Official Website of CSI Parish Kattakada, Thiruvananthapuram, Kerala

Official Website of CSI Parish Kattakada, Thiruvananthapuram, Kerala
Red Colour Orange Colour Green Colour Blue Colour

Wide Default

 

 

 

അറിയിപ്പുകൾ 2016 ജൂൺ 5

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക: റവ. വിൻസെൻറ് (മൊബൈൽ 9446850066) അല്ലെങ്കിൽ റവ. സജി എൻ. സ്റ്റ്യുവർട്ട്, അസോ. വികാരി (മൊബൈൽ. 8281620414).


1. ബോർഡ് ഫോർ മിഷൻ : സീ.എസ്സ്.ഐ. ദക്ഷിണ കേരള മഹായിടവകയുടെ ആഭിമുഖ്യത്തിൽ ജൂൺ 5 ഞായർ മിഷനറി ഞായറായി ആചരിച്ചു. ബോർഡ് പ്രതിനിധിയായ ശ്രീമതി ശാന്താ മോഹൻ  (സീ.എസ്സ്.ഐ.  മങ്കാട്) നമ്മുടെ ഇടവക സന്ദർശിക്കുകയും രണ്ട് വിശുദ്ധ ആരാധനകളിലും മുഖ്യ സന്ദേശം നൽകുകയും ചെയ്തു. മറ്റ് സംസ്ഥാനങ്ങളിൽ നമ്മുടെ മിഷനറിമാർ നടത്തുന്ന പ്രവർത്തനങ്ങളെപ്പറ്റി വിവരിച്ച അവർ, പല മാസങ്ങളിലും മിഷനറിമാർക്ക്  ലഭിക്കുന്ന തുച്ഛമായ ധനസഹായം പോലും മുടങ്ങുന്നതിനാൽ ഇക്കാര്യത്തിൽ സ്പോൺസർമാർ  ശ്രദ്ധിക്കണമെന്ന്  അഭ്യർത്ഥിച്ചു.
2. ലോക പരിസ്ഥിതി ദിനം: ഈ വർഷത്തെ ലോക പരിസ്ഥിതി ദിനം ജൂൺ 5ന് ആചരിച്ചു. യുവജന സംഘടനയുടെയും സ്ത്രീജന സംഘടനയുടെയും ആഭിമുഖ്യത്തിൽ പള്ളിപ്പരിസരത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും സഭാജനങ്ങൾക്ക് തൈകൾ വിതരണം ചെയ്യുകയും ചെയ്തു.