അറിയിപ്പുകൾ 2016 ജൂൺ 19
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക: റവ. വിൻസെൻറ് (മൊബൈൽ 9446850066) അല്ലെങ്കിൽ റവ. സജി എൻ. സ്റ്റ്യുവർട്ട്, അസോ. വികാരി (മൊബൈൽ. 8281620414).
1. ആരാധനാ സമയങ്ങൾ പരിഷ്കരിച്ചു: എല്ലാ ഞായറാഴ്ചയും രണ്ട് വിശുദ്ധ ആരാധനകൾ നടക്കുന്നത് കണക്കിലെടുത്ത് നമ്മുടെ ഇടവകയിൽ ആരാധനാസമയങ്ങൾ പരിഷ്കരിച്ചു. ഇതനുസരിച്ച് എല്ലാ മാസവും ആദ്യ ഞായറാഴ്ചകളിൽ രണ്ടാമത്തെ വിശുദ്ധ ആരാധനയിലും, രണ്ടാമത്തെ ഞായറാഴ്ചകളിൽ ആദ്യ വിശുദ്ധ ആരാധനയിലും വിശുദ്ധ തിരുവത്താഴ ശുശ്രൂഷ നടക്കുന്നതാണ്. മാസത്തിൻറെ നാലാമത്തെ ഞായറാഴ്ചകളിൽ ആദ്യ ആരാധന ഇംഗ്ലീഷിലുള്ള സാധാരണ ആരാധനയും അഞ്ച് ഞായറാഴ്ചകളുള്ള മാസങ്ങളിൽ അഞ്ചാമത്തെ ആഴ്ചയിലെ ആദ്യ ആരാധന ഇംഗ്ലീഷ് തിരുവത്താഴ ശുശ്രൂഷയുമായിരിക്കും.







