അറിയിപ്പുകൾ 2016 ആഗസ്ററ് 1 മുതൽ സെപ്റ്റംബർ 18 വരെ
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക: റവ. C.R. വിൻസെൻറ് (മൊബൈൽ 9446850066) അല്ലെങ്കിൽ റവ. സജി എൻ. സ്റ്റ്യുവർട്ട്, അസോ. വികാരി (മൊബൈൽ. 8281620414).
1. പുവർ ഫണ്ട് / പാലിയേറ്റിവ് കെയർ വാർഷികം : നമ്മുടെ ഇടവകയിലെ പുവർ ഫണ്ട്, പാലിയേറ്റിവ് കെയർ എന്നിവയുടെ വാർഷികം സെപ്റ്റംബർ 11 ന് രണ്ടാമത്തെ വിശുദ്ധ ആരാധനയിൽ വച്ച് ആഘോഷിക്കുകയുണ്ടായി. മഹായിടവക അഡ്മിനിസ്ട്രേറ്റർ ഡോ. എൻ. സെൽവരാജ് മുഖ്യാതിഥിയായിരുന്നു. സഭാ സെക്രട്ടറി ശ്രീ. ബ്രൈറ്റ് സിംഗ് പുവർ ഫണ്ടിൻറെയും പാലിയേറ്റിവ് കെയർ കൺവീനർ ശ്രീ. ഈ . വിജയ രാജ് പ്രസ്തുത സംഘടനയുടെയും വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
2. കുടുംബ വാരം: നമ്മുടെ ഇടവകയിൽ ഈ വർഷത്തെ കുടുംബ വാരം സമുചിതമായി ആചരിച്ചു. സ്ത്രീജന സഖ്യത്തിൻറെ ആഭിമുഖ്യത്തിൽ വിവിധ കാര്യ പരിപാടികൾ സംഘടിപ്പിച്ചു. ഇതിൽ പ്രധാനം 15 മുതൽ 18 വരെ നടന്നുവരുന്ന കൺവെൻഷൻ ആണ്. 'പാറമേൽ പണിയുക' എന്ന വിഷയത്തെ ആധാരമാക്കി രാവ്. ഡോ. ഡീ. ജേ. അജിത് കുമാർ (സീ . എൻ.ഐ .) ദൈവ വചനം സംസാരിച്ചു. ദൈവ വചനം കേൾക്കുകയും അത് അനുസരിക്കുകയും ചെയ്യുന്നതാണ് എന്ന് അദ്ദേഹം വിവരിച്ചു. സെപ്റ്റംബർ 18 ലെ രണ്ട് വിശുദ്ധ ആരാധനകളിലും അദ്ദേഹം സംബന്ധിച്ചു .







