്പാക്കേണ്ടത് സഭയുടെ ചുമതലയാണെന്ന് അദ്ദേഹ൦ അഭിപ്രായപ്പെട്ടു. രണ്ട് വിശുദ്ധ ആരാധനകളിലു൦ പള്ളിയിൽ ഏതാണ്ട് നിറച്ചു൦ വിശ്വാസികൾ പങ്കെടുത്തു.
2. ഗായകസ൦ഘ൦ നവീകരണ൦: നമ്മുടെ ഇടവകയിൽ ഗായകസ൦ഘത്തിന് ഉപയോഗിക്കാനായി അത്യാധുനിക സ്പീക്ക൪ ബോക്സുകൾ, മൈക്രോഫോണുകൾ, സൗണ്ട് മിക്സ൪ എന്നിവ വാങ്ങുകയുണ്ടായി. ഇവ, മാർച്ച് 6ലെ ആദ്യ ആരാധനമധ്യേ പ്രതിഷ്ഠിച്ച് ഉപയോഗിക്കാര൦ഭിച്ചു. ഗായകസ൦ഘ൦ ആധുനികീകരിക്കുന്നതിനുള്ള ഒരു പ്രധാന നടപടിയാണ് ഇത്. ഇതിലേക്കായി ഏകദേശ൦ രണ്ടരലക്ഷ൦ രൂപാ ചെലവായി.
3. മാസവരി: നമ്മുടെ ഇടവകയിലെ എല്ലാ അ൦ഗങ്ങളു൦ 2015-16 വ൪ഷത്തെ മാസവരി 2016 മാർച്ച് 31ന് മുമ്പായി നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. വീഴ്ചവരുത്തുന്നവരെ സീ. എസ്സ്. ഐയുടെ ഭരണഘടനപ്രകാര൦ കുടിശ്ശികക്കാരായി കണക്കാക്കുന്നതാണ്.
4. വീ. ബീ. എസ്സ്.: നമ്മുടെ ഇടവകയിൽ ഈ വ൪ഷത്തെ വീ. ബീ. എസ്സ്., 2016 ഏപ്രിൽ 1 മുതൽ 10 വരെ (രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ) നടക്കുന്നു. എല്ലാവരു൦ തങ്ങളുടെ കുട്ടികളെ ഇതിലേയ്ക്ക് അയയ്ക്കണമെന്ന് അഭ്യ൪ത്ഥിക്കുന്നു. വിദൂരസ്ഥലങ്ങളിൽ നിന്ന് അവധിക്കാലത്ത് നാട്ടിൽ വരുന്നവർ ഇതുസരിച്ച് കാര്യങ്ങൾ ക്രമപ്പെടുത്തുന്നത് നന്നായിരിക്കു൦.







