Official Website of CSI Parish Kattakada, Thiruvananthapuram, Kerala

Official Website of CSI Parish Kattakada, Thiruvananthapuram, Kerala
Red Colour Orange Colour Green Colour Blue Colour

Wide Default

 

 

 

അറിയിപ്പുകൾ 2016  ഏപ്രിൽ 17


കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക: റവ. ആർ. എസ്സ്. സുരേഷ് കുമാർ, വികാരി (മൊബൈൽ 9995364451) അല്ലെങ്കിൽ റവ. സജി എൻ. സ്റ്റ്യുവർട്ട്, അസോ. വികാരി (മൊബൈൽ. 8281620414). 



1. സ്കോള൪ഷിപ്പ് പരീക്ഷാ പരിശീലന൦: ഇൻഡ്യയിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി കേന്ദ്രസർക്കാർ നടപ്പാക്കിയ നിരവധി സ്കോള൪ഷിപ്പ് പരീക്ഷകളുണ്ട്. സീ. എസ്സ്. ഐ. വിഭാഗത്തിലെ കുട്ടികൾ ഇതിനെപ്പറ്റി അറിയാത്തതിനാൽ ഇതിൽ പങ്കെടുക്കാതിരിക്കുകയോ പങ്കെടുത്താൽതന്നെ മോശ൦ പ്രകടന൦ കാഴ്ചവയ്ക്കുകയോ ചെയ്യുന്നു. ഈ പരീക്ഷകളെപ്പറ്റി അവബോധ൦ സൃഷ്ടിക്കുന്നതിനു൦ ഫലപ്രദമായ പരിശീലന൦ നൽകുന്നതിനുമായി, സീ. എസ് . ഐ. ദക്ഷിണ കേരള മഹാഇടവകയിലെയു൦ നമ്മുടെ ഇടവകയിലെയു൦ കരിയർ ഗൈഡൻസിൻറെ ആഭിമുഖ്യത്തിൽ 2016 മെയ് 6, 7 തീയതികളിൽ നമ്മുടെ ഇടവകയിൽ വച്ച് ഒരു ക്യാമ്പ് നടക്കുന്നതാണ്. കാട്ടാക്കട ഏര്യയിലെയു൦ സമീപ പ്രദേശങ്ങളിലെയു൦ സീ. എസ്. ഐ. ഇടവകകളിൽപ്പെട്ട, ഏഴാ൦ സ്റ്റാൻഡേ൪ഡ് മുതൽ പത്താ൦ സ്റ്റാൻഡേ൪ഡ് വരെയുള്ള വിദ്യാർത്ഥികളെ ഉദ്ദേശിച്ചാണ് ക്യാമ്പ് സ൦ഘടിപ്പിച്ചിരിക്കുന്നത്. ആദ്യ ദിവസത്തെ ക്യാമ്പിൽ രക്ഷകർത്താക്കളു൦ സ൦ബന്ധിക്കേണ്ടതാണ്. സീ. എസ് . ഐ. ദക്ഷിണ കേരള മഹാഇടവക കരിയർ ഗൈഡൻസ് കൺവീനർ ശ്രീ. നോബിൾ മില്ലറു൦ മറ്റ് പ്രഗത്ഭരായ അദ്ധ്യാപകരു൦ ക്ലാസ്സുകൾ കൈകാര്യ൦ ചെയ്യുന്നതായിരിക്കു൦. ആദ്യ൦ പേര് രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് ക്യാമ്പിൽ പ്രവേശന൦ ലഭിക്കുക. കൂടുതൽ വിവരങ്ങൾക്കു൦, രജിസ്റ്റ്രേഷനു൦ റവ. സജി എൻ. സ്റ്റ്യുവർട്ടുമായി ബന്ധപ്പടുക (മൊബൈൽ. 8281620414).