അറിയിപ്പുകൾ 2016 ജൂലൈ 10
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക: റവ. C.R. വിൻസെൻറ് (മൊബൈൽ 9446850066) അല്ലെങ്കിൽ റവ. സജി എൻ. സ്റ്റ്യുവർട്ട്, അസോ. വികാരി (മൊബൈൽ. 8281620414).
1. കൃപാ ശുശ്രൂഷ: നമ്മുടെ ഇടവകാംഗമായ റവ. ഡോ. ഡീ.ജേ. അജിത് കുമാർ നാഗ്പൂർ കേന്ദ്രമായി ആരംഭിച്ച കൃപാ ശുശ്രൂഷയുടെ (Grace Ministry of India) കീഴിലുള്ള മിഷൻ കേന്ദ്രങ്ങളും ആശ്രമങ്ങളും CSI ദക്ഷിണ കേരള മഹായിടവകയ്ക്ക് കൈമാറുകയുണ്ടായി. ഇപ്രകാരം ഏറ്റെടുത്ത കാട്ടാക്കട കൃസ്തുകൃപാ ആശ്രമത്തിലെ നമ്മുടെ മഹായിടവകയുടെ ആഭിമുഖ്യത്തിലുള്ള ആദ്യ ആരാധനയുടെ ഉദ്ഘാടനം ജൂലൈ 9ന് രാവിലെ റൈറ്റ് റവ.ഏ ധർമ്മരാജ് റസാലം തിരുമേനി (ബിഷപ്പ്, CSI ദക്ഷിണ കേരള മഹായിടവക) നിർവഹിക്കുകയുണ്ടായി. നമ്മുടെ മഹായിടവക, ഭാരതീയ പാരമ്പര്യമനുസരിച്ച് ആശ്രമ ശുശ്രൂഷ ആരംഭിക്കുന്നതിന് ഇത് നാന്ദികുറിച്ചു. ആശ്രമത്തിലെ ആരാധനകൾ തുടർന്നും റവ. ഡോ. ഡീ.ജേ. അജിത് കുമാറിന്റെ മേൽനോട്ടത്തിൽ തന്നെ നടത്തപ്പെടുന്നതാണ്.
ഉത്തരേന്ത്യാസഭയുടെ (CNI) ഫുൽബാനി മഹായിടവകയിലെ സ്റ്റിവാർഡ്ഷിപ് കമ്മിറ്റി അദ്ധ്യക്ഷനാണ് റവ. ഡോ. ഡീ.ജേ. അജിത് കുമാർ.
2. വൈദിക വിദ്യാഭ്യാസ ദിനം: ദക്ഷിണ കേരള മഹായിടവക മഹായിടവകയുടെ ആഭിമുഖ്യത്തിൽ ജൂലൈ 10 ഞായർ വൈദിക വിദ്യാഭ്യാസ ദിനമായി ആചരിച്ചു. കണ്ണമ്മൂല ഐക്യ വൈദിക സെമിനാരിയിലെ അദ്ധ്യാപകനായ റവ. ജോൺ വിൻസ്ലോയും ചില വൈദിക വിദ്യാർത്ഥികളും ആരാധനകളിൽ പങ്കെടുത്തു. കേരളത്തിൽ കൃസ്തീയ പുരോഹിതന്മാരെ വാർത്തെടുക്കുന്നതിൽ കണ്ണമ്മൂല സെമിനാരി വഹിക്കുന്ന പങ്ക് അദ്ദേഹം എടുത്ത് പറഞ്ഞു. ഈ വർഷത്തെ വൈദിക വിദ്യാഭ്യാസ ദിനത്തിൽ വിവിധ ഇടവകകളിൽ നിന്ന് ലഭിക്കുന്ന സംഭാവനകൾ പഴയ കെട്ടിടങ്ങളുടെ പുനരുദ്ധാരണത്തിനും, ലൈബ്രറിയുടെയും ഹോസ്റ്റലിന്റെയും വികസനത്തിനുമായി ചെലവഴിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
1944-ൽ ആരംഭിച്ച കണ്ണമ്മൂല ഐക്യ വൈദിക സെമിനാരിയിൽ CSI, ലൂഥറൻ, മാർത്തോമാ, യാക്കോബായ, ഓർത്തഡോക്സ് എന്നീ സഭാവിഭാഗങ്ങളിൽനിന്നായി 150ലധികം വൈദിക വിദ്യാർത്ഥികൾ പഠിതാക്കളായുണ്ട്. കണ്ണമ്മൂല സെമിനാരിയ്ക്ക് സഹായം ചെയ്യാൻ ആഗ്രഹിക്കുന്നവർ നമ്മുടെ പുരോഹിതന്മാരുമായി ബന്ധപ്പെടുക.
3. വാർഷിക പൊതുയോഗം: നമ്മുടെ ഇടവകയിലെ ഈ വർഷത്തെ വാർഷിക പൊതുയോഗം (തിരുസഭായോഗം) ജൂലൈ 10 ഞായർ 10.15 AM ന് ചേരുന്നതാണ്. അർഹതയുള്ള എല്ലാ അംഗങ്ങളും പങ്കെടുക്കാൻ അഭ്യർത്ഥിക്കുന്നു. അജണ്ട: 2016-17 സാമ്പത്തിക വർഷത്തെ ബജറ്റ്.







