അറിയിപ്പുകൾ 2016 നവംബർ 6
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പടുക: റവ. വിൻസെൻറ് (മൊബൈൽ 9446850066) അല്ലെങ്കിൽ റവ. സജി എൻ. സ്റ്റ്യുവർട്ട്, അസോ. വികാരി (മൊബൈൽ. 8281620414).
1. അഖില ലോക സണ്ടെസ്കൂൾ ദിനം: ഈ വർഷത്തെ അഖില ലോക സണ്ടെസ്കൂൾ ദിനം നവംബർ 6 -ന് സമുചിതമായി ആഘോഷിച്ചു. രാവിലെ നടന്ന വിശുദ്ധ ആരാധനയിൽ സണ്ടെസ്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും വിവിധ ഭാഗങ്ങൾ അവതരിപ്പിച്ചു. ഉച്ചയ്ക്ക് മൂന്ന് മണിക്ക് നടന്ന വർണശബളമായ ഘോഷയാത്രയിലും തുടർന്ന് നടന്ന സമൂഹഗാന മത്സരത്തിലും കാട്ടാക്കട ഡിസ്ട്രിക്ടിലെ വിവിധ ഇടവകകൾ സജീവമായി പങ്കെടുത്തു. വാർഡ് കൺവെൻഷൻ: നമ്മുടെ ഇടവകയിലെ ഇരുപത്തിനാലാമത് വാർഡ് കൺവെൻഷൻ നവംബർ 13 ഞായർ വൈകിട്ട് ആറര മണിയ്ക്ക് കട്ടയ്ക്കോട് റോഡിലെ ശ്രീ. വിൽഫ്രഡ് സത്യരാജ് (തേനീർ നിലയം) എന്നയാളുടെ ഭവനാങ്കണത്തിൽ നടക്കുന്നു. തിരുവനന്തപുരം എം. എം. ചർച്ചിലെ ശ്രീമതി ഫ്രീഡാ ക്രിസ്റ്റഫർ ദൈവ വചനം സംസാരിക്കുന്നു. എല്ലാവരും പ്രസ്തുത യോഗങ്ങളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
2. വാർഡ് കൺവെൻഷൻ: നമ്മുടെ ഇടവകയിലെ ഇരുപത്തിനാലാമത് വാർഡ് കൺവെൻഷൻ നവംബർ 13 ഞായർ വൈകിട്ട് ആറര മണിയ്ക്ക് കട്ടയ്ക്കോട് റോഡിലെ ശ്രീ. വിൽഫ്രഡ് സത്യരാജ് (തേനീർ നിലയം) എന്നയാളുടെ ഭവനാങ്കണത്തിൽ നടക്കുന്നു. തിരുവനന്തപുരം എം. എം. ചർച്ചിലെ ശ്രീമതി ഫ്രീഡാ ക്രിസ്റ്റഫർ ദൈവ വചനം സംസാരിക്കുന്നു. എല്ലാവരും പ്രസ്തുത യോഗങ്ങളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
3. പ്രോജക്ട് വർക്ക്: നമ്മുടെ പള്ളിക്കെട്ടിടത്തിന് ചുറ്റുമുള്ള റോഡ് ഇൻറർലോക്കിംഗ് ടൈൽ ഉപയോഗിച്ച് ഭംഗിപ്പെടുത്തുന്നതിനുള്ള പരിശ്രമങ്ങൾ നടന്നു വരുന്നു. ഇടവകാംഗങ്ങൾ ഉദാരമായി സംഭാവനകൾ നൽകാൻ അഭ്യർത്ഥിക്കുന്നു. വിദൂരസ്ഥലങ്ങളിൽ താമസിക്കുന്ന ഇടവകാംഗങ്ങൾ ഇതൊരു അറിയിപ്പായി കരുതി സഹകരിക്കുക.







